ഇല്ല ഇക്ക ഇതോടെ ആ പരുപാടി നിർത്തി ഇനി ഇക്കയുടെ ചുവടു പിടിക്കുകയാ അന്ന് സൂരജ് മമ്മൂട്ടിയോട് അങ്ങനെ പറയാൻ ഒരു കാരണം ഉണ്ട്.

529
ADVERTISEMENT

കൊമേഡിയനായ വന്നു ഹിറ്റുകൾ സമ്മാനിക്കാൻ കഴിവുള്ള നായകൻ എന്ന നിലയിലേക്കുള്ള വളർച്ചയുടെ പാതയിലാണ് നടൻ സൂരജ് വെഞ്ഞാറമ്മൂട്. തികഞ്ഞ ഒരു നടനാണ് താനെന്നും കോമഡി മാത്രമല്ല സീരിയസ് ആയ വേഷങ്ങളും തന്നിൽ ഭദ്രമാണെന്ന് സുരാജ് കുറഞ്ഞ കാലം കൊണ്ട് തന്നെ തെളിയിച്ചു. അതിനുള്ള ഉദാഹരങ്ങൾ ആണ് ദേശീയ പുരസ്‌ക്കാരമുൾപ്പടെ അദ്ദേഹം നേടിയ പുരസ്‌കാരങ്ങളും പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങളും.

തിരുവനന്തപുരം സ്ലാങ്ങുമായി കോമഡിയുടെ മേമ്പൊടി ചേർത്ത് മലയാളത്തിലേക്ക് കടന്നു വന്ന താരം ഇപ്പോൾ കഴിവുറ്റ ഒരു നടനായി വളർന്നു. മമ്മൂട്ടിക്ക് തിരുവനന്തപുരം സ്ലാങ് പഠിപ്പിച്ചു നൽകാനെത്തിയ സുരാജ് പിന്നീട് മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായി മാറി. സുരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച ഭാസ്ക്കര പൊതുവാൾ എന്ന അച്ഛൻ കഥാപാത്രം വലിയ രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ADVERTISEMENT

ഇപ്പോൾ കുറച്ചു നാളായി സീരിയസ് വേഷങ്ങൾ ചെയ്യുന്ന സുരാജിനെ കണ്ടു അദ്ദേഹം സീരിയസ് റോളുകളിലേക്ക് ഒതുങ്ങുകയാണോ എന്ന രീതിയിൽ ആരാധകരും ചോദിക്കുന്നുണ്ട് എന്ന് സുരാജ് പറയുന്നു. അത്തരം വേഷങ്ങൾ ചെയ്യാനും തനിക്ക് കഴിയും എന്ന് തെളിയിച്ചല്ലോ ഇനി കുറച്ചു കാലത്തേക്ക് താൻ ഇത്തരം അച്ഛൻ വേഷങ്ങൾ ചെയ്യുന്നത് നിർത്തുകയാണ്, ഇനി മമ്മൂക്കയുടെ പാത പിടിക്കുകയാണ് എന്ന് സുരാജ് പറയുന്നു. അതും കൂടാതെ അടുത്തിടെ മമ്മൂക്ക തനിക്കു നൽകിയ ഉപദേശവും സുരാജ് പങ്ക് വെക്കുന്നുണ്ട്.

ഒരു പ്രശസ്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സുരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. സത്യത്തിൽ ഒരു കലാകാരന്റെ കരിയർ തന്നെ അവതാളത്തിലാക്കുന്ന ടൈപ് കാസ്റ്റിംഗ് എന്ന രീതി മലയാള സിനിമയിൽ നില നിൽക്കുന്നുണ്ട് . ഒരാൾ കൂടുതാലായും ചെയ്യുന്ന തരത്തിലുള്ള വേഷങ്ങൾ മാത്രമേ പിന്നെ ആ വ്യക്തിയെ തേടിയെത്തുക. ചിലർ സ്ഥിരം കള്ളൻ വേഷങ്ങളും, വില്ലൻ വേഷങ്ങളും, പോലീസ് വേഷങ്ങളുമൊക്കെയായി ഒതുങ്ങുന്നുണ്ട്. അതെ പോലെ പ്രായമായ വ്യക്തികളുടെ റോളുകൾ ചെയ്‌താൽ പിന്നെ അവർ സ്ഥിരം അച്ഛൻ റോളുകളിലേക്ക് ചുരുങ്ങിപ്പോകാറുണ്ട്. അത്തരത്തിലുള്ള അവസരം സുരാജിനും ഉണ്ടാകാം എന്ന് മുന്നിൽ കണ്ടു മമ്മൂട്ടി അദ്ദേഹത്തിന് ഒരു ഉപദേശം നൽകി. ” നീ ഇങ്ങനെ കിളവൻ വേഷങ്ങൾ ചെയ്തു നടന്നോ,അവസാനം അത് മാത്രമേ കാണു. തിലകന്റെയും നെടുമുടി വേണുവിന്റെയും അവസ്ഥ കണ്ടല്ലോ ചെറിയ പ്രായത്തിൽ തന്നെ വലിയ സംഗതികൾ ചെയ്തു എന്ന മുന്നറിയിപ്പും അദ്ദേഹം സുരാജിനും നൽകി. അതിനു സുരാജ് നൽകിയ മറുപിടിയും താരം പങ്ക് വെച്ചു . “ഇല്ല ഇക്ക ഞാൻ നിർത്തി ഇനി അത്തരം കഥാപാത്രങ്ങൾ അധികം ചെയ്യുന്നില്ല ഇനി ഇക്കയുടെ ചുവടു പിടിക്കുകയാണ്” എന്നാണ് താൻ പറഞ്ഞത് എന്ന് അദ്ദേഹം പറയുന്നു.

നെടുമുടി വേണുച്ചേട്ടന് വേണ്ടി നോക്കി വെച്ച ടൈപ്പ് കഥാപാത്രമാണ് ഭാസ്ക്കര പൊതുവാൾ അത് തന്നിലേക്ക് എത്തപ്പെട്ടു എന്ന് മാത്രം. ഒരു കഥാപത്രം തന്നിലേക്ക് വരുമ്പോൾ അതിനു ഇക്കാലത്തു പ്രസക്തി ഉണ്ടോ . മുൻപ് ചെയ്ത വേഷങ്ങളുടെ ഷേഡ് ഉള്ളതാണോ പെർഫോം ചെയ്യാൻ ഉണ്ടോ എന്റെ കഥാപാത്രം സിനിമയിൽ എത്രമാത്രം പങ്ക് വഹിക്കുന്നു എന്നൊക്കെയാണ് നോക്കാറുള്ളത് എന്ന് സുരാജ് പറയുന്നു. ഓരോ കഥാപാത്രത്തിന്റെ ശരീര ഭാഷയും രീതികളും തികച്ചും വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കാറുണ്ട് എന്നും സൂരജ് പറയുന്നു.

ADVERTISEMENT