എത്ര തിരക്കിനിടയിലും അദ്ദേഹം അതിനു ഉള്ള സമയം കണ്ടെത്തും, വണ്ടിയില്‍ എപ്പോഴും അതിനുള്ള സൗകര്യം ഉണ്ടാകും; മമ്മൂട്ടിയെ കുറിച്ച്‌ അധികമാര്‍ക്കും അറിയാത്ത രഹസ്യം

867
ADVERTISEMENT

50 വര്‍ഷത്തില്‍ അധികമായി മലയാള സിനിമയില്‍ സജീവമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്.അടുത്ത സുഹൃത്തുക്കൾക്ക് പ്രീയപ്പെട്ടവർക്കുമൊക്കെ അദ്ദേഹം മമ്മൂക്കയാണ് സ്നേഹത്തിന്റെയും കനിവിന്റെയും നിറകുടം . സഹജീവി സ്നേഹം മമ്മൂട്ടിയുടെ അത്രയും മറ്റാർക്കുമില്ല എന്ന് തന്നെ പറയേണ്ടി വരും. അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങൾ ഒരിക്കലും മറ്റുള്ളവരിലേക്കെത്തിച്ചു പ്രശസ്തി നേടാൻ അദ്ദേഹം ആഗ്രഹിക്കാറില്ല. പിന്നീട് അതിന്റെ ഗുണഭോക്താവ് ദൃക്‌സാക്ഷിയോ പറഞ്ഞാവും പൊതു സമൂഹം അത് അറിയുന്നത് പോലും.

മമ്മൂട്ടിയുടെ ഈശ്വര വിശ്വാസം മാനുഷിക മൂല്യങ്ങൾക്കനുസരിച്ചാണ് . ഒരു കടുത്ത വിശ്വാസി എന്നതിലുപരി എല്ലാ വിശ്വാസങ്ങളുടെ മൂല്യങ്ങളും വേണ്ട രീതിയിൽ മുറുകെ പിടിക്കുന്ന വ്യക്തി എന്ന് പറയുന്നതാകും നല്ലതു. ഇസ്ലാം മത വിശ്വാസിയായ അദ്ദേഹം എല്ലാ പെരുന്നാൾ അവസരങ്ങളിലും പള്ളിയിൽ പോയി നിസ്‌ക്കരിക്കാറുണ്ട് . തന്റെ മത വിശ്വാസത്തെ അതർഹിക്കുന്ന മര്യാദയും ബഹുമാനവും കൊടുത്തു കൃത്യമായി അദ്ദേഹം പരിപാലിച്ചു പോകുന്നു എന്നത് ഒരിക്കല്‍ നവോദയ അപ്പച്ചന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ഇസ്ലാം മത വിശ്വാസപ്രകാരം നിസ്ക്കാരം നിർബന്ധമുള്ള കാര്യമാണ് എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹം നിസ്‌കരിക്കാന്‍ സമയം കണ്ടെത്തുന്ന ആളാണ്. ഷൂട്ടിങ് തിരക്കുകളിൽ ആണെങ്കിലും മമ്മൂട്ടി നിസ്‌കരിക്കാനായി സമയം കണ്ടെത്തും . യാത്രകള്‍ക്കിടയില്‍ ആണ് നിസ്‌കാര സമയം എങ്കിൽ അദ്ദേഹം തിരക്കൊഴിഞ്ഞ ഏതെങ്കിലും മുസ്ലിം പള്ളിയില്‍ കയറും. ഷൂട്ടിങ് ലൊക്കേഷനില്‍ ആണെങ്കില്‍ സ്വന്തം കാരവനില്‍ കയറി നിസ്‌കരിക്കും. വണ്ടിക്കുള്ളില്‍ എപ്പോഴും നിസ്‌കരിക്കാനായി ഒരു പായ കരുതിവയ്ക്കുന്ന ശീലം മമ്മൂട്ടിക്കുണ്ടെന്നാണ് അപ്പച്ചന്‍ മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത് .

ADVERTISEMENT