നിങ്ങളുടെ വിചാരമെന്താ വലിയ സുന്ദരിയാണെന്നാണോ? ഒരുപാടങ്ങ് അഹങ്കരിക്കല്ലേ- അഭിമുഖത്തിൽ ഹണി റോസിനെ അപമാനിച്ചു കൊണ്ട് ആ പെൺകുട്ടി അന്ന് പറഞ്ഞത്. താരത്തിന്റെ മറുപിടിയും പെരുമാറ്റവും ആരെയും ഞെട്ടിക്കും.

464
ADVERTISEMENT

ബോയ് ഫ്രണ്ട് എന്ന മണിക്കുട്ടൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിലൂടെ നായികയായി അഭിനയ ലോകത്തേക്കെത്തിയ നടിയാണ് ഹണി റോസ്. ഇന്നിപ്പോൾ ഒട്ടുമിക്ക മലയാള താരങ്ങളുടെയും നായികയായി അഭിനയിച്ചു തമിഴും കടന്നു തെലുങ്കിൽ വരെ എത്തി നിൽക്കുകയാണ് ഹണി റോസ്. മുൻപ് കരിയറിന്റെ ആദ്യ ഘട്ടത്തിൽ ഒരു ടെലിവിഷൻ ഷോയുടെ ഭാഗമായി നടന്ന ഒരു ചാറ്റ് ഷോയിൽ പ്രേക്ഷകരായിരുന്ന ഒരു വിഭാഗത്തിൽ നിന്നും ചില ചോദ്യങ്ങൾ വരിക ആ പ്രോഗ്രാമിന്റെ രീതിയാണ്. അത്തരത്തിലുണ്ടായ ഒരു ചോദ്യോത്തര വേളയിൽ ആ സംഘത്തിലെ ഒരു പെൺകുട്ടി ഹണി റോസിനോട് അതീവ മോശമായി സംസാരിക്കുകയും അവസാനം പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർ ഇടപെട്ടു ആ പെൺകുട്ടിയെ പറഞ്ഞു മനസിലാക്കേണ്ട അവസ്ഥ വരെ വന്നിരുന്നു. അന്ന് അണിയറ പ്രവർത്തകർ പറഞ്ഞിട്ട് പോലും ആ പെൺകുട്ടി വീണ്ടും വീണ്ടും മോശമായി താരത്തെ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അവിടെ വ്യത്യസ്തമായാണ് ഹണി റോസിന്റെ പെരുമാറ്റം ആയിരുന്നു.

ADVERTISEMENT

നാദിർഷ അവതാരകനായ ഷോയിൽ അവതാരകൻ കാര്യങ്ങൾ ചോദിക്കുന്നതിനൊപ്പം പ്രേക്ഷകരായി നിൽക്കുന്നവർക്കും ചില ചോദ്യങ്ങൾ ചോദിക്കാം. റാഗിംഗ് എന്ന രീതിയിൽ തന്നെയാണ് ഷോ മുന്നോട്ടു പോയതെങ്കിലും അത് ഒരു ഘട്ടത്തിൽ പരിധി വിടുന്നതാണ് കണ്ടത്. ഹണി റോസ് അഭിനയിച്ച ട്രിവാൻഡ്രം ലോഡ്ജ് വിജയിച്ചത് ഒരിക്കലും താരത്തിന്റെ കഴിവ് കൊണ്ടല്ല. ചിത്രത്തിൽ ആദ്യം കാസ്റ്റ് ചെയ്തത് മേഘ്‌നയെ ആയിരുന്നു. അവരായിരുന്നെങ്കിലും ആ വേഷം നന്നാവുമായിരുന്നു അതിൽ നിങ്ങൾക്ക് വലിയ പങ്ക് ഉണ്ടെന്നു കരുതരുത് എന്ന് ആ പ്രേക്ഷകർക്കിടയിലുള്ള ഒരു പെൺകുട്ടി വളരെ ദേഷ്യത്തോടെ താരത്തോട് സംസാരിച്ചു. തീർച്ചയായും മറ്റാരായാലും ഒരു പക്ഷേ ആ ചിത്രം നന്നാവുമായിരുന്നു എന്ന് ഹണി റോസും മറുപിടി നൽകി. 2006 ൽ ഒരു ചിത്രം വന്നിട്ട് പിന്നീട് നിങ്ങൾക്ക് ഹിറ്റായ ഒരു ചിത്രം വന്നത് 2012 ൽ ആണ് അത് ഒരിക്കലും ഹിറ്റായത് നിങ്ങൾ മൂലമല്ല എന്ന് പറയുമ്പോൾ സ്വാഭാവികമായും ദേഷ്യം വരേണ്ടുന്നതാണ് പക്ഷേ ഹണി പറഞ്ഞ മറുപിടി ബോയ് ഫ്രണ്ട് അന്ന് വലിയ ശ്രദ്ധ നേടാത്തത് അതിൽ അഭിനയിക്കുന്ന ആർട്ടിസ്റ്റുകളുടെ പോരായ്മ കൊണ്ടാണ് എന്ന് പറയരുത്. ഇവിടെ ആ സമയത്തുള്ള പല മുൻ നിര നായികമാരുടെ ചിത്രങ്ങളും പരാജയപ്പെടാറുണ്ട് എന്നും വളരെ സമാധാനത്തോടെ ഹണി റോസ് പറയുന്നു.

