മമ്മൂട്ടി നിങ്ങൾ ഈ സിനിമ ചെയ്ത് കിട്ടുന്ന ലക്ഷക്കണക്കിന് രൂപ എന്ത് ചെയ്യും ? ചോദ്യം ചോദിച്ചയാൾക്ക് മമ്മൂട്ടി നൽകിയ കിടിലൻ മറുപിടി.

277
ADVERTISEMENT

മലയാള സിനിമയുടെ പൗരുഷത്തിന്റെ ഏറ്റവും മികച്ച പ്രതീകമാണ് മമ്മൂട്ടി എന്ന നടൻ. ഒരു നായക നടന് വേണ്ട എല്ലാ രൂപ സൗകുമാര്യവും ഒത്തിണങ്ങിയ വ്യക്തിത്വം. പൊതുവേ പരുക്കനെന്നും അരസികനെന്നും പലരും അദ്ദേഹത്തെ പറയാറുണ്ടെങ്കിലും അടുത്തറിഞ്ഞവർക്ക് മമ്മൂട്ടി എന്ന നടൻ മറ്റൊന്നാണ്. കാർക്കശ്യമായ നിലപാടുകളും നിഷ്ഠയുള്ള ജീവിത ശൈലികളുമാണ് മമ്മൂട്ടിയുടെ വിജയ രഹസ്യം. അഭിനയത്തിന്റെ കാര്യമായാലും ജീവിത ക്രമത്തിന്റെ കാര്യമായാലും മമ്മൂട്ടി ഒരു തീരുമാനം എടുത്താൽ അത് തെറ്റാതെ നടപ്പിലാക്കും. Also Read: “ഈ മമ്മൂട്ടിക്ക് ഭ്രാന്താണ്” മമ്മൂട്ടിയെ മുന്നിലിരുത്തിക്കൊണ്ട് ശ്രീനിവാസന്റെ തുറന്നു പറച്ചിൽ ആ സംഭവം ഇങ്ങനെ.

ADVERTISEMENT

മമ്മൂട്ടിയെ പറ്റി പല അനുഭവങ്ങളും പലരും പങ്ക് വെച്ചിട്ടുണ്ട്. എങ്കിലും ശ്രീനിവാസൻ മമ്മൂട്ടിയെ പറ്റി പറയുമ്പോൾ അതിനൊരു ഭംഗി ഉണ്ട് കേൾക്കാൻ. അതിനു പ്രധാന കാരണം ഇരുവരും നല്ല സുഹൃത്തുക്കൾ ആണ് എന്നുള്ളതാണ്. ദീർഘ കാലത്തേ ഒരു ആത്മ ബന്ധം ഇരുവരും കാത്തു സൂക്ഷിക്കാറുണ്ട്. അത്തരമൊരു കാര്യം ഒരിക്കൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ശ്രീനിവാസന്റെ ഭാഷയിൽ പറഞ്ഞാൽ മമ്മൂട്ടി ഏറ്റവും രസകരമായ തമാശകൾ പറയാറുള്ളത് അദ്ദേഹത്തിന് ദേഷ്യം വരുമ്പോളാണ്. തന്നെ പ്രകോപിപ്പിക്കാൻ ചോദ്യങ്ങൾ ചോദിക്കുന്നവർക് തഗ് മറുപിടികൾ ആണ് മമ്മൂട്ടി നൽകാറുള്ളത്. അത്തരത്തിൽ മമ്മൂട്ടിയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഒരു ചോദ്യത്തിന് അദ്ദ്ദേഹം നൽകിയ മറുപിടിയാണ് ശ്രീനിവാസൻ പറയുന്നത്. Also Read: മമ്മൂട്ടിയുടെ ആ മുഖ ഭാവം കണ്ടപ്പോൾ തന്നെ സംവിധായകൻ പറഞ്ഞു അത് ഓവർ ആക്ടിങ് ആണ് അഭിനയിക്കരുത് എന്ന് ആ സംഭവം മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞപ്പോൾ – അന്ന് സംഭവിച്ചത്.

മമ്മൂട്ടിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു മിസ്റ്റർ മമ്മൂട്ടി താങ്കൾ ധാരാളം സിനിമകൾ ചെയ്തു ലക്ഷങ്ങൾ സമ്പാദിക്കുന്നില്ലേ ഈ പണം താങ്കൾ എന്ത് ചെയ്യും. ഈ ചോദ്യം സാധാരണയുള്ള ആൾക്കാർക്ക് പോലും അത്ര രസിക്കില്ല അപ്പോൾ മമ്മൂട്ടിയുടെ കാര്യം ഒട്ടും പറയേണ്ടതില്ലല്ലോ. അപ്പോൾ മമ്മൂട്ടിയുടെ മറുപിടി ഇങ്ങനെ ” ഞാനാണോ ഞാൻ ഈ പണം ഇങ്ങനെ അടുക്കി അടുക്കി വയ്ക്കും മാസം എത്തുമ്പോൾ വലിയ ഒരു കൂമ്പാരമാകുമല്ലോ അപ്പോൾ ഈ പഴയ പേപ്പർ വാങ്ങാൻ ആൾക്കാർ ത്രാസുമായി വരില്ലേ, വരുമ്പോൾ അവർക്ക് ഞാൻ അത് തൂക്കി വിൽക്കും എന്നിട്ടു അതിൽ നിന്ന് കിട്ടുന്ന കാഷ് കൊണ്ട് ഞാൻ ഭക്ഷണവും മറ്റും വാങ്ങി കഴിച്ചു ജീവിക്കും”. ഇതാണ് അന്ന് ആ ആരാധകനു മമ്മൂട്ടി നൽകിയ മറുപിടി. മമ്മൂട്ടി ദേഷ്യം വരുമ്പോഴാണ് കൂടുതലും തമാശകൾ പറയാറുള്ളത് എന്ന് ശ്രീനിവാസൻ പറയുന്നു. Also Read:മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി : അമല പോൾ- ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടോ അമലയുടെ മറുപിടി വൈറൽ

ADVERTISEMENT