ആശയ ദാരിദ്ര്യം ഉണ്ടെങ്കിൽ വേറെ എന്തേലും ചെയ്യണം അത് അന്ന് വിനയന്‍ എന്ന ഡയറക്ടര്‍ ചെയ്ത എറ്റവും മോശപ്പെട്ട കാര്യം കലാഭവൻ മണിയെ തകർത്തു കളഞ്ഞ വിനയന്റെ പ്രവർത്തി – വി എം വിനു മനസ്സ് തുറക്കുന്നു.

298
ADVERTISEMENT

മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വരദാനമായിരുന്നു മണ്മറഞ്ഞ മഹാനടൻ കലാഭവൻ മണി. ഒരുപാട് മികച്ച ചിത്രങ്ങൾ വിവിധ ഭാഷകളിലായി മണി അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും കണ്ണടയിലുമൊക്കെ തന്റെ മികവ് തെളിയിച്ച താരം അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിയുകയായിരുന്നു. മാണിയുടെ വിയോഗത്തിൽ ഇന്നത്തെ വരെ ഒരു നടന്റെയും വിയോഗമുണ്ടാക്കിയതിലും വലിയ ആഘാതമാണ് കേരളത്തിൽ ആരാധകർക്കിടയിൽ ഉണ്ടായത്. ഇപ്പോൾ മാണി തകർത്തഭിനയിച്ച ആകാശത്തിലെ പറവകൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മണിയെ തകർത്തു കളഞ്ഞ സംവിധായകൻ വിനയന്റെ ഒരു പ്രവർത്തി ഓർക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വി എം വിനു

ആകാശത്തിലെ പറവകൾ പ്രതീക്ഷിച്ചത്ര വലിയ വിജയമായില്ലെങ്കിലും കലാഭവൻ മണിയുടെ പ്രകടനത്തിന് പ്രേക്ഷകരുടെ പ്രശംസ ലഭിച്ചു. ചിത്രത്തിന്റെ പരാജയതിനു കാരണം കൂടിയായ ഒരു സംഭവമാണ് ഇത് . ആകാശത്തിലെ പറവകൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അവിസ്മരണീയമായ അനുഭവം പങ്കുവയ്ക്കുകയാണ് വിഎം വിനു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് കലാഭവൻ മണിയെ തകർത്ത സംഭവത്തെക്കുറിച്ച് സംവിധായകൻ പറഞ്ഞത്.

ADVERTISEMENT

വി എം വിനു സംവിധാനം ചെയ്ത ആകാശിലെ പറവയുടെയും വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടന്റെയും ഷൂട്ടിംഗ് ഒരേ സമയത്താണ് നടന്നതെന്നാണ് വിഎം വിനു പറയുന്നത്. അന്ന് രണ്ട് ചിത്രങ്ങളിലും കലാഭവൻ മണി ഓടിനടന്നഭിനയിച്ചു . അങ്ങനെ കരുമാടിക്കുട്ടൻ ഷൂട്ടിംഗ് കഴിഞ്ഞ് മണി ഞങ്ങളുടെ സെറ്റിൽ വന്നു. ആകാശത്ത് പറവ എന്ന സിനിമയുടെ മുഴുവൻ കഥയും വിനയൻ സാറിനോട് പറഞ്ഞുവെന്ന് മണി വന്ന് ഞങ്ങളോട് പറഞ്ഞു. ക്ലൈമാക്‌സ് ഇഷ്ടപ്പെട്ടെന്നും ഗംഭീരമായിരുന്നുവെന്നും വിനയൻ പറഞ്ഞതായി മണി അറിയിച്ചു.

ഇത് കേട്ട് ഞങ്ങൾ എല്ലാവരും പറഞ്ഞു എന്തിനാ മണി നമ്മുടെ ക്ലൈമാക്സിന് ഓക്കേ പറയാൻ പോയത്. ഞാനുൾപ്പെടെ എല്ലാ ടീമംഗങ്ങളും അത് അനാവശ്യമായ ഒരു പ്രവർത്തിയായി പോയി എന്ന് പറഞ്ഞു. ആളുകൾക്ക് ഇത് കാണാനും ആസ്വദിക്കാനും അതിന്റെ ഫ്രഷ്‌നെസ് കിട്ടേണ്ട കത്തയറിഞ്ഞാൽ കിട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു . അവിടെ പോയി പറയേണ്ട കാര്യമില്ലായിരുന്നു എന്നും വിഎം വിനു പറയുന്നു.

