ടിനി ടോമിനെ പോലെ ഒരാളുടെ നായികയാവാൻ പറ്റില്ല പ്രീയാമണി പറഞ്ഞു. ഒരു സിനിമയിലഭിനയിക്കുന്നതിനു നിങ്ങളുടെ മാനദണ്ഡം എന്താണ് പ്രീയമാണിയോടുള്ള ടിനിയുടെ ചോദ്യം – ക്ഷുഭിതയായി താരം. പിന്നെ പറഞ്ഞത്.

290
ADVERTISEMENT

മിമിക്രിയിലൂടെ സിനിമയിലെത്തിപ്പറ്റിയ താരമാണ് ടിനി ടോം. കരിയറിന്റെ തുടക്കത്തിൽ ചില കഥാപത്രങ്ങൾക്ക് മമ്മൂട്ടിയുടെ ഡ്യൂപ്പ് റോളുകൾ ചെയ്യുന്നത് ടിനി ആയിരുന്നു. പിന്നീട് സഹനടനായും നായകനായുമൊക്കെ തന്റെ സനിഗ്ദ്യം മലയാള സിനിമയിൽ ഉറപ്പിക്കാൻ ടിനിക്കായി. ഇപ്പോൾ ഒരിക്കൽ തന്റെ ഒരു ചിത്രത്തിൽ നടി പ്രിയാമണിയെ കാസ്റ്റ് ചെയ്തപ്പോൾ അത് ടിനി ടോമിനെ പോലുള്ള ഒരു നടനോടൊപ്പം അഭിനയിക്കാൻ താല്പര്യമില്ല എന്ന കാരണം പറഞ്ഞു ഒഴിഞ്ഞ് എന്ന് ആ ചിത്രത്തിന്റെ സംവിധായകൻ തന്നോട് പറഞ്ഞു എന്ന് ടിനി പറഞ്ഞിരുന്നു. ജോൺ ബ്രിട്ടാസ് അവതാരകനായ കൈരളി ടിവിയിലെ ജെ ബി ജംഗ്ഷനിൽ അതിഥിയായി പ്രീയാമണി എത്തിയപ്പോൾ ആണ് താരത്തോട് ആ ചിത്രത്തിന്റെ തന്നെ ലൊക്കേഷനിൽ നിന്ന് കൊണ്ട് ടിനി ചോദിച്ചത്. സത്യത്തിൽ പ്രിയാമണിക്ക് നൽകിയ നല്ലൊരു പണിയാണ് അത് എന്ന് ചോദ്യത്തിന് ശേഷം പ്രിയാമണിയുടെ മുഖം കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും.

സ്റ്റേറ്റ് അവാർഡ് വിന്നിങ് മൂവി ആയ മൺകോലങ്ങളുടെ സംവിധായകൻ വിജു വർമ്മയായിരുന്നു ഓടും രാജ ആടും റാണി എന്ന ചിത്രം സംവിധാനം ചെയ്തത്. പിന്നീട് ആ ആചിത്രത്തിലേക്ക് നായികയായി നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാറിനെ കാസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ടിനി അന്ന് പറഞ്ഞിരുന്നു. ഇതേ പോലെ തന്നെ എന്റെ സത്യാന്വോഷണ പരീക്ഷകൾ എന്ന സൂരജ് വെഞ്ഞാറമ്മൂട് ചിത്രത്തിലും സമാന കാരണം പറഞ്ഞു പ്രിയാമണി ഒഴിവായി എന്ന് സുരാജ് തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് ടിനി പറയുന്നു.

