‘രാം ലീല’ ഷൂട്ടിങ്ങിനിടെ രൺവീർ സിങ്ങിനും ദീപിക പദുക്കോണിനും ഒരു സീനിൽ ചുംബിക്കുന്നത് കട്ട് പറഞ്ഞിട്ടും നിർത്താൻ കഴിഞ്ഞില്ല എന്ന് നിങ്ങൾക്കറിയാമോ? അക്കഥ ഇങ്ങനെ

265
ADVERTISEMENT

സഞ്ജയ് ലീല ബൻസാലിയുടെ ‘ഗോലിയോൻ കി രാസലീല : രാമലീല’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് പ്രണയത്തിലായ രൺവീർ സിങ്ങും ദീപിക പദുക്കോണും, ആ സിനിമയിലെ അവരുടെ സ്‌ക്രീൻ രസതന്ത്രം കൊണ്ട് എല്ലാവരെയും ആകർഷിച്ചിരുന്നു.

എന്നിരുന്നാലും, സിനിമയിലെ ഒരു രംഗത്തിൽ അഭിനേതാക്കൾക്ക് പരസ്പരം ലിപ് ലോക്ക് ചെയ്യുന്നത് നിർത്താൻ കഴിഞ്ഞില്ല എന്നത് നിങ്ങൾക്കറിയാമോ? അതെ, നിങ്ങൾ വായിച്ചത് ശരിയാണ്! അടുത്തിടെ ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ, അവരുടെ കഥാപാത്രങ്ങളായ റാമും ലീലയും വളരെ വികാരാധീനമായ ലിപ്-ലോക്കിൽ ആവുകയും ആ സീനിൽ ജനാലയിലൂടെ ഇഷ്ടിക എറിയുമ്പോൾ ലിപ്-ലോക്ക് അസ്വസ്ഥമാവുകയും ചെയ്യുന്ന ഒരു സന്ദർഭം രൺവീർ അനുസ്മരിച്ചു. ദീപികയും താനും ആ സീനിൽ പരസ്പരം മറന്നു ചുംബനത്തിൽ ഏർപ്പെടുകയായിരുന്നു ജനലിലൂടെ ഇഷ്ടിക എറിഞ്ഞിട്ടും സംവിധായകൻ കട്ട് പറഞ്ഞിട്ടും ഇരുവരും അതൊന്നുമറിയാതെ ചുംബിക്കുകയായിരുന്നു.

ADVERTISEMENT

‘ബാജിറാവു മസ്താനി’, ‘പത്മാവത്’ തുടങ്ങിയ ബൻസാലി ചിത്രങ്ങളിൽ രൺവീറും ദീപികയും ഒരുമിച്ച് അഭിനയിചിരുന്നു. 2018 ൽ ഇറ്റലിയിൽ നടന്ന ഒരു ഡെസ്റ്റിനേഷൻ വെഡിങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ദമ്പതികൾ വിവാഹിതരായി.

അതേസമയം, വർക്ക് ഫ്രണ്ടിൽ, ശാലിനി പാണ്ഡെക്കൊപ്പം അഭിനയിക്കുന്ന ‘ജയേഷ്ഭായ് ജോർദാർ’ എന്ന ചിത്രത്തിലാണ് രൺവീർ അടുത്തതായി അഭിനയിക്കുന്നത്. ഇതുകൂടാതെ, രോഹിത് ഷെട്ടിയുടെ ‘സർക്കസ്’, കരൺ ജോഹറിന്റെ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’, ‘തഖ്ത്’ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിനുണ്ട്.

ദീപികയാകട്ടെ, ഷാരൂഖ് ഖാനൊപ്പം സിദ്ധാർത്ഥ് ആനന്ദിന്റെ ‘പത്താൻ’, ഹൃത്വിക് റോഷനൊപ്പം ‘ഫൈറ്റർ’ എന്നീ ചിത്രങ്ങളിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഇവ കൂടാതെ, പ്രഭാസിനൊപ്പമുള്ള നാഗ് അശ്വിന്റെ അടുത്ത ചിത്രവും അവളുടെ ‘പികു’ സഹനടനായ അമിതാഭ് ബച്ചനൊപ്പം ‘ദി ഇന്റേൺ’ റീമേക്കും അവർക്കുണ്ട്.

ADVERTISEMENT