ഓരോരുത്തർക്ക് വഴങ്ങിക്കൊടുത്തതിന് ശേഷം എന്റെ അന്നത്തെ സാഹചര്യം അതായിരുന്നു എന്നൊക്കെ പറഞ്ഞു നടക്കുന്നത് മര്യാദ അല്ല – വെട്ടിത്തുറന്നു പറഞ്ഞു കുടുംബ വിളക്ക് താരം മീര വാസുദേവ്.

63
ADVERTISEMENT

ബോളിവുഡിൽ ബാലതാരമായെത്തി പിന്നീട് തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ച ശേഷമാണു നടി മീര വാസുദേവ് മലയാള സിനിമ ലോകത്തേക്കെത്തിയത് . മലയാളത്തിൽ മോഹൻലാലിൻറെ നായികയായി എത്തിയ മീര തന്മാത്ര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു . തന്മാത്ര യിലെ അഭിനയത്തിലൂടെയാണ് മീര കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ താരം ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയലായ കുടുംബ വിളക്കിലെ നായികയാണ് . കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് മീരയെ സ്വീകരിച്ചത് . ബോൾഡ് റോളുകൾ കൂടാതെ കരിസ്മാറ്റിക് കഥാപാത്രങ്ങളും താരം ചെയ്തിട്ടുണ്ട്. മീ ടൂ വിവാദത്തിൽ കുലുങ്ങിയ ഇന്ത്യൻ സിനിമാ മേഖലയിൽ തന്റേതായ അഭിപ്രായം തന്റേടത്തോടെ തുറന്നു പറഞ്ഞ താരമാണ് മീര.

തന്റെ മാതാപിതാക്കൾ തന്നെ വളരെ ബോൾഡ് ആയാണ് വളർത്തിയതെന്ന് താരം പറയുന്നു. മീര വാസുദേവ് ​​പറയുന്നു. നിലപാടിൽ ഉറച്ചു നിന്നാൽ ആരും നമ്മളെ ചൂഷണം ചെയ്യില്ല എന്നാണ് മീരയുടെ നിലപാട് . ആരോടും ഞാൻ ധൈര്യത്തോടെ സംസാരിക്കും. അങ്ങനെയാണ് എന്റെ വീട്ടുകാർ എന്നെ വളർത്തിയത്. ആരെങ്കിലും എന്നെ അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ അതിശക്തമായി തന്നെ പ്രതികരിക്കും.

ADVERTISEMENT

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ലൈംഗികാതിക്രമങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വല്ലവരും നിര്ബന്ധിക്കുമ്പോൾ അവർക്ക് വഴങ്ങിക്കൊടുത്തതിന് ശേഷം പിന്നീട് അത് പറഞ്ഞു നടക്കുന്നത് ഒട്ടും മര്യാദയല്ല.അത്തരത്തിൽ അഭിനയിക്കാൻ എനിക്ക് താല്പര്യമില്ല നിങ്ങൾ മറ്റാരെ എങ്കിലും വിളിച്ചു അഭിനയിപ്പിച്ചോളു എന്ന് പറയുകയാണ് വേണ്ടത് . അതിനുള്ള ചങ്കൂറ്റം കാണിക്കുക അതാണ് വേണ്ടത് മീര പറയുന്നു.

ADVERTISEMENT