ഒരുകാരണവശാലും ഞാൻ ആ വാക്കു പറയില്ല അന്ന് തിലകൻ ഉറപ്പിച്ചു പറഞ്ഞു – അത് വലിയ വഴക്കിലേക്ക് നീണ്ടു പിന്നീട് സംഭവിച്ചത് തിലകൻ സംവിധായകൻ വെളിപ്പെടുത്തുന്നു

346
ADVERTISEMENT

മലയാളികളുടെ പെരുന്തച്ചൻ മഹാനടൻ തിലകൻ. വർഷങ്ങൾ നീണ്ട കരിയറിൽ താരം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. സൂപ്പർ താര ചിത്രങ്ങളിലടക്കം തിലകന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കാലത്ത് ഒരുപാട് സംവിധായകരും നിർമ്മാതാക്കളും ഒരു നടന്റെ ഡേറ്റിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ചില പ്രധാന വേഷങ്ങളിൽ തിലകനെ അല്ലാതെ മറ്റാരെയും അണിയറപ്രവർത്തകർക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല. തിലകൻ മലയാളത്തിൽ എല്ലാത്തരം വേഷങ്ങളും ചെയ്തിട്ടുണ്ട്.

ഒട്ടുമിക്ക ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് താരം. നാടകത്തിൽ നിന്നാണ് സിനിമയിലെത്തിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT

അതിനിടെ തിലകനുമായുള്ള രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് പ്രശസ്ത സംവിധായകൻ തുളസിദാസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുളസീദാസ് മനസ്സ് തുറന്നത്. തുളസിദാസ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ തിലകൻ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. 1995-ൽ ഈ കൂട്ടുകെട്ടിൽ മിന്നാമിനുങ്ങിൻ മിന്നുകെട്ട് എന്ന സിനിമ പുറത്തിറങ്ങി. ജയറാം നായകനായ ചിത്രത്തിൽ തിലകൻ, ശോഭന, ജഗദീഷ്, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കുടുംബ പശ്ചാത്തലത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിലകൻ എം കെ മേനോൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ജയൻ മേനോൻ എന്ന കഥാപാത്രത്തെ ജയറാമും അവതരിപ്പിച്ചു. ജയറാമും തിലകനും ഒരുമിച്ചിരിക്കുന്ന ഒരു സീനിനിടെ ഉണ്ടായ ഒരു സംഭവമാണ് തുളസീദാസ് അഭിമുഖത്തിൽ പങ്കുവെച്ചത്. എന്റെ ആദ്യ സിനിമയിൽ തിലകൻ ചേട്ടൻ അഭിനയിച്ചിട്ടുണ്ടെന്ന് തുളസീദാസ് പറയുന്നു.

അദ്ദേഹത്തിനോട് വർഷങ്ങൾ കൊണ്ടുള്ള പരിചയം ഉണ്ട് അത്ര നല്ല അടുപ്പമാണ് തിലകൻ ചേട്ടനുമായി. മിന്നാമിനുങ്ങിനും മിന്നുകെട്ടും ചിത്രത്തിലെ ഒരു പ്രധാന രംഗമാണ് എടുക്കുന്നത്. എല്ലാവരും ആ സീനിൽ ഉണ്ട്. തിലകൻ ചേട്ടൻ ജയറാമിനെ നോക്കുന്ന ഒരു ഡയലോഗുണ്ട്; ‘നീ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല’. അപ്പോൾ തിലകൻ ചേട്ടൻ അസോസിയേറ്റിനോട് ആ ‘നീ’ വെട്ടാൻ പറഞ്ഞു. ; എന്നോട് ഇങ്ങാനെ ചെയ്യുമെന്ന് കരുതിയില്ല എന്ന് മതിയാകും . എന്നാൽ റിഹേഴ്സൽ സമയത്തും ആ നീ ഉപയോഗിച്ചു കൊണ്ട് തന്നെയാണ് ഡയലോഗ് പറഞ്ഞത് . പക്ഷേ നീ എന്തായാലും വേണമെന്ന് ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു പക്ഷേ അദ്ദേഹത്തെ അത് സമ്മതിച്ചില്ല അദ്ദേഹം ആ സീനിൽ ജയറാമിന് നേരെ വിരൽ ചൂണ്ടുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത് .

പക്ഷെ ഞാൻ അത് അംഗീകരിച്ചില്ല. നീ വേണമെന്ന് നിർബന്ധപൂർവ്വം പറഞ്ഞതായി തുളസീദാസ് പറയുന്നു. അങ്ങനെ ഞാനും തിലകൻ ചേട്ടനും വഴക്കായി. ഒരു മണിക്കൂറോളം തർക്കം തുടർന്നു. ചിത്രീകരണത്തിനിടെ ഒരു ഇടവേള വന്നു. ഇത് കണ്ട് ജയറാം ചിരിച്ചു. അപ്പോൾ തിലകൻ ചേട്ടൻ ജയറാമിന്റെ അടുത്ത് വന്ന് പറഞ്ഞു; ജയറാമേ, അത് ഞാൻ പറയാം പക്ഷെ നീ എന്റെ അടുത്ത് വന്ന് സൂക്ഷിച്ചു നോക്കണം. ജയറാം പൊട്ടിച്ചിരിച്ചു.

കാരണം തിലകൻ ചേട്ടന് ഒരു ചമ്മൽ ഉണ്ടായിരുന്നു. അനാവശ്യമായി തർക്കിച്ചതുകൊണ്ടു . കാരണം ആ നീ ആവശ്യമെന്നു പുള്ളിക്ക് മനസ്സിലായി.തങ്ങൾ തമ്മിലുള്ള ഇത്തരം വഴക്കുകൾ സ്നേഹം മൂലം ഉണ്ടാകുന്നതാണ് പിന്നെയും പല കാര്യങ്ങളിലും വഴക്കുണ്ടായിട്ടുണ്ട്. പക്ഷേ ആ വഴക്കെല്ലാം വളരെ പെട്ടന്ന് തന്നെ മാറും അതായിരുന്നു ആ ബന്ധം. തുളസിദാസ്‌ ഓർക്കുന്നു.

ADVERTISEMENT