അന്ന് മലയാളത്തിൽ നിന്നും ആ മോശം അനുഭവം ഉണ്ടായപ്പോൾ കൂടെ നിന്നതു മമ്മൂക്കയാണ് – ചിത്ര പറഞ്ഞത്

309
ADVERTISEMENT

ഒരു കാലത്തു മലയാളി പ്രേക്ഷകരുടെ പ്രീയങ്കരിയായിരുന്ന താരമാണ് ചിത്ര ശാലീന സൗന്ദര്യത്തിനുടമ . ഒരു ദുഃഖ പുത്രി ഇമേജ് ചിത്രക്ക് ലഭിച്ചിരുന്ന മിക്ക കഥാപാത്രങ്ങൾക്കും ഉണ്ടായിരുന്നു. സൂപ്പർ സ്റ്റാർ സിനിമകൾ ഉൾപ്പെടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നായികാ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും നടി മികച്ചു നിന്നു. മുൻനിര സംവിധായകരുടെ ചിത്രങ്ങളിലും അദ്ദേഹം പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന ചിത്ര പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു പക്ഷേ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം താരം അന്തരിച്ചു.

തമിഴ് സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടവും ചിത്ര നേടിയിട്ടുണ്ട്. അമരം, അദ്വൈതം, പാഥേയം, ഏകലവ്യൻ, ദേവാസുരം, ആറാം തമ്പുരാൻ, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയാണ് ചിത്രയുടെ അരങ്ങേറ്റം.

ADVERTISEMENT

നാളുകൾക്ക് മുൻപ് കൗമുദി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം നടി പങ്കുവെച്ചിരുന്നു. മമ്മൂട്ടി നായകനായ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി. സെറ്റിൽ അധികം ആരോടും സംസാരിക്കാത്ത ആളായിരുന്നു താനെന്നും ചിത്ര പറയുന്നു. തന്റെ ആ സ്വഭാവം ജാഡയായി തെറ്റിദ്ധരിച്ച ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടായിരുന്നു.

അയാൾ അന്ന് സ്ഥിരമായി പറയുന്ന ഒരു കാര്യമുണ്ടായിരുന്നു . താൻ രണ്ടു വര്ഷം കഴിയുമ്പോൾ വലിയ സംവിധായകനാകും എന്നും അന്ന് ഒരു സിനിമ ചെയ്തു ഇന്ന് തന്നെ മൈൻഡ് ചെയ്യാത്തവരെ ഒരു പാഠം പഠിപ്പിക്കുമെന്നുമൊക്കെ. അയാൾ പരന്ജപോലെ അയാൾ പിന്നീട വലിയ സംവിധായകനായി . മമ്മൂട്ടിയെ നായകനാക്കി അയാൾ സിനിമ എടുത്തു അതിൽ താനായിരുന്നു നായിക എന്നും ചിത്ര പറയുന്നു.

ഒരു പാട്ട് സീനിൽ ഞാൻ കുന്നിറങ്ങി വരുന്ന സീൻ ഉണ്ടായിരുന്നു. അതൊരു വലിയ കുന്നാണ്. തിളച്ചുമറിയുന്ന സൂര്യനും അന്നത്തെ പക മനസ്സിൽ വച്ചിട്ടാകണം അയാൾ പതിനഞ്ചു തവണ ആ ഷോട്ട് എന്നെ കൊണ്ട് ചെയ്യിച്ചു . ഞാൻ വിയർത്തു കുളിച്ചു. എനിക്ക് തലകറങ്ങുന്ന പോലെ തോന്നി . പിന്നെയും പിന്നെയും ഷോട്ട് ചെയ്യാൻ നിർബന്ധിച്ചു. ഇത് കണ്ട് മമ്മൂട്ടി ദേഷ്യപ്പെട്ടുവെന്ന് ചിത്ര പറയുന്നു.

അയാൾ സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാൾ ഓക്കേ എന്ന് പറഞ്ഞത്. മലയാള സിനിമയിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇത്രയേ പറയാനുള്ളൂ, ചിത്ര അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.

ADVERTISEMENT