വളരെ നാളുകൾക്കു ശേഷം ആ തിരക്കഥ ഒന്നുകൂടി ഞാൻ വായിച്ചു.എനിയ്ക്കു തന്നെ ആശ്ചര്യം തോന്നുന്നു ഞാനിതെങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചുവെന്ന് .അന്ന് മോഹൻലാൽ പറഞ്ഞത്.

310
ADVERTISEMENT

സ്വാഭാവിക അഭിനയ മികവുകൊണ്ട് ഇന്ത്യൻ സിനിമയുടെ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ അഭിനയ പ്രതിഭയാണ് മോഹൻലാൽ എന്ന മലയാളികളുടെ സ്വന്തം ലാലേട്ടൻ.ഏതു റോളും തന്മയത്വത്തോടെ കൈകാര്യം ചെയ്യാനുള്ള ലാലിന്റെ കഴിവ് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് അദ്ദേഹം “കർണഭാരം” എന്ന നാടകം ഡൽഹിയിലെ കാമയാനി എന്ന ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്നത്.കാവാലം നാരായണപ്പണിക്കാരായിരുന്നു കർ ണഭാരത്തിന്റെ സംവിധായകൻ.സംസ്‌കൃത നാടകം ആയിരുന്നു ഇത്. സംസ്‌കൃതം അറിയാത്തവർക്ക് പോലും ആ നാടകം അനുഭവവേദ്യമായതു മോഹൻലാലിൻറെ നടന മികവ് ഒന്നുകൊണ്ട് മാത്രമെന്ന് പറയാം. കർണഭാരത്തിലെ കര്ണനായുള്ള അദ്ദേഹത്തിൻറെ പകർന്നാട്ടം വിമര്ശകരെക്കൊണ്ട് പോലും അഭിനന്ദിപ്പിക്കുന്നതായിരുന്നു.

വാനപ്രസ്ഥം സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം പ്രഖ്യാപിച്ച ദിവസമാണ് തന്നെ കാവാലം നാരായണപ്പണിക്കർ സർ വിളിക്കുന്നത്.വളരെ അപ്രതീക്ഷിതമായ ആ വിളി എനിക്ക് വളരെ അധികം സന്തോഷം നൽകുന്നതായിരുന്നു.  ദേശീയ അവാർഡ് വാങ്ങാൻ ഡൽഹിയിൽ പോകുമ്പോൾ ലാലിനെ കാണാൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ രാംഗോപാൽ ബജാജ് വരുമെന്നും ഒരു കാര്യം പറയുമെന്നും അദ്ദേഹം പറഞ്ഞു, പറഞ്ഞതിന് ഞാൻ മൂളുകയുണ്ടായി. പറഞ്ഞതുപോലെ രാംഗോപാൽ കാണാൻ എത്തിയിട്ട് പറഞ്ഞു , ലാൽ കാവാലം സാർ പറഞ്ഞു നമുക്കൊരു നാടകം ചെയ്യാമെന്ന്,ലാൽ റെഡി ആണോന്നു ചോദിച്ചു. പുതിയ പുതിയ കാര്യങ്ങൾ അറിയാനും ചെയ്യാനുമുള്ള ത്വര എന്നിൽ എപ്പോളും ഉള്ളതിനാൽ ഞാൻ സമ്മതിച്ചു.

ADVERTISEMENT

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഫേമസ് ആയ ഒരു പ്രോഗ്രാമിലെ 80 ഓളം നാടകങ്ങൾ അരങ്ങേറുന്ന ഒരു വേദിയിലാണ് ഞങ്ങളുടെ ഈ ഒറ്റ നാടകം അവതരിപ്പിക്കേണ്ടത്. വേണമെങ്കിൽ എനിക്ക് ഒഴിയാമായിരുന്നിട്ടും നാടകം എനിക്ക് വളരെ ഇഷ്ടമുള്ളതിനാലും കാവാലം സാറിനോടൊത്തു പ്രവർത്തിക്കാനുള്ള ആഗ്രഹവും കൗതുകവും അത് ഏറ്റെടുക്കാൻ എന്നെ പ്രേരിപ്പിച്ചു. അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ഞാൻ പറഞ്ഞു സാർ, മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഏതു ഭാഷയിലാണ് നാടകം… ഞാൻ റെഡി എന്ന്.

അദ്ദേഹം പറയുകാണ്  ‘മിണ്ടാതിരിക്കൂ ലാലേ,ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ആർക്കുവേണമെങ്കിലും നാടകം ചെയ്തൂടെ. നമ്മൾ ചെയ്യാൻ പോകുന്നത് ഒരു സംസ്‌കൃത നാടകമാണ്’ എന്ന് . ആ വാക്കുകളിൽ ഞാൻ ശരിക്കും ഞെട്ടി. ഞാൻ പറഞ്ഞു സാർ എനിക്ക് സംസ്‌കൃതം അറിയില്ലഎന്ന്. അപ്പോൾ അദ്ദേഹം പറയുകയാണ് അതുകൊണ്ടാണ് തന്നെക്കൊണ്ട് ചെയ്യിക്കുന്നത്. സാറിന്റെ ആത്മവിശ്വാസം എന്നിലും ആത്മവിശ്വാസം ഉണ്ടാക്കി.

നാടകത്തിന്റെ തിരക്കഥ മുഴുവനായി വായിച്ചു ഞാൻ വളരെ വേഗം നാടകം പഠിച്ചു. റിഹേഴ്സൽ എട്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളു. അത് എന്നെ സംബന്ധിച്ച് വളരെ വലിയ വെല്ലു വിളിയായിരുന്നു. എന്നിലെ നടനും ഞാനുമായുള്ള യുദ്ധമായിരുന്നു അത്. അതിന്റെ റിഹേഴ്സലിനു ഇടയില്നിന്നു ആണ് പദ്മശ്രീ വാങ്ങാൻ പോയതും. അറിയാത്ത ഭാഷയിൽ നമ്മൾ ഒന്ന് അവതരിപ്പിക്കുമ്പോൾ വലിയ റിസ്‌ക്കായിരുന്നു. നാടകത്തിന്റെ ഇടയിൽ ഏതെങ്കിലും ഒരു വരി മറന്നു പോയാൽ പിന്നെ പറയേണ്ടതുണ്ടോ. നാടകം ഡൽഹിയിൽ അവതരിപ്പിച്ചു കഴിഞ്ഞപ്പോളേക്കും അഭിനന്ദനങ്ങളുമായി ഒട്ടേറെപ്പേർ എത്തിയിരുന്നു.

വളരെ നാളുകൾക്കു ശേഷം കുറച്ചുനാൾക്കു മുൻപ് ഞാൻ ആനാടകത്തിന്റെ തിരക്കഥ ഒന്നുകൂടി വായിക്കുകയുണ്ടായി. എനിക്ക് വളരെ അത്ഭുതം തോന്നി. ദൈവമേ ഞാനിതെങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചുവെന്നു എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. ഞാനത് കാവാലം സാറിനോട് പറയുകയുമുണ്ടായി. നാലു സ്റ്റേജിൽ അഭിനയിച്ചു ഫലിപ്പിച്ച കർണഭാരം ഇനി ഒരിക്കൽകൂടി എനിക്ക്  ചെയ്യാൻ കഴിയുമോ? അറിയില്ല എന്ന് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ പറയുന്നു.

ADVERTISEMENT