ജീവിതത്തിൽ എളുപ്പമെന്ന് തോന്നുന്നത് സ്‌ക്രീനിൽ ചെയ്യാൻ ഇന്നും തനിക്ക് ബുദ്ധിമുട്ടാണ്. നായികമാരുമായി ഇടകലരേണ്ട രംഗങ്ങളിൽ തനിക്ക് പലപ്പോഴും കൈ വിറയ്ക്കാറുണ്ടെന്ന് ദുൽഖർ സൽമാൻ

438
ADVERTISEMENT

മലയാളികളുടെ യൂത് ഐക്കൺ, മമ്മൂട്ടിയുടെ പൊന്നോമന പുത്രൻ ദുൽഖർ തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു .സിനിമയിലേക്കെത്താൻ തൻ വളരെയധികം കഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ അത് കള്ളമാകുമെന്നും അങ്ങനെ പറയുന്നത് ശരിയല്ലെന്നും താരം പറയുന്നു. നേഹ ധൂപിയയുടെ ചാറ്റ് ഷോയിൽ പങ്കെടുക്കവെയാണ് താരം അന്ന് കാര്യങ്ങൾ പങ്കുവെച്ചത്.

മലയാളത്തിൽ ഓഡിഷനുകൾ ഒരുപാടൊന്നും നടക്കാറില്ല. ഇവിടുത്തെ ശൈലി അങ്ങനെയല്ല . വാപ്പച്ചി തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് തന്നെ പരിചയപ്പെടുത്തുകയോ സിനിമ അവസരങ്ങൾ നൽകുകയോ ചെയ്തില്ല. അത് തനിക്ക് ഇഷ്ടമാണെന്ന് ദുൽഖർ പറയുന്നു.

ADVERTISEMENT


നായികമാരുമായി ഇടകലരേണ്ട രംഗങ്ങളിൽ തനിക്ക് പലപ്പോഴും കൈ വിറയ്ക്കാറുണ്ടെന്ന് താരം പറയുന്നു. യഥാർത്ഥ ജീവിതത്തിൽ സ്ത്രീകളുടെ മുടി അവരുടെ ചെവിക്ക് പിന്നിൽ ഒതുക്കുന്നത്, ഇത് വളരെ സ്നേഹമുള്ള കാര്യമാണ്. യഥാർത്ഥ ജീവിതത്തിൽ ഇത് വളരെ എളുപ്പമാണ്. നമുക്ക് ഭാര്യയോടും അമ്മയോടും അടുപ്പക്കൂടുതൽ ഉണ്ട് , അതിനാൽ ജീവിതത്തിൽ ഇത് വളരെ എളുപ്പമാണ്. ജീവിതത്തിൽ എളുപ്പമെന്ന് തോന്നുന്നത് സ്‌ക്രീനിൽ ചെയ്യാൻ ഇന്നും തനിക്ക് ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു. ടീമംഗങ്ങൾക്കൊപ്പം നിൽക്കുമ്പോൾ അത് വളരെ ബുദ്ധിമുട്ടാണ്. സോനം കപൂർ വളരെ സ്വീറ്റ് ആയ ആളാണെന്നും എന്നിട്ടും അത്തരം രംഗങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ദുൽഖർ പറയുന്നു.

വലിയ താരപരിവേഷമില്ല എന്ന് തന്നെയാണ് എന്നെ കുറിച്ച് തോന്നാറ് . എന്നാൽ ചിലപ്പോൾ നല്ല നടനാണെന്ന് തെളിയിക്കണമെന്ന് തോന്നാറുണ്ട്. അതുകൊണ്ടാണ് വെല്ലുവിളി നിറഞ്ഞതും പുതുമയുള്ളതുമായ വേഷങ്ങൾ ചെയ്യാൻ എപ്പോഴും ആഗ്രഹിക്കുന്നത് . ഒരു നടനെന്ന നിലയിൽ സ്വയം തെളിയിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ദുൽഖർ പറയുന്നു.

ADVERTISEMENT