അപ്പോൾ പെൺകുട്ടിയുടെ അടുത്ത ചോദ്യം എത്തുകയാണ് ട്രിവാൻഡ്രം ലോഡ്ജ് ഹിറ്റായതോടെ നിങ്ങൾ വലിയ അഹങ്കാരി ആയിരിക്കുകയാണ്. അതിനു ശേഷം വന്ന നിങ്ങളുടെ അഭിമുഖങ്ങൾ തന്നെ അതിനു സാക്ഷ്യമാണ് എന്ന രീതിയിൽ പെൺകുട്ടി പറയുന്നുണ്ട്. അതോടൊപ്പം ഹണി റോസ് നൽകിയ അഭിമുഖത്തിൽ അവർ വിവാഹത്തെ കുറിച്ച് പറഞ്ഞതും പെൺകുട്ടി ചർച്ചയാക്കുന്നുണ്ട് അതോടൊപ്പം നിങ്ങൾ പറഞ്ഞു കേരളത്തിലെ പുരുഷന്മാരെല്ലാം അവിഹിത ബന്ധമുള്ളവരാണ് എന്ന് ,ഇല്ല താൻ അങ്ങനെ പറഞ്ഞിട്ടില് എന്നും താരം പറയുന്നുണ്ട്. അതോടൊപ്പം നിങ്ങൾ പറഞ്ഞു സൗന്ദര്യമുള്ള പെൺകുട്ടിളുടെ പിറകെ നടക്കാത്ത ചെക്കന്മാരുണ്ടോ? എന്ന്, നിങ്ങൾ നിങ്ങൾ വന്ന കാലത്തേ സിനിമ ഒന്ന് കാണണം അപ്പോൾ നിങ്ങൾക്ക് സൗന്ദര്യമുണ്ടോ എന്ന് നിങ്ങൾക്ക് മനസിലാകും. അതുകൊണ്ടു ഒരുപാട് അങ്ങോട്ട് അഹങ്കരിക്കരുത് എന്ന് പറഞ്ഞു. അതിശക്തമായ ഭാഷയിൽ ആ പെൺകുട്ടി ഹണി റോസിനെ വിമർശിച്ചു കൊണ്ടിരിക്കുമ്പോൾ പരിധി കടക്കുന്നു എന്ന് മനസിലാക്കിയപ്പോൾ ആണ് അണിയറ പ്രവർത്തകർ ഇടപെടുന്നത്. സത്യത്തിൽ ഇത്രയും രൂക്ഷമായി മറ്റൊരു പെൺകുട്ടി തന്നെ അപമാനിക്കുമ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ ആണ് ഹണി റോസ് ഇരിക്കുന്നത്. സത്യത്തിൽ താരത്തിന്റെ ക്ഷമയുടെയും മാനസിക പക്വതയുടെയും വലിയ ഒരു ഉദാഹരണമാണ് ഈ സംഭവം എന്ന് തന്നെ പറയാം.

എന്നിട്ടും വളരെ ശാന്തമായി, എന്തൊക്കെ ആണ് അന്ന് അഭിമുഖത്തിൽ താൻ പറഞ്ഞത് എന്ന് ഹണി റോസ് പറയുന്നുണ്ട്. താൻ വീട്ടിലെ ഒറ്റ മകളാണ് അച്ഛന്റെയും അമ്മയുടെയും ചെല്ലക്കുട്ടിയായി വളർന്ന കൊണ്ട് തന്നെ ഒരു വിവാഹ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇപ്പോൾ ആകുന്നില്ല അതിനെ പറ്റി ചിന്തിക്കുന്നില്ല. ഇനി എന്നെങ്കിലും മനസ്സിന് ചേർന്ന ഒരാൾ വരുമ്പോൾ മാത്രമേ അതിനെ കുറിച്ച് ചിന്തിക്കൂ, പിന്നെ താൻ ഒരു ആവറേജ് സൗന്ദര്യം ഉള്ള പെൺകുട്ടിയാണ് എന്ന ചിന്ത മാത്രമേ തനിക്കുള്ളൂ. സിനിമയിൽ ആദ്യം വരുന്ന സമയത്തു താൻ ഒരു ഗ്രാമാന്തരീക്ഷത്തിൽ നിന്ന് വരുന്ന ആളായത് കൊണ്ട് തന്നെ മെയ്ക്കപ്പൊ,അഭിനയമോ വസ്ത്ര ധാരണ രീതികളോ മറ്റു കാര്യങ്ങളെ കുറിച്ചോ ഒട്ടും ധാരണയില്ലായിരുന്നു. ആദ്യത്തെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ പത്താം ക്‌ളാസിൽ മാത്രമാണ് എന്നാണ് ഹണി റോസ് പറയുന്നത്.

