ജഗതിയായതു കൊണ്ട് മാത്രം അന്ന് നാട്ടുകാർ ഒന്നും പറഞ്ഞില്ല അല്ലെങ്കിൽ – ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായതിനെ കുറിച്ച് നിർമ്മാതാവ് വെളിപ്പെടുത്തുന്നു .

259
ADVERTISEMENT

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ജഗതി, ജഗദീഷ്, രാജൻ പി ദേവ്, ജനാർദനൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച . 1997ൽ പുറത്തിറങ്ങിയ ജൂനിയർ മാൻഡ്രേക്ക്. എന്ന ചിത്രം തിയേറ്ററുകളിൽ സൂപ്പർഹിറ്റായി. പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ജൂനിയർ മാൻഡ്രേക്ക്.

ചിത്രത്തിൽ ഈസ്റ്ററും കൂടുതൽ കോമഡി രംഗങ്ങൾ ഉള്ളതും ജഗതി ശ്രീകുമാറിന്റേതാണ്. ജൂനിയർ മാൻഡ്രേക്കിൽ ജഗതി നടുറോഡിൽ പൊക്കി വെച്ച് പായ വിരിച്ചു കിടക്കുന്ന രംഗവും കാണികളെ ഏറെ ചിരിപ്പിച്ച ഒന്നാണ് . ഈ രംഗം ചിത്രീകരിക്കുന്നതിനിടെ അവിസ്മരണീയമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നിർമ്മാതാവ് മമ്മി സെഞ്ച്വറി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് മനസ് തുറന്നത്. പെരുമ്പാവൂർ സർക്കാർ ആശുപത്രിക്ക് മുന്നിലാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് നിർമ്മാതാവ് പറഞ്ഞു.

ADVERTISEMENT

ഷൂട്ടിങ്ങിലുടനീളം രസകരമായ മുഹൂർത്തങ്ങൾ അരങ്ങേറി. ഉച്ചയ്ക്ക് ശേഷം ആ സീൻ ഷൂട്ട് ചെയ്യാമെന്ന് കരുതി. എന്നാൽ മറ്റ് രംഗങ്ങൾ എടുത്തപ്പോൾ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരുന്നു. അടുത്ത ദിവസം ജഗതിക്ക് മറ്റൊരു സിനിമയ്ക്ക് പോകേണ്ടി വന്നതിനാൽ അന്ന് തന്നെ എടുക്കേണ്ടി വന്നു. കാർ തടയാൻ ഒരു പോലീസുകാരനോട് ഏർപ്പാട് ചെയ്തു, മമ്മി സെഞ്ച്വറി പറയുന്നു.

അവിടെ എത്തിയപ്പോൾ ഒരു രക്ഷയുമില്ല . ഡ്രൈവർമാരൊന്നും നിർത്തുന്നില്ല. നല്ല തിരക്കാണ്. ജഗതി തന്നെ ഞങ്ങളോട് പറഞ്ഞു ഞാൻ ഈ പായയുമായി പോകാം, എന്നിട്ടു റോഡിന് നടുവിൽ പായ വിരിച്ചു അങ്ങ് കിടക്കാം എങ്കിലേ ജനങ്ങൾ നില്ക്കു . ക്യാമറ അതിനനുസരിച്ചു വച്ച് ഷൂട്ട് ചെയ്‌താൽ മതി . ആദ്യം നമുക്ക് ഒരു ലോംഗ് ഷോട്ട് ഒക്കെ എടുക്കാം എടുക്കാം. അതുകഴിഞ്ഞാൽ മറ്റെവിടെയെങ്കിലും വച്ച് ക്ലോസ് ഷോട്ടുകൾ എടുക്കാമെന്നും ജഗതി പറഞ്ഞു.

അങ്ങനെ ഒരു ബാങ്കിന്റെ മുകളിൽ ക്യാമറ വച്ചു. അമ്പിളി ചേട്ടൻ ക്യാമറയുടെ സെറ്റിങ്ങിൽ നിന്ന് നേരെ പോയി നടുറോഡിൽ കിടന്നു. ആളുകൾ കാർ നിർത്തി ഹോൺ മുഴക്കുന്നു. ആരാണ് റോഡിൽ കിടക്കുനന്തു എന്ന് ആദ്യം ആർക്കും അറിയില്ലായിരുന്നു. ആ നിമിഷം പോലീസുകാരന് ഓടിയെത്തി ജഗതിയെ പിടിച്ചു മാറ്റുന്നതാണ് രംഗം , ജഗതിയാണ് എന്ന് മനസിലാക്കുനന് വരെ ജനങ്ങൾ ഹോൺ മുഴക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു . എന്നാൽ പിന്നീട് ജഗതിയാണ് കിടക്കുന്നതു സിനിമയുടെ ഷൂട്ടിങ് ആണ് എന്ന് മനസിലാക്കിയപ്പോൾ അവർ വണ്ടി നിർത്തി ഷൂട്ടിംഗ് സമാധാനത്തോടെ കാണുകയായിരുന്നു അല്ലെങ്കിൽ പണി പാളിയേനെ മമ്മി സെഞ്ചൂറി പറയുന്നു

ADVERTISEMENT