ആ സിനിമയിലെ ദുൽഖറുമായുള്ള ഓരോ ഫൈറ്റ് സീനിനു ഇടയിലും മമ്മൂട്ടി ഇടയ്ക്കിടെ വിളിച്ചോണ്ടിരിക്കും. അദ്ദേഹത്തിൻറെ ആകുലതയെ കുറിച്ച് മാഫിയ ശശി.

255
ADVERTISEMENT

താര പുത്രന്റെ പരിവേഷമില്ലാതെ സിനിമയിലേക്ക് കാലെടുത്തു വച്ച യുവ താരമാണ് ദുൽഖർ.മമ്മൂട്ടിയുടെ പുത്രനെന്ന പരിഗണനകൊണ്ട് സിനിമയിൽ എത്തപ്പെട്ട ആളാണ് ദുൽഖർ എന്ന ആക്ഷേപം തുടക്കത്തിൽ ദുൽഖറിനെ തേടി എത്തിയിരുന്നു.എന്നാൽ തന്റെ വ്യക്തിത്വവും കഴിവും അഭിനയ മികവും കൊണ്ട് ഈ യുവ നടൻ ഒരു പാൻ ഇന്ത്യ സ്റ്റാർഡം കരസ്ഥമാക്കി വിമർശകരുടെ വായടപ്പിച്ചു.

ലാളിത്യവും പെരുമാറ്റ മികവും കൊണ്ട് സിനിമ ഇന്ഡസ്ട്രിയിലെ ഏവരുടെയും സ്നേഹം പിടിച്ചു പറ്റാൻ ദുൽഖറിനു സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ.ആദ്യ സിനിമയായ സെക്കന്റ് ഷോയിൽ ചിത്രീകരണത്തിന് ഇടയിൽ ഉണ്ടായ അനുഭവമാണ് സിനിമയിലെ ആക്ഷൻ മാസ്റ്റർ മാഫിയ ശശി ഒരു അഭിമുഖത്തിലൂടെ പങ്കുവയ്ക്കുന്നത്.ദുല്ഖറിന്റെ ആദ്യസിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ADVERTISEMENT

Also Read:കാര്യങ്ങൾ നടക്കുന്നില്ല എന്ന് കണ്ടാൽ അവർ പെരുമാറുന്നത് ഇങ്ങനെ. എന്നോട് ആരും സിനിമയിൽ മോശമായി പെരുമാറിയിട്ടില്ല എന്ന് ഏതെങ്കിലും നടി പറഞ്ഞിട്ടുണ്ടെങ്കിൽ അതുറപ്പായും ശുദ്ധ നുണയാണ്. – ഗീത വിജയൻറെ വെളിപ്പെടുത്തൽ.

സെക്കന്റ് ഷോ സിനിമയിൽ ഒരുപാട് ഫൈറ്റ് സീക്വൻസ് ഉണ്ട്.പുതുമുഖമാണെന്ന പരിചയക്കുറവൊന്നും ദുല്ഖറിന്റെ അഭിനയത്തിൽ ഉണ്ടായിരുന്നില്ല എന്ന് പറയുന്നുണ്ട്.സിനിമയുടെ ഫൈറ്റ് സീനിന്റെ ചിത്രീകരണത്തിനിടയിൽ കൂടെകൂടെ മമ്മൂക്ക വിളിക്കും അല്ലെങ്കിൽ അദ്ദേഹത്തിന്റെ മാനേജർ ജോർജ് വിളിക്കും .ആദ്യമായി മകൻ ഫൈറ്റ് ചെയ്യുന്നതിന്റെ ഭയവും ഉൽക്കണ്ഠയും കൂടാതെ ദുൽഖർ എങ്ങനെ സംഘട്ടനം ചെയ്യുന്നു കുഴപ്പമില്ലല്ലോ എന്നുള്ള ആശങ്കയും ഒക്കെയാണ് കൂടെക്കൂടെ വിളിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് എല്ലാവര്ക്കും സ്വാഭാവികമായ ഭയം ഉണ്ടല്ലോ എന്ന് മാഫിയ ശശി പറയുന്നു. ദുൽഖർ വളരെ ഡെഡിക്കേറ്റഡ് ആണ്.സെക്കന്റ് ഷോയിൽ നാനൂറ് അടി ഫൈറ്റ് ഒറ്റ ഷോട്ടിലാണ് ചെയ്തത്.സാധാരണ ഇത് കട്ട് ചെയ്താണ് എടുക്കുന്നത്. എന്നാൽ ദുൽഖർ ഇത് ഒറ്റ സീനിൽ ആണ് ചെയ്തു തീർത്തത്.എന്നാൽ ദുൽഖർ ഇത് ഒറ്റ സീനിൽ ആണ് ചെയ്തു തീർത്തത്.അത് അതിശയമുണ്ടാക്കി.

മലയാളത്തിൽ മാത്രമല്ല മലയാളവും കടന്നു തമിഴിലേക്കും ഹിന്ദിയിലേക്കും ചുവടുറപ്പിച്ച ദുല്ഖർ ഇപ്പോൾ തെലുങ്കു സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തി നിൽക്കുകയാണ് ഈ താര പുത്രൻ.സീതാരാമൻ സിനിമയുടെ ഗംഭീര വിജയത്തോടെ നൂറു കോടി ക്ലബ്ബിൽ കയറിയ ഇദ്ദേഹം ഇന്ത്യ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്

Also Read:ആ സിനിമയിലെ മോഹൻ ലാലിൻറെ അഭിനയം എന്നെ ഭ്രമിപ്പിച്ചു .12 വർഷത്തെ പിണക്കം മറന്നു ലാലിനെ വീണ്ടും വിളിക്കാൻ ഇടയായത് അതിനാലാണ് – സത്യൻ അന്തിക്കാട്

ADVERTISEMENT