സൂചിയോടൊപ്പമുള്ള യാത്രകളിൽ ലാലേട്ടൻ ഇങ്ങനെയാണ് അധികമാർക്കുമറിയാത്ത മറ്റൊരു മോഹൻലാൽ – പ്രിയ സുഹൃത്ത് ലിസ്സി വെളിപ്പെടുത്തുന്നു

69
ADVERTISEMENT

മലയാളത്തിന്റെ മഹാനടൻ മോഹൻലാലുമൊത്തു ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ എല്ലാ കലാകാരന്മാരും ആഗ്രഹിക്കും കഴിവും വിപണിമൂല്യവും ഏറ്റവും കൂടുതൽ ഉള്ള മലയാള നടന്മാരിൽ മുൻപാന്തിയിൽ നിൽക്കുന്ന അദ്ദേഹത്തെ പറ്റി ഒരു ചിത്രത്തിൽ അഭിനയിച്ചവർക്ക് പോലും പറയാൻ നൂറു നാവാണ് . പല സഹതാരങ്ങളും മോഹൻലാലിൻറെ സിപ്ലിസിറ്റിയും വിനയവും സഹതാരങ്ങളോടുള്ള സഹകരണവും ഒക്കെ വാതോരാതെ സംസാരികകരുമുണ്ട് . ഇപ്പോൾ മോഹൻലാലിനൊപ്പം ധാരാളം സിനിമകളിൽ നായികയായെത്തിയ മോഹൻലാലിൻറെ ഏറ്റവും അടുത്ത സുഹൃത്തായ പ്രിയദർശന്റെ ഭാര്യയുമായ ലിസ്സി ലാലിനൊപ്പമുള്ള തന്റെ അനുഭവം പങ്ക് വെക്കുകയായിരുന്നു . ഒപ്പം അദ്ദേഹം തെന്റെ കുടുംബ ജീവിതത്തിൽ എങ്ങനെ എന്നത് ലിസി ലക്ഷ്മി തുറന്നു പറയുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ലിസി. മോഹൻലാലിന്റെ നായിക എന്നതിലുപരി അടുത്ത സുഹൃത്ത് കൂടിയാണ് താരം. കുടുംബങ്ങൾക്കിടയിൽ വളരെ അടുത്ത സൗഹൃദമുണ്ട്. ഇപ്പോൾ വീട്ടുകാരനായ മോഹൻലാലിനെ കുറിച്ചുള്ള ലിസിയുടെ വാക്കുകൾ വീണ്ടും വൈറലാകുന്നു. മോഹൻലാലിന്റെ ക്ഷമയെക്കുറിച്ചും നടി പറയുന്നു. സഹിഷ്ണുതയോടെയും സ്നേഹത്തോടെയും തന്റെ സഹതാരങ്ങൾ പ്രോൽസ്സാഹിപ്പിച്ചും പ്രചോദിപ്പിച്ചും ഇരിക്കുന്ന മോഹൻലാലിനെയാണ് താൻ എന്നും കണ്ടിട്ടുളളത്. മാത്യഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലിസിയുടെ വാക്കുകൾ…

ADVERTISEMENT

”മലയാളത്തിൽ വളരെക്കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും കൂടുതലും ലാലേട്ടന്റെ നായികയായിരുന്നു. അന്നും ഇന്നും എന്നും ലാലേട്ടന്റെ രീതികളും കംഫോര്ട് ലെവലും ഒരുപോലെയാണ് അത് അദ്ദേഹത്തോടൊപ്പം തന്നയുണ്ട് . ഇത്രയും ക്ഷമ ഞാൻ മറ്റാരിലും കണ്ടിട്ടില്ല. സഹനടന്മാർക്ക് തെറ്റുപറ്റുമ്പോഴും ഒരു രംഗം വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടിവരുമ്പോഴും ക്ഷമയോടെ പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ലാലേട്ടനെ കണ്ടിട്ടുണ്ട്. പലപ്പോഴും നൃത്തരംഗങ്ങൾ ചിത്രീകരിക്കുന്നത് നട്ടുച്ചയ്ക്കാണ്. എന്നിരുന്നാലും, പരാതികളൊന്നുമില്ലാതെ അദ്ദേഹം ഉത്സാഹത്തോടെ തുടരും.

മോഹൻലാൽ നല്ല നടൻ മാത്രമല്ല നല്ലൊരു കുടുംബനാഥൻ കൂടിയാണെന്ന് ലിസി പറയുന്നു. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ തന്റെ സൂപ്പർ താര പരിവേഷം അദ്ദേഹം പൂർണമായി അഴിച്ചു വെക്കും തന്റെ കുടുംബത്തിനായി ഭക്ഷണമുണ്ടാക്കാനും പെട്ടി ചുമക്കാനും അയാൾക്ക് ഒരു മടിയുമില്ല. ഷോപ്പിംഗ് കഴിഞ്ഞ് ഞങ്ങൾ തിരിച്ചു വരുമ്പോൾ മലയാളത്തിലെ സൂപ്പർ സ്റ്റാറിനെ കൊണ്ടാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നത് എന്ന് ലാലേട്ടൻ ചിരിച്ചുകൊണ്ട് തമാശ പറഞ്ഞു. നടന്റെ ലാളിത്യത്തെക്കുറിച്ച് ലിസി പറയുന്നു.

നടന്റെ പാചകത്തെക്കുറിച്ചും നടി പറയുന്നു. മോഹൻലാലിന്റെ പാചകത്തെക്കുറിച്ച് ഇപ്പോൾ പലർക്കും അറിയാം. എന്നാൽ അത് മുൻകൂട്ടി അറിയാനും ആകൈപുണ്യം നേരിട്ട് അനുഭവിക്കാനും ഞങ്ങൾക്ക് ഭാഗ്യമുണ്ട്. മോഹൻലാൽ വളരെ ആവേശത്തോടെയാണ് പാചകം ചെയ്യുന്നതു . ജോലി ചെയ്യുമ്പോഴും ഇതേ ഉത്സാഹമാണ് അദ്ദേഹം കാണിക്കുന്നത്. കയ്യിൽ കിട്ടുന്നതെല്ലാം അദ്ദേഹം അതിൽ ഉൾപ്പെടുത്തും . ഒരിക്കൽ വെച്ച വിഭവം വീണ്ടും ഉണ്ടാക്കാൻ പറയരുത് എന്ന് മാത്രം . കൃത്യമായ റെസിപ്പി ഇല്ലെങ്കിലും അവയ്ക്ക് നല്ല രുചിയുണ്ടെന്ന് ലിസി ഒരു അഭിമുഖത്തിൽ പറയുന്നു.

ADVERTISEMENT