ജീവിതത്തിലെ ആദ്യപ്രണയത്തെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മോഹന്‍ലാലിന്‍റെ മനസ്സ് തുറന്നുള്ള മറുപിടി.

204
ADVERTISEMENT

മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ഹീറോ എന്ന പട്ടം കൊടുക്കാൻ ഏറ്റവും അനുയോജ്യൻ പദ്മശ്രീ മോഹൻലാൽ തന്നെയെന്ന് നിസ്സംശയവും പറയാം. അദ്ദേഹം അഭിനയിച്ച റൊമാന്റിക് ചിത്രങ്ങളുടെ സ്വാധീനം ഈ തലമുറയിലും നിലനിൽക്കുന്നുണ്ട് അത്രമേൽ ഡെപ്ത്തുള്ള വേഷങ്ങൾ അതി ഭംഗിയായ വൈകാരികമായി അണയാൻസാം അഭിനയിച്ചു ഫലിപ്പിച്ച പ്രതിഭ മോഹൻലാൽ അല്ലാതെ മറ്റാരുണ്ട്. പ്രണയത്തിന്റെ അതുല്യ ഭാവങ്ങൾ സ്‌ക്രീനിൽ നിറച്ച ആ പ്രതിഭയോട് അദ്ദേഹത്തിന്റെ ഒരാരാധകൻ തന്റെ യഥാർത്ഥ ജീവിതത്തിലെ ആദ്യത്തെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ ഒരു മറുപിടിയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കാലങ്ങൾക്കു മുൻപ് മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . താങ്കളുടെ ജീവിതത്തിലെ ആദ്യ പ്രണയത്തെ കുറിച്ച് പറയുമോ എന്ന ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ മറുപിടി തന്റെ ആദ്യ പ്രണയത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ് ആദ്യ പ്രണയം ഇനി ആണ് ഉണ്ടാകേണ്ടിയിരിക്കുന്നത് എന്നാണ് ലാലേട്ടൻ നൽകിയ മറുപിടി സ്കൂൾ കാലയളവിൽ പലരോടും ഇഷ്ടം തോന്നിയിരുന്നു എന്നാൽ അത് പ്രണയമല്ലന്നു എന്നെ തനിക്ക് മനസ്സിലായിരുന്നു എന്ന് മോഹൻലാൽ പറയുന്നു.

ADVERTISEMENT

ഇപ്പോഴും തൻ കാണുന്ന എല്ലാ കുട്ടികളോടും തനിക്കു പ്രണയമാണ് എന്ന് അദ്ദേഹം പറയുന്നു . കോളേജ് കാലയളവ് ആയപ്പോഴേക്കും സിനിമയിൽ എത്തി തിരക്കായതോടെ പ്രണയിക്കാൻ അവസരം കിട്ടാതായിപ്പോയ വ്യക്തിയാണ് താനെന്നാണ് ലാലേട്ടൻ പറഞ്ഞത്. ജീവിതത്തെ ഒരു ആഘോഷമായി കൊണ്ട് നടക്കുന്ന ആളാണ് താനെന്നു മോഹൻലാൽ പറയുന്നു. ഓരോ നിമിഷവും ആഘോഷിക്കണം എന്നാണ് താൻ എല്ലാവരോടും പറയാറുള്ളത് എന്നും മോഹൻലാൽ പറയുന്നു.

ADVERTISEMENT