ഒരു മാസത്തോളം കൊടും തണുപ്പിൽ മേൽ വസ്ത്രമില്ലാതെ കഷ്ടപ്പെടും എന്നറിഞ്ഞിട്ടും മോഹൻലാൽ പിറകെ നടന്നു വാങ്ങിയ ഒരു വേഷമുണ്ട്,വെളിപ്പെടുത്തൽ.

324
ADVERTISEMENT

ഏത് പ്രഫഷനെ ആയാലും അത്ര കണ്ടു സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തെങ്കിൽ മാത്രമേ നിങ്ങൾക്ക് അവിടെ എന്തെങ്കിലുമൊക്കെ ആകാൻ കഴിയു എന്നത് ഒരു നഗ്ന സത്യമാണ്. അത്തരത്തിൽ തന്നെയാണ് സിനിമയുടെ കാര്യം ഒരു പക്ഷേ കഠിന പ്രയത്നത്തോടൊപ്പം ഭാഗ്യവും കടാക്ഷിക്കേണ്ട ഒരു മേഖല അവിടെ കഠിനാദ്വാനികൾക്കെ സ്ഥിരമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാനാവു എന്നത് ഒരു സത്യമാണ്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് നടൻ മോഹൻലാലും മമ്മൂട്ടിയും കരിയറിന്റെ ആദ്യ കാലങ്ങളിൽ താരങ്ങൾ എത്രമാത്രം കഷ്ടപ്പാട് സഹിച്ചോ അതിലും ഒരു പാടി കൂടുതൽ ആണ് ഇന്നും അവർ ഒരു കഥാപാത്രത്തിന് വേണ്ടി സഹിക്കുന്നത് എന്നത് ഒരു വലിയ കാര്യമായി തന്നെ ഏതൊരു സിനിമ പ്രേമികൾക്കും എടുത്തു പറയാവുന്ന കാര്യമാണ്.

അത്തരത്തിൽ ചിന്തിച്ചാൽ ഇപ്പോൾ ഉള്ള യുവ നടന്മാരിൽ ബഹുപൂരിപക്ഷവും ഈ രണ്ടു ലെജെന്റുകളെ മാതൃകയാക്കണം എന്ന് മോഹൻലാലിൻറെ കരിയറിലെ ആദ്യ കാലങ്ങളിൽ സംഭവിച്ച ഒരു കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് പറയുകയാണ് പ്രശസ്ത സംവിധായകൻ പി ചന്ദ്രകുമാർ. ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിൽ എങ്ങനെ രതീഷിനെ മറികടന്നു മോഹൻലാൽ നായകനായി എന്ന അനുഭവം പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ചന്ദ്രകുമാർ. ആ ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെ കാണാൻ എത്തിയപ്പോൾ മോഹൻലാലും സെറ്റിലുണ്ടായിരുന്നു. ചിത്രത്തിന്റെ കഥ മനസിലാക്കിയപ്പോൾ അത് താൻ ചെയ്യാമെന്ന് ലാൽ പറഞ്ഞു അവർ പറഞ്ഞു എന്നോട് സംസാരിക്കാൻ. ലാൽ എന്നോട് പറഞ്ഞു ചേട്ടാ ആ വേഷം ഞാൻ ചെയ്യാം. പരുക്കൻ ലുക്കുള്ള കറുത്ത നിറമുള്ള ഒരു ആദിവാസി യുവാവാണ് കഥാപാത്രം. അത്രയും പരുക്കൻ ലുക്ക് ഉള്ളത് രതീഷിനാണ്. നിന്നെ ആ വേഷത്തിനു കൊള്ളില്ല താൻ തീർത്തു പറഞ്ഞു എന്ന് ചന്ദ്രകുമാർ പറഞ്ഞു.പക്ഷേ അതുകൊണ്ടൊന്നും ലാൽ പിന്മാറിയില്ല മൂന്ന് നാല് ദിവസം ആ വിഷയം തന്നെ പറഞ്ഞു നടന്നു.

