പൃഥ്വിരാജ് എന്ന പേരിടാനുള്ള കാരണം എന്തെന്ന് അച്ഛനോട് തിരക്കിയിട്ടുണ്ടോ? അതിനു പൃഥ്‌വി നൽകിയ മറുപിടി

422
ADVERTISEMENT

മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻനിര താരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ഇപ്പോഴിതാ തനിക്ക് ഈ പേര് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഉള്ള ഒരു പ്രത്യേകതയാണ് ആ പേരുകൾ അധികമാർക്കുമില്ല എന്നുള്ളത് അത്തരത്തിൽ അധികമാർക്കുമില്ലാത്ത ഒരു പേരാണ് പൃഥ്വിരാജ് ഈ പേര് എങ്ങനെ വന്നു ഇങ്ങനെ ഒരു പേരിട്ടതിന്റെ പിന്നിൽ എന്താണ് എന്ന ചോദ്യത്തിന് താരം നൽകിയ മറുപിടിയാണ് വൈറലായിരിക്കുന്നത്. ഈ പേരിട്ടതിനെ കുറിച്ച് അച്ഛനോട് ചോദിച്ചിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചിരുന്നു ‘തീർച്ചയായും വളരെ പണ്ട് തന്നെ അച്ഛനോട് ഇതേ കുറിച്ച് ചോദിച്ചിട്ടുണ്ട് അദ്ദേഹമ ത്തിനു കൃത്യമായ ഉത്തരവും തന്നിട്ടുണ്ട് എന്ന് പ്രിത്വി പറയുന്നു. അച്ഛന്റെ സ്വദേശം എടപ്പാൾ. സ്കൂളിൽ പഠിക്കുമ്പോൾ മാഷ് സുകുമാരൻ എന്ന് വിളിക്കുമ്പോൾ മൂന്നോ നാലോ സുകുമാരന്മാർ എഴുന്നേറ്റു നിൽക്കും. ആ അവസ്ഥ തന്റെ മക്കൾക്ക് ഉണ്ടാകരുത് എന്ന് അച്ഛൻ തീരുമാനിച്ചു.

ADVERTISEMENT

പൃഥ്വിരാജിനെ വിളിക്കൂ എന്ന് പറയുമ്പോൾ ഏത് പൃഥ്വിരാജാണെന്ന് ആരും ചോദിക്കരുത്. ഒരു സ്കൂളിൽ ഒരു പൃഥ്വിരാജ് മാത്രമേ ഉണ്ടാകൂ. എന്റെ പിതാവ് പുരാണങ്ങളിൽ നല്ല ജ്ഞാനം ഉള്ളയാളായിരുന്നു . എന്റെ പേരിന്റെ അർത്ഥം ഭൂമിയുടെ നാഥൻ എന്നാണ്. ഇന്ദ്രജിത്ത് ആകാശത്തിന്റെ രാജാവാണ്. ഭൂമിയിലെയും ആകാശത്തിലെയും രാജാക്കൻമാരുടെ പേരിലാണ് രണ്ട് മക്കൾക്കും അച്ഛൻ പേരിട്ടിരിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

ADVERTISEMENT