ഞാൻ ഇപ്പോളും അവിവാഹിതയായി തുടരുന്നതിനു കാരണം ആ നടനാണ് അവൻ എനിക്കെതിരെ ചാരപ്പണി ചെയ്തു തബു പറയുന്നു .

289
ADVERTISEMENT

തബസ്സും ഫാത്തിമ ഹാഷ്മി അഥവാ തബു രാജ്യത്തെ മികച്ച നടിമാരിൽ ഒരാളാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ബംഗാളി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അവർ രണ്ടുതവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.പത്മശ്രീ അവാർഡ് , നിരവധി ഫിലിംഫെയർ അവാർഡുകൾ കൂടാതെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ തബു നേടിയിട്ടുണ്ട്. 51 വയസ്സായിട്ടും നടി അവിവാഹിതയാണ്.

അടുത്തിടെ മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് തബു തന്റെ സുഹൃത്തും ബോളിവുഡ് താരവുമായ അജയ് ദേവ്ഗണിനെക്കുറിച്ച് പറഞ്ഞത്. കുട്ടിക്കാലത്ത് തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അജയ് ദേവ്ഗൺ എന്ന് തബു വെളിപ്പെടുത്തുന്നു.”അജയ് എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമായിരുന്നു. അവൻ എന്റെ ചെറുപ്പത്തിന്റെ ഭാഗമായിരുന്നു. അവനും സമീറും ചേർന്ന് ആ കാലത്തെല്ലാം എനിക്കെതിരെ ചാരപ്പണി ചെയ്തിട്ടുണ്ട് എന്നെ ചുറ്റിപ്പറ്റി വരുന്ന ചെറുക്കന്മാരെയെല്ലാം ഇവർ ഇരുവരും ചേർന്ന് തല്ലിയൊടിക്കുമായിരുന്നു അതുകൊണ്ടാണ് താൻ ഇപ്പോളും അവിവാഹിതയായി കഴിയുന്നത് . അവൻ ചെയ്തതിൽ പശ്ചാത്തപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അജയുമായുള്ള സൗഹൃദത്തെക്കുറിച്ച് തബു തമാശയായി പറഞ്ഞു.

ADVERTISEMENT

തനിക്ക് ഒരു കാമുകനെ കണ്ടെത്താൻ താൻ അജയനോട് ആവശ്യപ്പെട്ടതായും തബു പറയുന്നു. “എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അജയ് ആണ്. അവൻ ഒരു കുട്ടിയെപ്പോലെയാണ്, എന്നാൽ അതേ സമയം ഒരു സംരക്ഷകനാണ്. അവൻ ഉള്ളപ്പോൾ സെറ്റിൽ ഒരു ടെൻഷനും ഇല്ല. ഞങ്ങൾ ഒരു അതുല്യമായ സുഹൃത് ബന്ധവും നിരുപാധികമായ സ്നേഹവും പങ്കിടുന്നു.”

തബുവും അജയ് ദേവ്ഗണും തൊണ്ണൂറുകളിലെ ഐക്കണിക് ഓൺ-സ്‌ക്രീൻ ദമ്പതികളാണ്. ഇരുവരും ഒന്നിച്ച് നിരവധി ബ്ലോക്ക്ബസ്റ്ററുകളിൽ അഭിനയിക്കുകയും അടുത്ത സൗഹൃദം പങ്കിടുകയും ചെയ്തിട്ടുണ്ട്. വിജയ്പഥ് (1994), ഹഖീഖത് (1995), തക്ഷക് (1999), ദൃശ്യം (2015), ഗോൾമാൽ എഗെയ്ൻ (2017), ദേ ദേ പ്യാർ ദേ (2019) എന്നീ ചിത്രങ്ങളിൽ അജയ് ദേവ്ഗണിനൊപ്പം തബു അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2, തമിഴ് ചിത്രമായ കൈതിയുടെ റീമേക്കായ ഭോല എന്ന ആക്ഷൻ ഡ്രാമയിലും തബുവും അജയും സ്‌ക്രീൻ സ്പേസ് പങ്കിടുന്നു.

പിന്നീട്, ആർജെ സിദ്ധാർത്ഥ് കണ്ണനുമായി സംസാരിക്കുമ്പോൾ, തന്നെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ അജയ് ദേവ്ഗൺ ഒരിക്കലും തന്നോട് ആവശ്യപ്പെടില്ലെന്ന് തബു പറഞ്ഞു. “അവർക്ക് എന്നെ നന്നായി അറിയാം. എനിക്ക് എന്താണ് നല്ലതെന്ന് അവർക്ക് അറിയാം.” എന്നാണ് തബു പറഞ്ഞത്

ADVERTISEMENT