അന്ന് മമ്മൂട്ടി ചൂടായി എന്റെ സിനിമ ജീവിതം അവസാനിച്ചു എന്നുറപ്പിച്ചു , പിന്നീട് സംഭവിച്ചത് ബ്ലെസ്സി വെളിപ്പെടുത്തുന്നു .

811
ADVERTISEMENT

മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. 50 വർഷമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മമ്മൂട്ടി അടുത്തിടെ എഴുപതാം പിറന്നാൾ ആഘോഷിച്ചു. ഇപ്രായത്തിലും താരപരിവേഷം കൈവിടാതെ യുവതാരങ്ങളെപ്പോലും വെല്ലുവിളിച്ച് സിനിമകൾ ചെയ്യാൻ ആവേശത്തോടെ മുന്നേറുകയാണ് മമ്മൂട്ടി. മലയാള സിനിമ ആസ്വാദകർ എന്നും ഓർത്തിരിക്കുന്ന മികച്ച മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് കാഴ്ച. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്തത്.

മലയാള സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം സിനിമകൾ ചെയ്ത സംവിധായകനാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കിയാണ് ബ്ലെസി ആദ്യമായി സംവിധായകനായതു . പിന്നീട് മോഹൻലാലിനെ നായകനാക്കി തൻമാത്ര എന്ന ചിത്രവും പുറത്തിറങ്ങി.അതും വമ്പൻ ഹിറ്റായിരുന്നു . അതിനുശേഷം വീണ്ടും മമ്മൂട്ടിയെ നായകനാക്കി പളുങ്ക് സംവിധാനം ചെയ്തു . മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മികച്ച പ്രകടനം പ്രേക്ഷകർക്കായി പുറത്തെടുപ്പിച്ച സംവിധായകനാണ് ബ്ലെസ്സി . തന്റെ സിനിമ ജീവിതത്തിൽ മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അനുഭവം ബ്ലെസ്സി മുൻപ് പങ്ക് വെച്ചിരുന്നു.

ADVERTISEMENT

ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ബ്ലെസ്സി ഇത് വെളിപ്പെടുത്തിയത് . പത്മരാജന്റെ നൊമ്പരത്തിപ്പൂവിന്റെ സെറ്റിൽ വെച്ചാണ് ബ്ലെസി മമ്മൂട്ടിയെന്ന നടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. മൂന്നാറിലെ എസ്എൻ ടൂറിസ്റ്റ് ഹോമിന് പിന്നിലെ വയലിൽ മമ്മൂട്ടിയും മാധആണ് വിയും ചേർന്നുള്ള രംഗമായിരുന്നു ആദ്യ സീനെന്ന് ബ്ലെസി ഓർക്കുന്നു. നൊമ്പരത്തിപ്പൂവ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ്. സീൻ നമ്പരും ഷോട്ട് നമ്പറും അനൗൺസ് ചെയ്ത് ക്ലാപ്പടിക്കണം അതാണ് അന്ന് ബ്ലെസ്സിയുടെ ചുമതല . എന്നാൽ മമ്മൂട്ടി എന്ന മഹാനടനെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അന്ന് താൻ ഒപ്പം അദ്ദേഹം ഇതാ മുന്നിൽ നിന്ന് അഭിനയിക്കുന്നു അതിനു തുടക്കം എന്ന നിലയിൽ ക്ലാപ്പടിക്കേണ്ടത് താനും ശെരിക്കും എക്സൈറ്റഡ് ആയി നിൽക്കുന്ന ടൈം ബ്ലെസി പറയുന്നു.

താൻ മുമ്പ് ചെയ്ത മുന്തിരിത്തോട്ടങ്ങളിൽ ഒരിക്കലും ക്ലാപ്പടിക്കേണ്ട അവസ്ഥ വന്നിട്ടില്ല . ക്ലാപ്പ്ബോർഡ് കാണിച്ചാൽ മതിയായിരുന്നുവെന്ന് ബ്ലെസി ഓർക്കുന്നു. ടെൻഷൻ കാരണം. ഇവിടെ താൻ അനൗൺസ്‌മെന്റ് ചെയ്തപ്പോൾ തന്നെ തെറ്റി ഒരു തവണ അല്ല രണ്ടു തവണ രണ്ടാമതും തെറ്റിയതോട് മമ്മൂട്ടി ചൂടായി . ക്ലാപ്പടിക്കാൻ അറിയാവുന്ന ആരും ഇല്ലേ പുതിയ പിള്ളേരെ വച്ചാണോ ഇതൊക്കെ ചെയ്യുന്നേ എന്ന് പറഞ്ഞു ദേഷ്യപ്പെടാൻ തുടങ്ങി അതോടെ താൻ മാറി പിന്നീട് പൂജപ്പുര രാധാകൃഷ്ണൻ ക്ലാപ്പ് ചെയ്തുവെന്ന് ബ്ലെസി പറയുന്നു.

ഉച്ചയോടെ, പത്മരാജൻ തന്റെ അടുത്തേക്ക് വന്നു . അദ്ദേഹം പറഞ്ഞത് ഒന്നും വലിയ കാര്യമായി എടുക്കണ്ട എന്ന് പറഞ്ഞു . പക്ഷേ തന്നപ്പോൾ തന്റെ സിനിമ ജീവിതം അവസാനിച്ചു എന്ന മട്ടിൽ ഇരിക്കുകയാണ് . ഒരു സൂപ്പർ സ്റ്റാർ ബഹളമുണ്ടാക്കിയത് മൂലം എനിക്ക് മാറേണ്ടി വന്നു എന്ന രീതിയിൽ ആണ് ഞാൻ അത് ചിന്തിച്ചു വച്ചതു . സിനിമാ ജീവിതം അവസാനിച്ചു എന്ന് കരുതി ഇരിക്കുന്ന സമയത്താണ് പത്മരാജൻ സാർ വന്നതെന്ന് ബ്ലെസി പറയുന്നു. അത് കുറച്ചു തവണ പരിശീലിച്ച് പറഞ്ഞാൽ മതി. ഉച്ചകഴിഞ്ഞ് ഞാൻ അത് പരിശീലിക്കുകയും ക്ലാപ്പടിക്കുകയും ചെയ്തു. അത് ശെരിയായി അപ്പോൾ അപ്രതീക്ഷിതമായി മമ്മൂക്ക പറഞ്ഞു ” ആ അങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

ADVERTISEMENT