തുടർന്ന് മണി വീണ്ടും വിനയൻ സിനിമയുടെ സെറ്റിലേക്ക് പോയി, തിരിച്ചെത്തിയപ്പോൾ മണി പൂർണ്ണമായും ഓഫ് മൂഡ് ആയി കാണപ്പെട്ടു. മേക്കപ്പിൽ പോലും മോശം അവസ്ഥയിലാണ് മണി ഇരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുമ്പോൾ മണിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. പിന്നീട് നടന്നതെല്ലാം മണി പറഞ്ഞു. ആദ്യം തിരക്കഥയിൽ ഇല്ലാതിരുന്ന രംഗം വിനയൻ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സിനിമയിലെ അതേ സീൻ ആണെന്ന് മണി പറഞ്ഞു . മണി വിനയന്റെ സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോൾ അവിടെ ഒരു വലിയ പട്ടിയെ കെട്ടിയിട്ടിരിക്കുന്നത് കണ്ടു.

രാജൻ പി ദേവിനെ പാട്ടി കടിച്ചു രാജൻ പി ദേവ് സിനിമയിൽ പേയിളകി മരിക്കുന്ന സീൻ . എന്താണ് പെട്ടെന്ന് തിരക്കഥയിൽ ഉൾപ്പെടുത്തിയതെന്ന് ചോദിച്ചപ്പോൾ, അങ്ങനെയാണ് എനിക്ക് തോന്നിയതെന്ന് വിനയൻ പറഞ്ഞു. ആ കഥാപാത്രം ആദ്യം മുതലേ എന്റെ മനസ്സിലുണ്ടായിരുന്നെന്നും വിനയൻ പറഞ്ഞു. എന്നാൽ അത് വിനയൻ ആസൂത്രണം ചെയ്തതാണെന്ന് മണി പെട്ടെന്ന് തിരിച്ചറിഞ്ഞു. മണി പൂർണമായും തകർന്നു പോയി എന്നോട് വിശ്വാസ വഞ്ചന ചെയ്തു എന്ന ചിന്തയാകാം മാണിയെ മഥിച്ചതു. പക്ഷേ വിനയൻ സത്യത്തിൽ മാണിയോട് ചെയ്തതും ചതിയായിരുന്നു.

ആ സെറ്റിൽ എന്തൊക്കയോ തട്ടിക്കൂട്ടി കാണിച്ചിട്ട് മണി വീണ്ടും ഞങ്ങളുടെ സെറ്റിലേക്ക് വന്നു. അന്ന് എനിക്കും ഭയങ്കര വിഷമം തോന്നിയെന്ന് വി എം വിനു പറയുന്നു. കാരണം നമ്മുടെ സിനിമയുടെ ക്ലൈമാക്‌സ് മറ്റൊരു സിനിമയിൽ വരുമ്പോൾ അസ്വസ്ഥതയുണ്ടാക്കും. ചിലപ്പോൾ ഈ രണ്ടു സിനിമകളും സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യും. അന്ന് അത് സംവിധായകൻ വിനയൻ ചെയ്ത ഏറ്റവും മോശം കാര്യമായി എനിക്ക് തോന്നി.

ആശയ ദാരിദ്ര്യമുണ്ടെങ്കിൽ മറ്റെന്തെങ്കിലും ചെയ്യണം. എന്നാൽ ഒരു നടൻ അഭിനയിക്കുന്ന സിനിമയുടെ അതേ ഉള്ളടക്കം എടുത്ത് മറ്റൊരു സിനിമയ്ക്ക് കൊടുക്കുന്നത് എന്ത് മനോഭാവമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തുടർന്ന് കലാഭവൻ മണി ആകാശത്തിലെ പക്ഷികളുടെ രംഗം വാശിയോടെ ചെയ്ത അനുഭവം വി.എം. എന്റെ സിനിമയിലെ രംഗം നന്നായി ചെയ്യണമെന്ന് മണി നിർബന്ധം പിടിച്ചു.

ക്ലൈമാക്‌സിൽ ആരും പ്രതീക്ഷിക്കാത്ത മറ്റൊരു സംഭവം ചെയ്യുമെന്ന് പറഞ്ഞ് മണി പേ പിടിച്ച ആളുടെ വേഷമിട്ടത് . സത്യം പറഞ്ഞാൽ ഒരു പേപ്പട്ടി കടിച്ചു ആളുടെ പ്രകടനങ്ങൾ മണി ഗ്മഭീരമായി അഭിനയിച്ചു. എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു. കാരണം മണിയുടെ നാവ് വെളിയിലേക്കിട്ടു അഭിനയിച്ചിട്ടു നാവു പൊട്ടി ചോരയൊലിക്കുന്ന തരത്തിൽ പുറത്തേക്ക് നീണ്ടു. വേണ്ടെന്നു പറഞ്ഞപ്പോഴും മണി മണിക്കൂറുകളോളം അഭിനയിച്ചു. മണിയുടെ എല്ലാ ഊർജവും എടുത്ത ചിത്രമായിരുന്നു അതെന്നും വിഎം അനുസ്മരിച്ചു.

ADVERTISEMENT