ലാലേട്ടൻ എന്തുകൊണ്ട് ഇപ്പോൾ കോമഡി ചിത്രങ്ങൾ ചെയ്യുന്നില്ല – കാരണം അദ്ദേഹം തന്നെ തുറന്നു പറയുന്നു

521
ADVERTISEMENT

മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാലും പ്രിയദർശനും. പ്രിയൻ-ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ് എന്നെന്നും പ്രേക്ഷകരുടെ ഇഷ്ട കോമഡി ചിത്രങ്ങൾ . ബോയിംഗ് ബോയിംഗ്, വന്ദനം , താളവട്ടം ചിത്രം എന്നിവയെല്ലാം പ്രേക്ഷകരുടെ എക്കാലത്തെയും പ്രീയപ്പെട്ട ചിത്രങ്ങൾ ആണ് . ഈ സിനിമകൾക്ക് ഇപ്പോഴും വലിയ പ്രേക്ഷകരുണ്ട്. ഈ സിനിമകൾ തലമുറകളായി പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. കോമഡി ചിത്രങ്ങളെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് മോഹൻലാൽ പ്രിയദർശൻ കോംബോ ആണ്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി മോഹൻലാലിനെ കോമഡി ചിത്രങ്ങളിൽ കാണാനില്ലായിരുന്നു. കൈരളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹ,ഇതിനുള്ള കാരണം വെളിപ്പെടുത്തുന്നത്. ആ പഴയ വീഡിയോ വീണ്ടും ചർച്ചയാകുകയാണ്.

. കാലത്തിനനുസരിച്ച് സിനിമകളും മാറണമെന്നാണ് തന്റെ അഭിപ്രായമെന്നും മോഹൻലാൽ മറുപടി പറയുന്നു. താനും പ്രിയദർശനും ചേർന്ന് പണ്ട് ചെയ്ത സിനിമകൾ ഇന്നത്തെ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് സംശയമാണ്, പിന്നെ വേറെ ഒരു നർമ്മത്തിലേക്ക് പോകേണ്ടി വരും, ഹലോ എന്ന സിനിമ ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതി ഇപ്പോഴും അത്തരം വേഷങ്ങൾ ചെയ്യുന്നത് നല്ലതാകില്ല .

ADVERTISEMENT

പ്രായത്തിനനുസരിച്ച് നമ്മൾ മാറുന്നപോലെ കാലത്തിനനുസരിച്ചു സിനിമകളും മാറുന്നു. ആ മാറ്റങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. നർമ്മം എളുപ്പം കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല. ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ മുഴുവൻ വൃത്തികേടാകും. പ്രിയദർശനും ശ്രീനിവാസനും ഇക്കാര്യത്തിൽ വിജയിച്ച വ്യക്തികളാണ് . ഇതുവരെ ചെയ്ത കോമഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമ ഞാൻ ഇതുവരെ കാണാത്തത് കൊണ്ടാണ് ഞാൻ അത്തരം വിഭാഗങ്ങൾ തിരഞ്ഞെടുക്കാത്തത്. വൈകാതെ ഒരു കോമഡി സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു”… മോഹൻലാൽ പറയുന്നു.

ADVERTISEMENT