ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ട് ഖുശ്‌ബു വിൻറെ മകൾ അനന്തിത പറയുന്നു.

244
ADVERTISEMENT

ചെറുപ്പം മുതല്‍ താന്‍ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണ് എന്നാണ് തമിഴ്  നടി ഖുശ്‌ബുവിന്റെയും സംവിധായകൻ സുന്ദർ സി യുടെയും മകൾ അനന്തിത  പറയുന്നത് .സിനിമ കുടുംബമായതിനാൽ  കുട്ടിക്കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്.പോസ്റ്റ് ചെയ്യാറുള്ള ഫോട്ടോയോയിലും വിഡിയോകളിലും വരുന്ന പലരുടെയും കമന്റുകള്‍ വേദന ഉണ്ടാക്കുന്നത് ആയിരുന്നു

നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ ക്രൂരമായാണ് ഓരോരുത്തരും പരിഹസിക്കുന്നത് .ജനങ്ങളുടെ ഈ മനോഭാവം വളരെ മോശമാണ് .ചെറുപ്പം മുതൽ ഇതൊക്കെ കേട്ട് കേട്ട് ഇപ്പോൾ ഇതൊന്നും വലിയ കാര്യമല്ലാതായി തീർന്നിരിക്കുന്നു .അമ്മയെപ്പോലെ നിറമില്ല ആകര്ഷണമില്ല എന്നതാണ് ബാല്യകാലം മുതല്‍ താന്‍ നേരിടുന്ന പരിഹാസങ്ങളെന്ന് അനന്തിത

ADVERTISEMENT

. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ഈയിടെ ഞാനെന്റെ ശരീര ഭാരം കുറച്ചത് .എന്നാല്‍ ചിലര്‍ പറയുന്നത് ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ്.വര്‍ഷങ്ങളായി മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം എനിക്ക് ഒരു പ്രശ്‌നം അല്ലാതായി മാറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ട് എന്നും അനന്തിത പറയുന്നു.

ADVERTISEMENT