നിങ്ങൾക്കറിയുമോ കരീഷ്മ കപൂറും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു – പിന്നെ സംഭവിച്ചത് ഇങ്ങനെ

220
ADVERTISEMENT

ശാശ്വതമാകാൻ പാടില്ലാത്ത ചില പ്രണയകഥകളുണ്ട്. ചിലപ്പോൾ, പരസ്പരം ഭ്രാന്തമായി പ്രണയിക്കുന്ന രണ്ട് ആളുകൾ ഒരു കാലമെത്തുമ്പോൾ ആ ബന്ധം അവസാനിപ്പിക്കാറുണ്ട്. ചില ദമ്പതികൾ ഒരുമിച്ച് തങ്ങളുടെ വിധി കണ്ടെത്തുമ്പോൾ, ചിലർക്ക് അനിശ്ചിതാവസ്ഥ കാരണം വേർപിരിയേണ്ടിവരുന്നു. വിവാഹിതരാകാൻ തീരുമാനമെടുത്തു പ്രഖ്യാപനവും നടത്തിയ ബോളിവുഡിലെ അന്നത്തെ പ്രണയ ജോഡികളായ അഭിഷേക് ബച്ചനും കരിഷ്മ കപൂറിനും ഇതുതന്നെ സംഭവിച്ചു. വിവാഹമുറപ്പിച്ചിട്ടും എന്നിട്ടും, വിധി അവർക്കായി മറ്റെന്തോ പ്ലാൻ ചെയ്തിരുന്നതിനാൽ അവരുടെ ബന്ധം തകർന്നു.

നിങ്ങൾക്കറിയാമോ , 2002-ൽ, അഭിഷേക് ബച്ചന്റെയും കരിഷ്മ കപൂറിന്റെയും വിവാഹനിശ്ചയം ബച്ചൻ കുടുംബവും കപൂർ കുടുംബവും ഒന്നിച്ചു പ്രഖ്യാപിച്ചിരുന്നു. വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹനിശ്ചയം നടത്തുന്നതിന് മുമ്പ് അഞ്ച് വർഷത്തോളം ഈ ദമ്പതികൾ ഡേറ്റിംഗ് നടത്തിയിരുന്നു. എന്നിരുന്നാലും, പിന്നീട് 2003-ൽ, അവരുടെ ബന്ധം മോശമാവുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു , ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ, ഹാൻ മൈനേ ഭി പ്യാർ കിയ എന്ന അവരുടെ സിനിമയുടെ സംവിധായകൻ, സുനീൽ ദർശൻ താരങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയും അവരുടെ വേർപിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയും ചെയ്തു.

ADVERTISEMENT

ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബോളിവുഡ് നടൻ അഭിഷേക് ബച്ചനും ദിവ കരിഷ്മ കപൂറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സുനീൽ ദർശൻ തുറന്നുപറഞ്ഞു. താരങ്ങളുടെ പ്രണയ-വിദ്വേഷ ബന്ധത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇരുവരും ഒരുമിച്ച് ജീവിക്കാൻ വിധിക്കപ്പെട്ടവരല്ലെന്ന് സംവിധായകൻ വെളിപ്പെടുത്തി. അഭിഷേകും കരിഷ്മയും തമ്മിൽ വഴക്കിടാറുണ്ടെന്നും നിരന്തരം വഴക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ :

“അവർ ശരിക്കും ‘മെയ്ഡ് ഫോർ ഈച്ച് അദർ’ തരത്തിലുള്ളവരായിരുന്നില്ല. നിരന്തരമായ വഴക്കുകൾ ഉണ്ടായിരുന്നു. ചിലർ അങ്ങനെയായിരിക്കാം. അവർ ശരിക്കും ‘മെയ്ഡ് ഫോർ ഈച്ച് അദർ’ ജോഡികളാണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു. അഭിഷേക് വളരെ നല്ല സ്വീറ്റ് ആയ വ്യക്തി ആണ് . ലോലോ( കരീനയും ) വളരെ നല്ല വ്യക്തിയാണ്, പക്ഷേ ചില കാര്യങ്ങൾ വിധിച്ചിരിക്കാം.”

അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാൾ ആഘോഷവേളയിൽ, ജയാ ബച്ചൻ തന്റെ മകൻ അഭിഷേക് ബച്ചന്റെയും കരിഷ്മ കപൂറിന്റെയും വിവാഹനിശ്ചയം പ്രഖ്യാപിച്ചിരുന്നു. തന്റെ മരുമകളായ കരിഷ്മ കപൂറിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അഭിഷേകിന്റെ ‘അമ്മ ജയ ബച്ചൻ അന്ന് പറഞ്ഞത് ഇങ്ങനെ .

“ഞാനും, ബച്ചനും നന്ദ കുടുംബവുമൊത്ത്, ഞങ്ങളുടെ ഗ്രൂപ്പിലേക്ക് മറ്റൊരു കുടുംബത്തെ സ്വാഗതം ചെയ്യുകയാണ് , അതാണ് കപൂർ കുടുംബം – രൺധീറും ബബിത കപൂറും. എന്റെ മരുമകളായി കരിഷ്മ കപൂറും ഞങ്ങളുടെ കുടുംബത്തിലേക്ക് എത്തുകയാണ്. അത് അഭിഷേക് തന്റെ അച്ഛന്റെ മാതാപിതാക്കൾക്ക് അവന്റെ അച്ഛന്റെ 60-ാം ജന്മദിനത്തോട് അനുബന്ധിച്ചു നൽകുന്ന സമ്മാനമാണ്. ജയാ ബച്ചൻ അന്ന് പറഞ്ഞു .”

ADVERTISEMENT