മമ്മൂട്ടിയിലുള്ള എന്റെ പ്രതീക്ഷ തെറ്റിയില്ല. മമ്മൂട്ടി അങ്ങനെ പറയുമെന്ന് ഞാൻ വിചാരിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രസംഗത്തെ പറ്റി മല്ലിക സുകുമാരൻ. ആരും കയ്യടിക്കും ഇത് വായിച്ചാൽ.

286
ADVERTISEMENT

മമ്മൂട്ടി, മമ്മൂക്ക എന്നിങ്ങനെ പറഞ്ഞാൽ അറിയാത്തവരായി ആരുമുണ്ടാകില്ല. അദ്ദേഹത്തിൻറെ അഭിനയത്തിന്റെ റേഞ്ച് മലയാളവും കടന്നു ഇതര ഭാഷയിലേക്കു ചേക്കേറിയിരിക്കുകയാണ്.നല്ലൊരു നടനെന്നതിലുപരി അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നത് നിസ്സംശയം പറയാവുന്നതാണ്.അതിനു കാരണവുമുണ്ട്.അദ്ദേഹം കൈത്താങ്ങു നൽകി സിനിമയിൽ ജീവിതം ഉണ്ടാക്കി നൽകിയ പലരുടെയും അനുഭവങ്ങൾ സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ അറിഞ്ഞതാണ്.
അദ്ദേഹത്തിനെ പറ്റി, പ്രശസ്ത  നടൻ സുകുമാരന്റെ ഭാര്യയായ മല്ലിക സുകുമാരൻ ഒരു ഇന്റർവ്യൂന് ഇടയിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കു വഴിവെക്കുന്നത്.

ALSO READ:അമ്മമാർ കാരണം വേർപിരിഞ്ഞ താര പ്രണയ ജോഡികൾ : രൺബീറും കത്രീനയും മുതൽ അഭിഷേകും കരീനയും വരെ.

ADVERTISEMENT

കുറച്ചു ഫേമസ് ആയി എന്ന് സ്വയംതോന്നിത്തുടങ്ങുമ്പോൾ,കാട്ടിക്കൂട്ടലുകൾ നടത്തുന്ന യുവ തലമുറയിലെ  നടന്മാർ കണ്ടു പഠിക്കേണ്ടുന്ന വ്യക്തിത്വമാണ് മമ്മൂട്ടിക്കുള്ളത്.ginger മീഡിയയുടെ ചോദിച്ചു ചോദിച്ചു പോകാം എന്ന പരിപാടിയുടെ ഇന്റർവ്യൂവിലാണ് മമ്മൂട്ടിയെ പ്രശംസിക്കേണ്ട ഒരു അനുഭവത്തെ കുറിച്ച് മല്ലിക ചേച്ചി പറയുന്നത്.

ഞാൻ തിരുവനന്തപുരത്ത് താസിക്കുന്നതുകൊണ്ട് തന്നെ ചില പരിപാടികളിൽ അതിഥിയായിട്ട് ക്ഷണം ലഭിക്കാറുണ്ട്.അങ്ങനെ പോകുമ്പോളാണ് നങ്യാർകുളങ്ങര തൊട്ടു ഭയങ്കര ബ്ലോക്ക് ആണ്.കാരണം  ഹരിപ്പാട് ഒരു ഷോപ്പ് ഉൽഘാടനം  ചെയ്യാൻ മമ്മൂക്ക വരുന്നുണ്ട്.ഞാൻ അത് അറിഞ്ഞിരുന്നെങ്കിലും ഈ തീയതിയിലാണെന്നത് മറന്നിരുന്നു. ബ്ലോക്കിൽ കിടക്കുമ്പോൾ വരുന്ന പല ഫോൺകാളിലും ഇതിനെപ്പറ്റിയുള്ള പരാതികളാണ് .

