ഞാൻ മമ്മൂട്ടിയെ പറ്റിച്ചതല്ല സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം സംഭവിച്ചതാണെന്നു ഇന്ദ്രൻസ്.

310
ADVERTISEMENT

മലയാളികളുടെ പ്രിയങ്കരനായ നടൻ ഇന്ദ്രൻസിന്റെ വാക്കുകളാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ ചിരി ഉണർത്തുന്നത് . താങ്കൾ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടിയെ പറ്റിക്കാൻ ഇടയായ കഥ പറഞ്ഞത്.

താൻ ഒരു കോസ്റ്റ്യൂമറായി ജോലി ചെയ്യുമ്പോഴാണ് അത് സംഭവിച്ചതെന്ന് അദ്ദേഹം പറയുന്നു

ADVERTISEMENT

സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് അത് സംഭവിച്ചത്, അല്ലാതെ മമ്മൂട്ടി കാരണമല്ല. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ മമ്മൂട്ടി അൽപ്പം കർക്കശക്കാരനാണ്. ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ അദ്ദേഹത്തിന്റെ വേഷവിധാനം വേലായുധൻ എന്ന വ്യക്തിയെ ഏൽപ്പിച്ചു.

മറ്റൊരു സിനിമയുടെ ജോലിക്കായി രണ്ട് ദിവസം വിട്ടുനിൽക്കേണ്ടി വന്നതിനാൽ താൻ ചുമതലയേൽക്കുകയായിരുന്നു. മമ്മൂട്ടി വരുമ്പോൾ ഷർട്ടില്ലായിരുന്നു.എന്നാൽ അസിസ്റ്റന്റ് ഡയറക്ടർമാരും മാനേജർമാരും തന്റെ അടുത്ത് വന്ന് പറഞ്ഞു. റെഡിമെയ്ഡ് ഷർട്ടുകളാണ് അദ്ദേഹം കൂടുതലും ഉപയോഗിക്കുന്നത്. ഡിബി ബ്രാഡ് മാത്രമേ അദ്ദേഹം അന്ന് ഉപയോഗിക്കു.

ഷർട്ട് വാങ്ങാൻ പക്കൽ പണമില്ല, ഒടുവിൽ അവിടെയുണ്ടായിരുന്ന തുണി എടുത്ത് ഷർട്ട്തയ്ച്ചു ഡിബി എന്ന് പറഞ്ഞ് ഹാൻഡ് വർക്ക് ചെയ്തു .മമ്മൂട്ടി സാർ ഡബിൾ ബുള്ളിന്റെ ഷർട്ട് മാത്രമാണ് ധരിക്കുന്നത്. ആ ഷർട് ഡിബി ഷർട്ടിന്റെ കവറിൽ തന്നെ ഇട്ടു. അതുമായി മമ്മൂട്ടിയെ സമീപിച്ചു.

അദ്ദേഹം മുന്നിലെ കവർ തുറന്ന് ഷർട്ട് പുറത്തെടുത്തു. അദ്ദേഹം എന്റെ നുണ കണ്ടുപിടിക്കുമോ?ഞാൻ ഭയന്നു. പക്ഷേ പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല. അദ്ദേഹം ആ ഷർട്ട് ധരിച്ചു. ഫിറ്റിംഗ് ശരിയായതിനാൽ ഒന്നും പറഞ്ഞില്ല. അപ്പോൾ പുള്ളിക്കാരന് മനസ്സിലായില്ല. മമ്മൂക്കയെ പറ്റിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. രക്ഷപ്പെടാൻ വേണ്ടി ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT