മോഹൻലാലിൻറെ കരിയറിലെ ആദ്യ നായക വേഷമാണ് തിരനോട്ടം എന്ന ചിത്രത്തിലേത്. ലാലിന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഡബ്ബിങ് സമയത്തു ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷമിയോടൊപ്പമുണ്ടായ ചില രസകരമായ മുഹൂർത്തങ്ങൾ ഭാഗ്യലക്ഷമി തന്നെ ഒരഭിമുഖത്തിൽ നിർമ്മാതാവ് സുരേഷ് കുമാറിന്റെ ചോദ്യത്തിന് ഉത്തരമായി പറയുകയുണ്ടായി. സുരേഷ് കുമാറിന്റെ ഭാഷയിൽ തിരനോട്ടത്തിന്റെ സെറ്റിൽ താനും മോഹൻലാലും പ്രിയദർശനും മറ്റു സുഹൃത്തുക്കൾ എല്ലാവരും ഉണ്ടായിരുന്നു. തങ്ങൾ എല്ലാവരും അന്ന് അത്യാവശ്യം കുസൃതികൾ ഉള്ള ചെറുപ്പക്കാർ ആണ്. അന്ന് ഭാഗ്യലക്ഷ്മി ഒരു സുന്ദരി പെൺകുട്ടിയായിരുന്നു അപ്പോൾ തങ്ങൾ ഓരോരുത്തരും ഭാഗ്യലക്ഷ്മിയെ ഒളി കണ്ണിട്ടു നോക്കുന്നത് തങ്ങൾ ആരുമറിയാതെ മറ്റൊരാൾ കാണുന്നുണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയുടെ വല്യമ്മ ആയിരുന്നു അത് . അതിനെ പറ്റി രസകരമായി സുരേഷ് കുമാർ തന്നെ പറയുന്നുണ്ട്. തങ്ങൾ ഒളികണ്ണിട്ടു ഭാഗ്യ ലക്ഷ്മി എന്ന യുവ സുന്ദരിയെ നോക്കുമ്പോൾ തങ്ങളെ നോക്കി ആ വല്യമ്മ കണ്ണുരുട്ടുമെന്നു.
പിന്നെ ആ സംഭവത്തെ പറ്റി വിശദമായി അവതാരകൻ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. തിരനോട്ടത്തിന്റെ ഡബ്ബിങ് നടക്കുകയാണ് അന്ന് ഡബ്ബിങ് തീയറ്ററിൽ മോഹൻലാലും പ്രിയദർശനും സുരേഷ്കുമാറും ചിത്രത്തിന്റെ സംവിധായകൻ അശോക് കുമാറുമൊക്കെ ഉണ്ട്. എല്ലാവരും ഒന്നിച്ചു അവിടെയുണ്ട്. അന്നൊക്കെ ഡബ്ബിങ് സമയത്തു ഒരേ സമയം ഡബ്ബിങ് ചെയ്യുന്ന രണ്ടു പേര് ആണേൽ അടുത്തടുത്ത് വന്നു മൈക്കിന്റെ മുൻപിൽ നിൽക്കണം അപ്പോൾ തന്റെ കെയർ ടേക്കറായ വല്യമ്മ തൊട്ടു പിന്നിൽ ഇരിക്കുന്നുണ്ട്. അപ്പോൾ മോഹൻലാൽ പെട്ടന്ന് ഡബ് ചെയ്യാനായി എന്റെ അരികത്തു വന്നു നിന്നു. അടുത്ത് നിന്നാണ് ഡബ് ചെയ്യുന്നത് ലാൽ വന്നു നിൽക്കുമ്പോൾ തന്നെ തനിക്കറിയാം വല്യമ്മ എപ്പോൾ എന്നെ നോക്കുന്നുണ്ടായിരിക്കും എന്ന്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ വല്യമ്മ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു കൊണ്ട് അവന്റെ അടുത്ത് നിന്ന് അകന്ന് നിൽക്കാൻ പറയുകയാണ്. മോഹൻലാൽ പ്രശ്നക്കാരൻ ആണെന്ന് എങ്ങനെ വല്യമ്മക്ക് തിരിച്ചറിയാൻ കഴിഞ്ഞു എന്ന് അവതാരകൻ നർമ്മത്തിൽ ചോദിക്കുന്നുണ്ട്. അതിനു ഭാഗ്യ ലക്ഷ്മിയുടെ മറുപിടി, ‘ലാലിനെ എന്നല്ല ആരെയും വല്യമ്മക്ക് സംശയമാണ് ഇപ്പോഴും എന്റെ ഒപ്പം കാണും വല്യമ്മ എല്ലവരേം സംശയിച്ചു കൊണ്ട്’. നമുക്ക് നമ്മുടെ സമാന പ്രായക്കാരായ ചെറുപ്പക്കാരോട് ഒന്ന് മിണ്ടാൻ പോലും സമ്മതിക്കില്ല.
ഊണ് കഴിക്കാൻ വേണ്ടി കൈകഴുകാൻ പോയ സമയത്തു മോഹൻലാൽ അരികത്തു വന്നു നിന്നിട്ടു ചോദിച്ചു ഈ കിളവി എപ്പോഴും കൂടെ കാണുമോ? എന്ന് . അപ്പോൾ അതെ കാണും എന്ന് താനും മറുപിടി കൊടുത്തു. അത് കണ്ട വല്യമ്മ തിരിച്ചു ചെന്ന തന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ‘എന്താടി അവൻ വന്നു പറഞ്ഞെ? എന്താ നിങ്ങൾ തമ്മിൽ ഒരു സ്വകാര്യം? സൂക്ഷിച്ചും കണ്ടും നിന്നോണം കേട്ടല്ലോ! തുടങ്ങി ഉപദേശങ്ങളാണ് പിന്നെ. ലാൽ പറഞ്ഞത് എന്താണെന്നു എങ്ങാനം വല്യമ്മ അറിഞ്ഞാൽ അന്ന് തനിക്ക് അടികൊള്ളും അതാണ് വല്യമ്മയുടെ സ്വഭാവം അതുകൊണ്ടു താൻ ഒന്നും മിണ്ടിയില്ല. എന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. ഭാഗ്യലക്ഷ്മിയെ കൊണ്ട് അന്നത്തെ ലാലിനെ പറ്റി എന്തെങ്കിലുമൊക്കെ പറയിപ്പിക്കാൻ അവതാരകൻ ജോൺ ബ്രിട്ടാസ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അയ്യോ ഞാനൊന്നും പറഞ്ഞില്ലേ എന്ന് പറഞ്ഞു ഭാഗ്യലഷ്മി ആ രസകരമായ സംഭാഷണം അവസാനിപ്പിച്ചു.