ADVERTISEMENT

സത്യത്തിൽ എന്റെ സങ്കൽപ്പത്തിൽ പോലും ആ വേഷത്തിനായി ലാലില്ല . ഒടുവിൽ സഹികെട്ടു ഞാൻ ലാലിനോട് പറഞ്ഞു ഇത്രയും വെളുത്ത കളറുള്ള നീ ആദിവാസിയായി വേഷം ചെയ്‌താൽ നാട്ടുകാർ എന്നെ തല്ലും നീ പോ എന്ന് ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു അത് ലാലിനെ വല്ലതെ വിഷമിപ്പിച്ചു. അടുത്ത ദിവസം രാവിലെ ഞാൻ സെറ്റിലെത്തുമ്പോൾ പൊലീസുകാരനായി വേഷമിട്ടു നിൽക്കേണ്ട ലാൽ ദേഹം മുഴുവൻ കാരിയോയിൽ പുരട്ടി കറുപ്പിച്ചു ഒരു തോർത്ത്മുണ്ടും ഉടുത്തു അവിടെ നിൽപ്പുണ്ട് എന്നെ കാണിക്കാനാണ് ഞാൻ കണ്ട ഭാവം നടിക്കാതെ മുഖം തിരിച്ചു പോയി അതിനു ശേഷം സെറ്റിൽ ഈ കാര്യം തിരക്കി എന്താ ഏതു ഇവനെന്താ എങ്ങനെ നിക്കുന്നേ എന്ന് അപ്പോൾ അവർ പറഞ്ഞു അത് ചേട്ടന്റെ ശ്രദ്ധ ആകര്ഷിക്കാനാണ് അടുത്ത സിനിമയിലെ ആദിവാസിയുടെ വേഷത്തിനു വേണ്ടിയാണ്. ലാൽ എന്റെ അടുത്ത് വന്നു എന്നോട് ചോദിച്ചു ചേട്ടാ എങ്ങനെ ഉണ്ട് കൊള്ളില്ല എന്ന് ഞാൻ ചോദിച്ചു നീ എന്താ ഈ വേഷത്തിൽ പോലീസുകാരന്റെ വേഷത്തിലല്ലേ നീ എപ്പോൾ അഭിനയിക്കേണ്ടത് എന്ന് അത് കേട്ട് ഭയങ്കര വിഷമത്തോഡി കണ്ണുകൾ നിറഞ്ഞു ലാൽ തിരിച്ചു പോയി.

പക്ഷേ ലാലിന്റെ ആ അർപ്പണ ബോധവും ആഗ്രഹവും എനിക്ക് അങ്ങനെ തള്ളിക്കളയാൻ കഴിയില്ലായിരുന്നു. ഇത്രയും അർപ്പണബോധം ഒന്നും രതീഷിൽ ഞാൻ കണ്ടില്ല. റോൾ എന്താണ് എന്ന് പോലുമിതുവരെ ഒന്ന് വിളിച്ചു ചോദിച്ചില്ല.മോഹൻലാൽ ഈ വേഷം ചെയ്‌താൽ നന്നാകുമെന്ന് എനിക്ക് തോന്നി. ഞാൻ ലാലിനെ വിളിച്ചു പറഞ്ഞു നിനക്ക് വേഷം തരാം പക്ഷെ ചില നിബന്ധന ഉണ്ട്. ചെരിപ്പിടാൻ പാടില്ല തോർത്ത് മാത്രമേ ധരിക്കാവൂ ഷർട്ടും പാന്റും ഒന്നും ഇടരുത്. സെറ്റിൽ ഞങ്ങൾക്കൊപ്പം ഇരിക്കരുത് ചിത്രത്തിലെ ആവശ്യത്തിന് കുറച്ചു ആദിവാസികളെ കൊണ്ട് വന്നിട്ടുണ്ട് അവരോടൊപ്പം ഇരിക്കണം സമ്മതമാണോ എന്ന് ചോദിച്ചു അവരോടൊപ്പം ഇരുന്നു അവർ ഭക്ഷണത്തെ കഴിക്കുന്നത് അവരുടെ രീതികളുമൊക്കെ കണ്ടു പഠിക്കണം എന്ന് പറഞ്ഞു. എല്ലാവരും വയനാട്ടിലെ കൊടും തണുപ്പിൽ സ്വെറ്റർ ഇട്ടു നടന്നപ്പോൾ ലാൽ വെറും മുണ്ടും പുതച്ചു നടന്നു കഷ്ടപ്പെട്ടാണ് ഇരുപത്തിയെട്ടു വർഷത്തെ ആ വേഷം ചെയ്തത് . അതിന്റെ മികവ് ആ കഥാപാത്രത്തിന് ഉണ്ടായിരുന്നു . ആ അർപ്പണം ഇന്നും അദ്ദേഹം തുടരുന്നതുകൊണ്ടാണ് ഈ സ്ഥാനത്തിരിക്കുന്നതു . പുതിയ തലമുറയിലെ ആർക്കെങ്കിലും ഇത്രയും ഡെഡിക്കേഷൻ ഉണ്ടോ എന്നത് തനിക്കറിയില്ല എന്നും ലാൽ പറയുന്നു.

 

 

ADVERTISEMENT