തന്റെ സിനിമ തിരഞ്ഞെടുപ്പുകൾ ഇദ്ദേഹത്തിന്റെ നിർദേശമനുസരിച്ചു ! ഒപ്പം എന്തുകൊണ്ട് സിനിമയിൽ ഇടവേളകൾ വരുന്നു . ഹണിറോസ് വെളിപ്പെടുത്തുന്നു

298
ADVERTISEMENT

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമ ലോകത്തു തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടി ഹണി റോസ്. ധീരമായ നിലപാടുകൾ എടുക്കുകയും , സാഹചര്യ സമ്മര്ദങ്ങളിൽ പെടാതെ തന്റെ തീരുമാങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഹണി റോസ്. താരത്തിന്റെ ശക്തമായ നിലപാടുകൾ ജീവിതത്തിൽ മാത്രമല്ല കഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഹണി റോസ് വരുന്നത്. പക്ഷേ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു മുൻ നിര നായികാ എന്ന നിലയിലേക്ക് ഹണി റോസ് ഉയർന്നിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം ഇപ്പോൾ തിരക്കുള്ള നടിയാണ്.

സിനിമയിലെ എല്ലാവരുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് ഹണി . ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ താനാണ് ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള സിനിമ തിരഞ്ഞെടുപ്പിൽ താൻ ഉപദേശം ചോദിക്കാറുള്ള വ്യക്തിയെ പാട്ടി വെളിപ്പെടുത്തുകയാണ് താരം. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ആദ്യം അഭിപ്രായം ചോദിക്കുന്ന ആളെക്കുറിച്ചും ഹണി വെളിപ്പെടുത്തി. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ADVERTISEMENT

സിനിമ ലോകത്തു താനാണ് അറിയുന്ന ഏവർക്കുമറിയാവുന്ന കാര്യമാണ് ഒരു സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് വിനയൻ സാറിനെ ആയിരിക്കും എന്ന്. ആദ്യ കാലത്തു ഒട്ടും ആലോചിക്കാതെ ചില തമിഴ് ചിത്രങ്ങളിൽ പങ്കാളിയായി വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് എന്നും ഹണി പറയുന്നു.

ഭയങ്കര സംഭവമാണെന്ന് പറഞ്ഞ് അവിടെയുള്ള മാനേജർമാർ നമ്മളിലെ കൊണ്ട് ആദ്യം സിനിമ കമ്മിറ്റ് ഏറ്റെടുപ്പിക്കുന്നത് . അഭിനയിക്കാൻ തുടങ്ങുമ്പോൾ തന്നെ അത് ഗുണം ചെയ്യില്ലെന്ന് മനസിലാകും. പിന്മാറാൻ നോക്കുമ്പോൾ ചിലർ നമ്മളെ വല്ലതെ മനസികളുമായി തളർത്താനുള്ള ശ്രമം നടത്തും അനുഭവങ്ങളിലൂടെ ഓരോന്നായി പഠിക്കുകയല്ലേ.. ഇനി അങ്ങനെയൊന്നും നടക്കില്ല.

എത്ര ആളുകൾ വന്നാലും എല്ലാവർക്കും അവരവരുടെ സ്ഥാനം ഉണ്ട്. ഞാൻ വിശ്വസിക്കുന്നു. കുറേ നാളുകളായി സിനിമ ചെയ്യുന്നവരുണ്ട്. പ്രതീക്ഷിക്കുന്ന ഒരു കരിയർ വളർച്ച ചിലപ്പോൾ ഉണ്ടാകണമെന്നില്ല . ചിലപ്പോൾ ഒറ്റ സിനിമ ജീവിതം മാറ്റി മറിക്കും. സിനിമയിൽ ഒറ്റ നിമിഷം കൊണ്ട് എന്തും സംഭവിക്കാം. ഒരാൾ മോശമാണ്. മറ്റൊരാൾ മികച്ചവരാണെന്ന് അങ്ങനെ ഒന്നും പറയാനാവില്ല. നല്ല സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണ്. കൃത്യമായ സമയത്തു നമുക്കതു എത്തിച്ചേരുക എന്നതാണ് പ്രാധാന്യം കഠിനാധ്വാനം ചെയ്യുക അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

സിനിമയിലെത്തിയിട്ട് 14 വർഷമായി ആഗ്രഹിച്ച അല്ലെങ്കിൽ അർഹിച്ച ഉയരത്തിൽ എത്തിയില്ല എന്ന് ചിന്തിച്ചാൽ വെണ്ണമെങ്കിൽ സിനിമ വിടാം . പക്ഷേ സിനിമയെ സ്നേഹിക്കുകയും നല്ല സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇപ്പോഴും തുടരുന്നത്.നല്ല വേഷങ്ങൾ വരണം ചങ്ക്‌സ് കഴിഞ്ഞു ധാരളം വേഷങ്ങൾ വന്നിരുന്നു. ഒരേ പോലെയുള്ള വേഷങ്ങൾ വീണ്ടും ചെയ്യാൻ താല്പര്യമില്ല. അത് കൊണ്ടാണ് ഇടവേള ഉണ്ടാകുന്നത്. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. ഹണി റോസ് പറയുന്നു.

ADVERTISEMENT