മലയാള സിനിമയിൽ ഫൈറ്റിൽ രാജാവ് ഈ സൂപ്പർ സ്റ്റാറാണ് – മലയാളത്തിന്റെ ഇടിയുടെ രാജാവ് മാഫിയ ശശി അന്ന് പറഞ്ഞത് ഒപ്പം കാരണവും.

325
ADVERTISEMENT

മാഫിയ ശശി മലയാള സിനിമയിലെ ഇടിയുടെ കുത്തക മുതലാളി എന്ന് വേണമെങ്കിൽ പറയാം. പേരിൽ താനാണ് ഗുമ്മുള്ള സ്റ്റണ്ട് മാസ്റ്റർ ധാരാളം മലയാള ചിത്രങ്ങൾക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ ഫൈറ്റ് മാസ്റ്റർ. ഈ തലമുറയിലെ ഒട്ടുമിക്ക നായകന്മാർക്കും വേണ്ടി ആക്ഷൻ സീക്വൻസുകൾ തയ്യാറാക്കിയിട്ടുള്ള അദ്ദേഹം സംഘടന രംഗങ്ങളിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിരുചിയെക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞത് വൈറലായിരിക്കുകയാണ് .

മെഗാസ്റ്റാർ മമ്മൂക്കയെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ – കയർ ഉപയോഗിക്കുന്നതിൽ മമ്മൂട്ടിക്ക് വലിയ താൽപ്പര്യമുണ്ടെന്നും സംഘട്ടന രംഗങ്ങളിൽ കൂടെയുള്ളവരുടെ സുരക്ഷയും ശ്രദ്ധിക്കുന്ന ആളാണ് മമ്മൂട്ടി എന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം സ്വന്തം സുരക്ഷയും അദ്ദേഹം വളരെയധികം ശ്രദ്ധിക്കാറുണ്ട്.

ADVERTISEMENT

ഫൈറ്റിൽ നല്ല പവർ ഉപയോഗിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നല്ല പവർ ഇട്ടാണ് അദ്ദേഹം അറ്റാക്കുകൾ അഭിനയിക്കുന്നത് അത് കൂടുതൽ ഒറിജിനാലിറ്റി ഫൈറ്റ് സീനിനു നൽകും. അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടം റോപ്പിൽ സംഘട്ടനം ചെയ്യാനാണ് റോപ്പെടുത്താൽ പിന്നെ ഫുൾ സീനും കഴിഞ്ഞേ അദ്ദേഹം അത് താഴെ വെക്കു. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കാറുള്ളത്.

മോഹൻലാൽ തികച്ചും വ്യത്യസ്തനാണ് അദ്ദേഹത്തിന് ഫൈറ്റ് എന്നാൽ ഒരു പ്രത്യേക ഹരമാണ്. പ്രൊഫെഷണൽ ഗുസ്തി താരമായിരുന്നതിന്റെയാകും.സിനിമയിൽ ഏറ്റവും കൂടുതൽ അപകടമുള്ളതു ഫൈറ്റ് സീനുകളിലാണല്ലോ അതും പുതിയ ആൾക്കാർ വില്ലന്മാരായാൽ എതിരെ നിൽക്കുന്ന നായകനിട്ടു നല്ല ഇടി കിട്ടാനുള്ള സാഹചര്യം ഉണ്ട്. അതുകൊണ്ടു ശ്രദ്ധിച്ചു നിൽക്കണം പലരും അത്തരം സന്ദർഭങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാൻ നോക്കും എന്നാൽ മോഹൻലാലിൻറെ രീതി വ്യത്യസ്തമാണ്. അദ്ദേഹം എങ്ങനെയും ആ പുതിയ ആളെ കൊണ്ട് എല്ലാം സ്വൊയം പറഞ്ഞു കൊടുത്തു ചെയ്യിക്കും.സ്വൊന്തമായി സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യാൻ പോലും ലാൽ മിടുക്കനാണ്.

അതിനു ഏറ്റവും നല്ല ഉദാഹരണമാണ് കിരീടത്തിലെ വില്ലനായെത്തിയ പുതുമുഖമായ മോഹൻരാജുമായുള്ള രംഗങ്ങൾ. അയാൾക്കെതിരെ മോഹൻലാൽ ആയതുകൊണ്ടാണ് അതിലെ ഫൈറ്റ് സീനുകൾ എല്ലാം മികച്ചതായത്.ശശി പറയുന്നു.

പിന്നെ മോഹൻലാലിന് ഏറ്റവും ഇഷ്ടം സ്വൊന്തം ചിത്രത്തിലെ ഫൈറ്റ് സീനുകൾ എല്ലാം ഡ്യൂപ്പില്ലാതെ ചെയ്യണം എന്നതാണ്. അതുകൊണ്ടു താനാണ് എത്ര റിസ്‌ക്കുള്ള സീനാണേലും ലാൽ ധൈര്യപൂർവ്വം അത് ഏറ്റെടുക്കും. അതോടൊപ്പം തന്റേതായ മെച്ചപ്പെടുത്തലുകളും അതിലുണ്ടാകും.

ADVERTISEMENT