ട്വിറ്ററിൽ സ്വന്തം സഹോദരനെ പരസ്യമായി ശാസിക്കുകയും പരിഹസിക്കുകയും ചെയ്തു നടി രാകുൽ പ്രീത് സിംഗ്

73
ADVERTISEMENT

ഈ വർഷം ആദ്യം നടി രാകുൽ പ്രീത് സിംഗ് ജാക്കി ഭഗ്‌നാനിയുമായുള്ള തന്റെ പ്രണയ ബന്ധം പ്രഖ്യാപിച്ചു, അവർ ഭ്രാന്തമായി പ്രണയത്തിലാണ് എന്നാണ് വാർത്തകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ദമ്പതികൾ പലതവണ ഒരുമിച്ച് കാണുകയും പലപ്പോഴും പരസ്പരം പോസ്റ്റുകളിൽ പ്രണയ സന്ദേശങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ആരാധകർ അവരുടെ വിവാഹത്തെക്കുറിച്ചുള്ള അപ്‌ഡേറ്റിനായി കാത്തിരിക്കുമ്പോൾ, രാകുലിന്റെ സഹോദരൻ വൈറലായ ഒരു സൂചന അടുത്ത ദിവസങ്ങളിൽ നൽകിയിരുന്നു ,ഇതിനു താരം സഹോദരനെ ട്വിറ്ററിൽ പരസ്യമായി കളിയാക്കിക്കൊണ്ടു ട്വീറ്റ് ചെയ്തിരുന്നു.


ചില സോഴ്സുകൾ പ്രകാരം, ഇരു താരങ്ങളും പരസ്പരം ശക്തമായ പ്രണയത്തിലാണെന്നും 2023 ൽ അവർ വിവാഹിതരാകുമെന്നും അവർ വിവാഹത്തിൽ വിശ്വസിക്കുന്നവർ ആണെന്നുമാണ് റിപോർട്ടുകൾ ഈ വാർത്ത സ്ഥിരീകരിക്കാൻ, ഇന്ത്യ ടൈംസ് രാകുൽ പ്രീതിന്റെ സഹോദരൻ അമൻ പ്രീത് സിങ്ങുമായി ബന്ധപ്പെട്ടു, അതിനോട് അദ്ദേഹം പ്രതികരിച്ചതാണ് രക്‌ലിനെ ചൊടിപ്പിച്ചത്, “രാകുൽ ജാക്കി ഭഗ്നാനിയുടെ രണ്ട് പ്രോജക്റ്റുകളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹം തീർച്ചയായും ഉണ്ടാകുമെന്നും , പക്ഷേ ഒന്നും ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല . വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ അവൾ അത് സ്വയം പ്രഖ്യാപിക്കും. അത് നടക്കുന്നുണ്ടെങ്കിൽ എനിക്കറിയാമായിരുന്നു. ഏതൊരു ബന്ധത്തിന്റെയും പാരമ്യമാണ് വിവാഹം. ഇന്ത്യൻ സിനിമയുടെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ജാക്കി, അദ്ദേഹത്തിന്റെ മനസ്സിൽ അഭിലഷണീയമായ നിരവധി പ്രോജക്ടുകൾ ഉണ്ട്; വാസ്തവത്തിൽ, ഇരുവരും വളരെ തിരക്കുള്ള ആളുകളാണ്. അതിനാൽ, അവർക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ട്. ഇതാണ് അമൻ പറഞ്ഞത് പക്ഷേ വിവാഹം ഉറപ്പായും ഉണ്ടാകുമെന്നു താൻ പറയുനനത്തിനു മുന്നേ അമൻ പറഞ്ഞതാണ് രക്‌ലിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

അടുത്തിടെ, ട്വിറ്ററിൽ, രാകുൽ എന്തുകൊണ്ടാണ് സ്വന്തം ജീവിതത്തെക്കുറിച്ച് തനിക്കു ഒരു സൂചനയും ലഭിക്കാത്തതെന്ന് സഹോദരനോട് ചോദിച്ചു. “@AmanPreetOffl, നിങ്ങൾ സ്ആണോ അത് ഉറപ്പിച്ചത്? ഔർ മുജെ ബത്തായ ഭി നഹി ബ്രോ (നിങ്ങൾ എന്നെ അറിയിച്ചില്ലല്ലോ സഹോദര). എന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് കാര്യങ്ങൾ അറിയാൻ കഴിയാത്തതു തമാശയാണ്, ”വളരെ പരിഹാസത്തിൽ ആണ് രാകുൽ ഇതെഴുതിയത്.

പലരും താരത്തിന്റെ പരാമർശം മോശമായിപ്പോയി എന്ന രീതിയിൽ പ്രതികരിക്കുന്നുണ്ട് . എന്ത് തന്നെയായാലും സ്വന്തം സഹോദരനല്ലേ എന്നാണ് ഒരു പക്ഷം പറയുന്നത്. ഒരാളോട് ചോദിക്കാതെ അതും മുൻനിര നടിയായ ഒരാളുടെ കാര്യങ്ങൾ അവരുടെ അനുവാദമില്ലാതെ അവരുടെ വ്യക്തി ജീവിതത്തിലെ പ്രധാന കാര്യങ്ങൾ അതും വിവാഹം പോലുള്ളവ മാധ്യമങ്ങളോട് പങ്ക് വെക്കുന്നത് ശെരിയല്ല ആ രീതിയിൽ ചിന്തിച്ചാൽ രാകുൽ പ്രതികരിച്ച രീതി ശെരിയാണ് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

ADVERTISEMENT