അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥയില്‍ എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ വലിയ മാറ്റമൊന്നും വരുത്തേണ്ടി വന്നിട്ടുണ്ടാകില്ല.പുറമേ നിന്ന് കാണുന്നവര്‍ക്ക് എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫില്‍ സാമ്യങ്ങള്‍ തോന്നിയേക്കാം – പൃഥ്വിരാജ്

451
ADVERTISEMENT

കോളിവുഡിന്റെ സ്റ്റൈലിഷ് സ്റ്റാർ ആണ് പൃഥ്വിരാജ്.നടനെന്ന നിലയിൽ മാത്രമല്ലാതെ സംവിധാനത്തിലും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.താരം മമ്മൂക്കയെ കുറിച്ച്‌ ഉള്ള പ്രസ്താവനയാണ് ഇപ്പോൾ വൈറൽ ആകുന്നത്.


ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം മമ്മൂട്ടിക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

ADVERTISEMENT


ജീവിതത്തിൽ ഒരുപാട് പേരെ ഞാൻ ആരാധിച്ചിട്ടുണ്ട് . ലാലേട്ടൻ, മമ്മൂക്ക, അമിതാഭ് ബച്ചൻ, കമൽഹാസൻ തുടങ്ങി നിരവധി പേർ ആ ലിസ്റ്റിൽ ഉണ്ട് . എന്നാൽ ഒരാളെ കുറിച്ച് പറഞ്ഞാൽ അത് സച്ചിൻ ടെണ്ടുൽക്കറായിരിക്കും. കാരണം എന്റെ തലമുറയിലെ ആളുകൾക്ക് ക്രിക്കറ്റ് എന്നാൽ അത് സച്ചിൻ ആണ്.

മമ്മൂക്കയ്ക്ക് വേണ്ടിയാണ് ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമ എഴുതിയത്. പക്ഷേ, എന്തുകൊണ്ടാണ് അദ്ദേഹം അത് ചെയ്യാത്തതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. പിന്നീട് സിനിമയെ കുറിച്ച് എന്നോട് പറഞ്ഞു. യഥാർത്ഥ ജീവിതത്തിൽ ഞാനും മമ്മൂക്കയും തമ്മിൽ കുറച്ചു സാമ്യങ്ങൾ പുറത്തുള്ളവർ കണ്ടേക്കാം. കാരണം മമ്മൂക്കയ്ക്ക് കാറുകൾ ഇഷ്ടമാണ്. എനിക്കും അങ്ങനെ തന്നെ. കഴിയുന്ന സമയത്തെല്ലാം തനിയെ ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പുള്ളിയും അങ്ങനെ തന്നെ.

പുറത്തുനിന്നുള്ള ഒരാൾ മമ്മൂക്കയെ നോക്കുമ്പോൾ മുൻശുണ്ഠി കൂടുതലുള്ള ആളായി തോന്നിയേക്കാം. പക്ഷേ അദ്ദേഹം പാവമാണ് . അതുകൊണ്ട് തന്നെ എന്നെ കാസ്റ്റുചെയ്യുമ്പോൾ അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥയിൽ വലിയ മാറ്റമൊന്നും വരുത്തേണ്ടി വന്നില്ല. എന്നാൽ സ്വാഭാവികമായും ഈ കഥാപാത്രം ഞാൻ ചെയ്യുന്നതിനേക്കാൾ നന്നായി മമ്മൂക്ക ചെയ്യുമായിരുന്നു എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തുന്നു

ADVERTISEMENT