പന്ത്രണ്ട് റീടേക്കുകൾ പോയി അവസാനം മോഹൻലാൽ പുതുമുഖ നായികയോട് പറഞ്ഞത് ?

353
ADVERTISEMENT

ബിഗ് ബ്രദറിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പുതുമുഖ നടിയ്യാണ് മിർണ. ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാലിന്റെ നായികയായതിന്റെ അമ്പരപ്പിലായിരുന്നു താനെന്നു മിർന !! എന്നാൽ അന്ന് പറ്റിയ സംഭവമാണ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ മിർണ പങ്കുവെച്ചത്.

എന്റെ ആദ്യ രംഗം ഒരു പോലീസുകാരനുമായുള്ള ഫൈറ്റ് സീൻ ആയിരുന്നു. ലാലേട്ടനും അടുത്തുണ്ട്. ഞാൻ വല്ലാത്ത ടെൻഷനിൽ ആയിരുന്നു. പക്ഷേ, ലാലേട്ടൻ ഒരു ഇതിഹാസ താരമായി തോന്നിയില്ല. ഇത്രയും വലിയ താരത്തിന് മുന്നിൽ അഭിനയിക്കുന്നതിന്റെ ഫീൽ തരാതെയാണ് അദ്ദേഹം പെരുമാറിയത്.
ലാലേട്ടനൊപ്പം അഭിനയിച്ച് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും മിർണ പറയുന്നു. നമ്മൾ എത്ര തെറ്റ് ചെയ്താലും പുള്ളി ദേഷ്യപ്പെടില്ല. 12-ലധികം ടേക്കുകൾക്ക് ശേഷം അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു. ടേക്കുകൾ പോകുമ്പോഴെല്ലാം ഞാൻ സോറി പറഞ്ഞു, സാരമില്ല, സമയം എടുക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ADVERTISEMENT

ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുകയും ഞങ്ങളോട് പറയുകയും ചെയ്യുന്നു. ഒരു സീൻ ചെയ്ത ശേഷം അതിലും നന്നായി ചെയ്യാൻ പറ്റുമെന്ന് പറഞ്ഞ് എനിക്ക് അവസരം തരും. വൈകാരിക രംഗങ്ങൾ അഭിനയിക്കുന്നതിനെക്കുറിച്ചും ശരീരഭാഷ മാറ്റുന്നതിനെക്കുറിച്ചും ലാലേട്ടൻ എന്നോട് പറഞ്ഞു, മിർണ പറയുന്നു.

ADVERTISEMENT