ഇനി ഒരു ജന്മമുണ്ടെങ്കിൽ എനിക്ക് ജ്യോതികയായി ജനിക്കണം എന്ന് അനുശ്രീ പറയാൻ ഒരു കാരണം ഉണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം തുറന്നു പറഞ്ഞു അനുശ്രീ.

251
ADVERTISEMENT

മഞ്ജു വാര്യരും അനുശ്രീയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായ പ്രതി പൂവൻകോഴി എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മുൻപൊരിക്കൽ നടന്ന ഒരഭിമുഖത്തിൽ നടി അനുശ്രീ പറഞ്ഞ കാര്യമാണ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി നിരവധി അഭിമുഖങ്ങളിൽ നടിമാർ രസകരമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തമിഴ് നടൻ സൂര്യയോടുള്ള തന്റെ ആരാധനയെക്കുറിച്ച് അനുശ്രീ പറഞ്ഞു.

നേരത്തെ സൂര്യയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് അനുശ്രീ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിച്ചാൽ മതിയെന്നാണ് അനുശ്രീ പറയുന്നത്.

ADVERTISEMENT

സൂര്യ എന്ന് പറഞ്ഞാൽ ഞാൻ മരിക്കും. സൂര്യയുടെ സൂ എന്ന് കേട്ടയുടനെ ഞാൻ ജീവൻ കളഞ്ഞു ഓടിയെത്തും. പല അഭിമുഖങ്ങളിലും ഞാൻ പറയുന്നു. അടുത്ത ജന്മത്തിൽ ഞാൻ സൂര്യയുടെ ഭാര്യയെ ജ്യോതികയായി ജനിക്കാൻ ആഗ്രഹിക്കുന്നു. എങ്കിലും സൂര്യ ജ്യോതികയെ തന്നെയാവണം വിവാഹം കഴിക്കേണ്ടത് .ഞാൻ ജ്യോതികയായി ജനിക്കുകയും സൂര്യ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തിട്ട് കാര്യമില്ല. ആ ജോഡികൾ തമ്മിലുള്ള പൊരുത്തം ആർക്കും അസൂയ ഉളവാക്കുനന്നതാണ് . ആരും കൊതിക്കും അങ്ങനെ ഒരു ദാമ്പത്യത്തിനു സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ ബാക്കിയെല്ലാം ഉപേക്ഷിക്കും. ഭയങ്കര ആഗ്രഹമാണ്. പ്രോഗ്രാമിന് പോയപ്പോൾ സൂര്യയെ കണ്ടിട്ടുണ്ട്. അനുശ്രീ മനസ്സ് തുറക്കുന്നു.

ADVERTISEMENT