സിനിമ ഇൻഡസ്ട്രിയിൽ നിന്നുള്ള വിവാഹം 99.9% വും സക്‌സസ് ആകില്ല.പ്രണയ വിവാഹം വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു. സീരിയൽ നടി അനുശ്രീ

259
ADVERTISEMENT

വിവാഹമോചനം നടത്താൻ പോകുകയാണ് സീരിയൽ നടി അനുശ്രീ, എന്ന വാർത്ത പുറത്തു വരുന്നുണ്ട്.അനുശ്രീയുടെ കുഞ്ഞിന് ഒരു മാസം മാത്രം പ്രായമേ ഉള്ളൂ.

തന്റെ പ്രണയവിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചുള്ള വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടി.ശ്രീകണ്ഠൻ നായർ ഷോ ആയ ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ സംസാരിക്കവെയാണ് അനുശ്രീ വിശേഷങ്ങൾ പങ്കുവെച്ചത്.

ADVERTISEMENT

സീരിയലിൽ ക്യാമറ അസിസ്റ്റന്റായിരിക്കുമ്പോഴാണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്. ഇൻഡസ്ട്രിയിൽ നിന്ന് വിവാഹിതരായപ്പോൾ ഞങ്ങൾ കരുതിയത് ക്യാമറയ്ക്ക് പിന്നിലാണെങ്കിൽ ഞങ്ങളുടെ ജോലി ഭാരം അവർ അറിയുമെന്ന്. ഇന്റിമേറ്റ് സീനുകൾ വരുമ്പോൾ അത് അഭിനയമാണെന്ന് അവർക്ക് വ്യക്തമായി അറിയാം.എന്നൊരു തോന്നൽ ഉണ്ടായിരുന്നു എന്നാണ് നടി പറയുന്നത്.

വിവാഹം കഴിക്കുന്നെങ്കിൽ പ്രണയിച്ച് വിവാഹിതരാകണമെന്നു ആയിരുന്നു ആഗ്രഹം. എല്ലാം അമ്മയോട് തുറന്നു പറഞ്ഞു. പ്രണയത്തെക്കുറിച്ചും പറഞ്ഞു. പക്ഷേ സമ്മതിച്ചില്ല. പറയാതെ ഞാനൊന്നും ചെയ്യില്ലെന്ന് അമ്മക്കറിയാം . പക്ഷേ അബദ്ധത്തിൽ ചാടുമോ എന്ന ഭയം ഉണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോഴാണ് അമ്മ എന്റെ ആദ്യ പ്രണയത്തെ പിടികൂടിയത്. കള്ളം പിടിച്ചാൽ പിന്നെ കാലിൽ വീഴും.

അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി മുന്നോട് പോയാൽ കുഴപ്പമില്ല. എവിടെയെങ്കിലും ഒരു മൂലയിൽ പൊസസീവ്നസ് ഉണ്ടാകും. എന്റെ ഭർത്താവിന് കുറച്ച് ഉണ്ട്, പക്ഷേ ഇത് എനിക്ക് വളരെ കൂടുതലാണ്. അവൻ മറ്റാരെയെങ്കിലും ഷോട്ട് ആയി പേരിട്ടാലും, എന്തുകൊണ്ടെന്ന് ഞാൻ ചോദിക്കാറുണ്ട് .

തനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് ഒരാളെ വേണ്ടെന്ന് അമ്മ പറഞ്ഞു. ഇൻഡസ്ട്രിയിൽ നിന്ന് വിവാഹം കഴിക്കുന്ന 99.9 ശതമാനം ആളുകളും നന്നായി ജീവിതം മുന്നോട്ട് കൊണ്ടുപോയിട്ടില്ല . അതുകൊണ്ടാണ് അമ്മ ഈ വിവാഹത്തെ എതിർത്തത്. അമ്മ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. പ്രണയിച്ച് വിവാഹം കഴിക്കാൻ പാടില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.അനുശ്രീ വെളിപ്പെടുത്തുന്നു

ADVERTISEMENT