ഒരു അടുത്ത സുഹൃത്ത് വിളിച്ചിട്ടു പറഞ്ഞു ചേച്ചി ഈ ബ്ലോക്കിനെ പറ്റി മമ്മൂക്കയെ ഒന്ന് അറിയിച്ചാൽ എന്തെങ്കിലും പരിഹാരം ഉണ്ടാകില്ലേ. ഞങ്ങൾക്ക് ഇന്ന് പണ്ട്രണ്ടു മണിക്ക് അമൃത ഹോസ്പിറ്റലിൽ എത്തേണ്ടതാണ്. ഞാനും കരുതി അത് ശരിയാണ് മമ്മൂട്ടിയെ അറിയിച്ചാൽ നന്നായിരുന്നു എന്ന് .നാലഞ്ചു കിലോമീറ്റർ അപ്പുറത്തു നിൽക്കുന്നയാളെ എങ്ങനെ അറിയിക്കാനാണ് .പക്ഷെ മനസ് പറയുന്നുണ്ടായിരുന്നു ഇത് കണ്ടാൽ മമ്മൂട്ടി തന്നെ എന്തെങ്കിലും പറയും അതാണ് പുള്ളിയുടെ സ്വഭാവം.

ഷോപ് ഉൽഘാടത്തിനു അദ്ദേഹം പ്രസംഗിച്ച വീഡിയോ പിറ്റേന്ന്  കണ്ടതും ഞാൻ അദ്ദേഹത്തിനെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചാലോ എന്ന് കരുതി.എന്റെ തോന്നലിനെ ശരിവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിൻറെ സംഭാഷണം.അദ്ദേഹത്തിൻറെ പ്രസംഗം ഇങ്ങനെയായിരുന്നു. റോഡ് ഇത്രയും ബ്ലോക്ക് ഉണ്ടാക്കിക്കൊണ്ട് ഞാനിവിടെ നിന്ന് പ്രസംഗിക്കുന്നത് ശരിയല്ല.ഞാൻ ഒരു ഒറ്റ വാക്കേ പറയുന്നുള്ളു.  അത് കഴിഞ്ഞു ഞാൻ പോകും ഒപ്പം നിങ്ങളും മടങ്ങേണ്ടതാണ്.

READ MORE:അന്ന് മമ്മൂട്ടിക്ക് മുന്നിൽ പൂർണ നഗ്‌നയായി സിൽക്കണമെന്നു സിൽക്ക് സ്മിതയോട് പറയാൻ നാണമായിരുന്നു അതറിഞ്ഞ സിൽക്ക് ചെയ്തത് – അക്കഥ ഇങ്ങനെ.

ഈ ബ്ലോക്കിൽ കിടക്കുന്ന എത്രയോ ആളുകൾക്ക് അസുഖം മൂലം ഹോസ്പിറ്റലിൽ പോകാനുള്ളവരും,അത്യാവശ്യ സ്ഥലങ്ങളിൽ എത്താനുള്ളവരും ,റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാന്റിലോ ഒക്കെ എത്തിപ്പെടാനുള്ളവരും ഒക്കെ ഉണ്ടാകും അതിനാൽ എത്രയും പെട്ടെന്ന് ഈ ബ്ലോക്ക് മാറ്റി കൊടുക്കേണ്ടതാണെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രസംഗത്തിന്റെ ഉള്ളടക്കം. അത് മമ്മൂട്ടി പറയുന്ന ആളാണെന്നുള്ള എന്റെ വിശ്വാസം വളരെ ശരിയായിരുന്നു.അതാണ് അദ്ദേഹമെന്ന വ്യക്തി. അദ്ദേഹത്തെ നേരിട്ട് അഭിനന്ദിക്കാൻ പോലും തോന്നി എന്ന് മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നു

READ MORE :അന്ന് മമ്മൂട്ടി വന്നപ്പോൾ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു തന്റെ ഇരിപ്പിടം അദ്ദേഹത്തിന് നൽകി എന്താണ് അങ്ങനെ ചെയ്യാൻ കാരണം തന്നോടുള്ള ചോദ്യത്തിന് പ്രിത്വിരാജിന്റെ കിടിലൻ മറുപിടി.

ADVERTISEMENT