അതോടൊപ്പം തന്നെ നാദിർഷ ചോദിക്കുന്നുണ്ട് ആ പെൺകുട്ടിക്ക് ഹണിയുമായി എന്തെങ്കിലും പ്രശനം ഉണ്ടോ എന്ന്. അത്രക്കും രൂക്ഷമായുള്ള ആക്രമണം ആണ് നടത്തുന്നത്. അതോടൊപ്പം താൻ ഒരിക്കലും എല്ലാ പുരുഷന്മാർക്കും അവിഹിതം ഉണ്ട് മോശമാണ് എന്നെന്നും പറഞ്ഞിട്ടില്ല. അങ്ങനെയുള്ള ധാരാളം പേരെ കണ്ടിട്ടുണ്ട് അവരുടെ കാര്യം മാത്രമാണ് പറഞ്ഞത്. ഇനി മാഗസിന്റെ ആളുകൾ എന്താണ് എഴുതി പിടിപ്പിച്ചിരിക്കുന്നത് എന്നറിയില്ല എന്നും താരം പറയുന്നു. എന്റെ ശത്രു ആണോ നിങ്ങൾ? ഇത്രയും ഒരാളെ പറയുന്നത് എന്താണ് എന്ന് ചിരിയോടെ തന്നെ ഹണി റോസ് ആ പെൺകുട്ടിയോട് ചോദിക്കുണ്ട്. നിങ്ങൾക്കല്ലേ അഹങ്കാരം ഒരു പാവം പെൺകുട്ടിയെ പിടിച്ചിരുത്തി ഇങ്ങനെയൊക്കെ ചോദിക്കുന്നത് ശെരിയാണോ എന്ന് ചിരിച്ചുകൊണ്ട് ഹണി റോസ് ചോദിക്കുന്നു. ഒരിക്കൽ പോലും ദേഷ്യപ്പെടുകയോ വികാരാധീനയാകുകയോ താരം ചെയ്യുന്നില്ല എന്നതാണ് സത്യം. ഇതേ പരിപാടിയിൽ മറ്റു പലരും വന്നിട്ടു കോപാകുലരായിട്ടുണ്ട്.

ആ പെൺകുട്ടിക്ക് അന്ന് ഹണി നൽകുന്ന ആകെ ഉപദേശം നമ്മൾ എത്ര ദേഷ്യത്തോടെ ഒരാളോട് സംസാരിച്ചാലും ഒരു മര്യാദ വിട്ടു സംസാരിക്കരുത്. ഒരാളോട് സംസാരിക്കുമ്പോൾ കുറച്ചു വിനയത്തോടെ സംസാരിക്കണം എന്നും ഹണി പറയുന്നു. തനിക്കു ആ കുട്ടിയോട് വിരോധമൊന്നുമില്ല വെറും ഒരു ചോദ്യോത്തരമായി ആണ് ഞാൻ ഇതിനെ കാണുന്നത്. താൻ നടത്തിയിട്ടുള്ള അഭിമുഖം കണ്ടിട്ട് ഇന്നേ വരെ തന്നോട് ആരും തനിക്കു അഹങ്കാരമുണ്ട് എന്നൊന്നും പറഞ്ഞിട്ടില്ല. ഞാൻ ഞാനായാണ് സംസാരിക്കുക എന്നും ഹണി പറയുന്നുണ്ട്. അപ്പോൾ തന്നെ പ്രേക്ഷകരിൽ ഒരാളും പറയുന്നുണ്ട് ഹണിയുടെ സംസാരം കേട്ടിട്ട് എനിക്ക് നിങ്ങൾ അഹങ്കാരം പറഞ്ഞെന്നു തോന്നിയിട്ടില്ല എന്ന് . ഇപ്പോൾ പലരുടെയും ഇന്റർവ്യൂകൾ കാണുമ്പോൾ അന്ന് ഹണി റോസ് കാണിച്ച മര്യാദയുടെ ഏഴയലത്തില്ലല്ലോ എന്ന് തോന്നിപ്പോകും.

ADVERTISEMENT