ADVERTISEMENT

ഈ സംഭവത്തെ കുറിച്ച് പിന്നീട് അവതാരകൻ ബ്രിട്ടാസ് താരത്തോട് ചോദിച്ചപ്പോൾ പ്രിയാമണി പറഞ്ഞത് താൻ ഒരു നാഷണൽ അവാർഡ് വിന്നിങ് ആയ നടിയാണ്. അതുകൊണ്ടു തന്നെ തന്റെ കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന സമയത്തു ഇങ്ങനെ ഒരു ചിത്രം അതും മലയാളം ഇൻഡസ്ട്രിയിൽ ചെറിയ ചെറിയ വേഷങ്ങൾ മാത്രം ചെയ്തു നിൽക്കുനന് ഒരു നടന്റെ ചിത്രത്തിൽ താൻ അഭിനയിച്ചാൽ അത് തന്റെ കരിയറിന് വലിയ രീതിയിലുള്ള മോശപ്പേരു വരുമെന്നും താരം പറയുന്നു. താൻ മമ്മൂട്ടി മോഹൻലാൽ പോലുള്ള മുൻ നിര താരങ്ങളോട് അഭിനയിച്ചിട്ടു അവരുടെ ആ ഗ്രാഫിൽ ഇല്ലാത്ത അതെല്ലാൽ ഒരു സ്റ്റാർഡം ഒട്ടുമില്ലാത്ത നടനൊപ്പം അഭിനയിച്ചാൽ അതിന്റെ പോരായ്മ എന്റെ കരിയറിന് മാത്രമാണ്.

ഒരു സിനിമ പരാജയപ്പെട്ടാൽ നടിയെ എല്ലാവരും കുറ്റം പറയും പക്ഷേ നടന്മാരെ സപ്പോർട്ട് ചെയ്യാൻ നൂറാളുകൾ ഉണ്ടാകും പക്ഷേ നടിമാർക്ക് ആരും ഉണ്ടാകില്ല എന്നും പ്രീയാമണി പറയുന്നു. വൈകാരികമായി ആണ് പ്രിയ ഈ വിഷയം ബ്രിട്ടാസിനോട് പറഞ്ഞത്. സിനിമയെ വച്ച് നോക്കുമ്പോൾ പ്രീയാമണി ആ കഥാപത്രം ഏറ്റെടുക്കാഞ്ഞത് വളരെ മികച്ച തീരുമാനം ആയിരുന്നു. വൻ പരാജയമായിത്തീർന്ന ചിത്രമാണ് അത്. ഒട്ടുംനിലവാരമില്ലാത്ത സിനിമയുടെ ഗാനത്തിൽ പെടുന്ന ഒരു ചിത്രമായിരുന്നു അത്. അതോടൊപ്പം സുരാജിന്റെ ചിത്രത്തിന്റെ കാര്യം താൻ അറിയാതെ ആണ് താനാണ് ആ ചിത്രത്തിൽ കാസറ്റ് ചെയ്തത്. കേരളത്തിലെ പല മാധ്യമങ്ങളും വിളിച്ചപ്പോളാണ് താൻ ആ ചിത്രത്തിൽ ഉണ്ട് എന്ന് താൻ അരിഞ്ഞത്.

കഥപോലും കേൾക്കാതെ എങ്ങനെയാണു ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നത് പ്രിയാമണി ചോദിക്കുന്നു. സുരാജ് ചിത്രത്തെ പറ്റി തനിക്കു ഒന്നും തന്നെ അറിയില്ലായിരുന്നു. പക്ഷേ ടിനിയുടെ സിനിമയെ പറ്റി തന്റെ അമ്മയോടും മാനേജരോടും സംസാരിച്ചതിന് ശേഷമാണു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ആ സമയത് അത്തരത്തിലൊരു കഥാപാത്രം ചെയ്തു സ്വൊന്തം സ്റ്റാർ വാല്യൂ കളയേണ്ട ആവശ്യമില്ല എന്ന് തോന്നി എന്നും പ്രിയ പറയുന്നു. പിന്നീട് വേണമെങ്കിൽ നോക്കാമെന്നും അപ്പോൾ അങ്ങനെ ഒരു ചിത്രം ചെയ്യാൻ കഴിയില്ല എന്നും താൻ പറഞ്ഞതാണെന്നും പ്രിയ പറയുന്നു. ടിനി പറഞ്ഞപോലെ ട്ടിണിക്കൊപ്പം അഭിനയിക്കാൻ താല്പര്യമില്ല എന്ന് താൻ സംവിധായകന് മെസേജ് വിട്ടിട്ടുണ്ട് എന്ന് പ്രിയ സമ്മതിക്കുന്നു.

സത്യത്തിൽ അത്തരത്തിൽ ഒരു ചിത്രത്തിൽ പ്രിയ മാണിയെ പോലെ ഒരു കഴിവുറ്റ താരത്തെ കാസ്റ്റ് ചെയ്യുന്നത് തന്നെ തെറ്റാണു എന്നതാണ് മറ്റൊരു വസ്തുത.

ADVERTISEMENT