കരിയറിൽ എപ്പോഴെങ്കിലും നടൻ മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ – മോഹൻലാലിൻറെ കിടിലൻ മറുപിടി.

292
ADVERTISEMENT

മലയാള സിനിമ ലോകത്തെ ഏറ്റവും താരമൂല്യമുള്ള രണ്ടു താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും ഇരുവരും നിരവധി തവണ ദേശീയ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ളവരാണ്. ഏതാണ്ട് ഒരേ കാലയളവിൽ തന്നെയാണ് ഒരുവരും തങ്ങളുടെ സിനിമ കരിയർ ആരംഭിച്ചത് സഹനടനായി അഭിനയ ജീവിതം തുടങ്ങിയ മമ്മൂട്ടി പിന്നീട് നായകനായി തിളങ്ങുകയായിരുന്നു. മോഹൻലാൽ ആദ്യം വില്ലൻ വേഷങ്ങളിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭച്ചതു . പിന്നീട് മമ്മൂട്ടി നായകനായ ചിത്രങ്ങളിൽ പോലും ലാൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഹൻലാലും മലയാളത്തിലെ മുൻനിര നായക വേഷത്തിലേക്ക് എത്തിയിരുന്നു. മറ്റൊരു സിനിമ മേഖലയിലും ഇല്ലാത്ത പോലെ ഇരുവരും ഒന്നിച്ചു ഏകദേശം അൻപതോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. സൂപ്പർ താരങ്ങളായതിനു ശേഷവും മമ്മൂട്ടിയുടെ ചിത്രങ്ങളിൽ മോഹൻലാലും തിരിച്ചു മോഹൻലാൽ ചിത്രങ്ങളിൽ മമ്മൂട്ടിയും അതിഥി വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

ഇപ്പോൾ ഒരഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് മോഹൻലാലിനോട് ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപിടിയാണ് വൈറലായിരിക്കുന്നത് . ഒരേ കാലയളവിൽ അഭിനയത്തിൽ എത്തി ഏകദേശം ഒരേ പോലെ അഭിനയിച്ചുയർന്നു വന്ന വ്യക്തികളാണ് താങ്കളും മമ്മൂട്ടിയും . കരിയറിൽ എപ്പോഴെങ്കിലും മമ്മൂട്ടിയോട് താങ്കൾക്ക് അസൂയ തോന്നിയിട്ടുണ്ടോ എന്നാണ് ചോദിച്ചത് . ഇതിനു ലാൽ നൽകിയ മറുപിടി ആണ് സോഷ്യൽ ഇടങ്ങളിൽ വൈറലായിരിക്കുന്നത്.

ADVERTISEMENT

തനിക്കു മമ്മൂട്ടിയോട് എല്ലാക്കാലത്തും ബഹുമാനമാണ് ഉള്ളതെന്നും ഒരേ കാലയളവിൽ സിനിമയിലെത്തിയ തങ്ങൾക്കിടയി നല്ല സൗഹൃദമാണ് ഉള്ളതെന്നും അവിടെ അസൂയയ്ക്ക് ഒന്നും യാതൊരു സ്ഥാനവുമില്ലന്നും മോഹൻലാൽ പറയുന്നു. അസൂയ എന്ന വെറുമൊരു വാക്ക് നമ്മളിൽ ഒരു വികാരമായി വളരുമ്പോൾ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നും . വ്യത്യസ്ത നിലപാടുകളും സ്വതന്ത്രരായ രണ്ടു വ്യക്തികൾ ആണ് തങ്ങൾ ഇരുവരുമെന്നും ആ പരിധികളിൽ നിന്നുകൊണ്ട് എന്നും അവരവരുടെ നിലപാടുകൾ പരസ്പര വെക്കാറുമുണ്ടെന്നും മോഹൻലാൽ പറയുന്നു .

മറ്റു സിനിമ മേഖലകൾക്ക് ഒരു വലിയ മാതൃകയാണ് ഈ രണ്ടു സൂപ്പർ താരങ്ങളും . വര്ഷങ്ങളായുളള തങ്ങളുടെ സൗഹൃദം തങ്ങളുടെ കുടുംബങ്ങളിലേക്കും അവർ പങ്ക് വെച്ച് നൽകിയിട്ടുണ്ട് . ഇരു താരങ്ങളുടെയും മക്കളും ഭാര്യമാരുമൊക്കെ തമ്മിൽ നല്ല അടുത്ത ബന്ധമാണ് ഉള്ളത്.

ADVERTISEMENT