വളരെക്കാലം ഞാൻ പല വിദേശരാജ്യത്തും താമസിച്ചത് ഒരു സ്ത്രീയായി – ആ സംഭവം വെളിപ്പെടുത്തി മോഹൻലാൽ .

330
ADVERTISEMENT

മലയാളത്തിലെ സൂപ്പർ താരമാണ് മോഹൻലാൽ. ആ പേരില്ലാതെ ഇന്ത്യൻ സിനിമയുടെ ചരിത്രം പോലും പൂർണമാകില്ല. പതിറ്റാണ്ടുകളായി മോഹൻലാലിനെ മലയാള സിനിമയിലെ താരനിരയിൽ നിന്ന് വേർപെടുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇന്നത്തെ യുവതാരങ്ങൾക്ക് പോലും വെല്ലുവിളി ഉയർത്തി കളക്ഷൻ റെക്കോർഡുകൾ തകർത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ. മലയാളിയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു നടനില്ല എന്നതിൽ സംശയമില്ല.

അതിനിടെ മോഹൻലാലിന്റെ രസകരമായ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. വർഷങ്ങൾക്ക് മുമ്പ് കൈരളിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധയിൽപ്പെടുന്നത്. ദീര് ഘകാലം വിദേശത്ത് താമസിച്ചത് സ്ത്രീയായിട്ടാണെന്നും മോഹന് ലാല് വീഡിയോയില് പറയുന്നു. അങ്ങനെയൊരു അവസ്ഥയിലേക്ക് മോഹൻലാലിനെ എത്തിച്ചത് ഒരു വലിയ തെറ്റ് ആണ് . അതിനെക്കുറിച്ച് അദ്ദേഹം എന്താണ് പറയുന്നതെന്ന് വായിക്കുക.

ADVERTISEMENT

ഇന്ത്യക്ക് പുറത്ത് ഒരുപാട് കാലം ഞാൻ ഒരു സ്ത്രീയായി ജീവിച്ചു എന്ന് പറയാം. എന്റെ പാസ്‌പോർട്ടിൽ എന്റെ പേര് മോഹൻലാൽ എന്നും സെക്‌സ് എന്ന ഫീൽഡിൽ എഫ് എന്നും എഴുതിയിരുന്നു. F എന്നാൽ സ്ത്രീയെ സൂചിപ്പിക്കുന്നു. അതൊരു വലിയ തെറ്റായിരുന്നു. അറിയാതെ സംഭവിച്ചതാണ്. കുറെ നാളുകൾക്ക് ശേഷം ഒരാൾ കണ്ടുപിടിച്ചതാണ്. അത് നോക്കിയിട്ട് അവൻ എന്നെ നോക്കി. എന്നിട്ട് ചോദിച്ചു, “എന്താ ഇവിടെ പെണ്ണ്? എഴുതിയിരിക്കുന്നത് ” ഞാൻ പറഞ്ഞു, ഞാനൊരു മെയിൽ ആണ്. ഒരു സ്ത്രീയെന്ന നിലയിൽ വളരെക്കാലം ഞാൻ വിദേശത്തു് താമസിച്ചിരുന്നു.

ADVERTISEMENT