തന്റെ ഭർത്താവ് സമ്മതിക്കുകയാണെങ്കിൽ ഇനിയും എനിക്ക് നിങ്ങളുടെ നായികയായി അഭിനയിക്കണം സൂപ്പർ താരത്തോട് തന്റെ ആഗ്രഹം തുറന്നു പറഞ്ഞു മേനക.

302
ADVERTISEMENT

മലയാളത്തിലെ മഹാനടൻ മോഹൻലാലുമായി ഒരുപാടു സിനിമകൾ ഒന്നിച്ചു ചെയ്ത നായികയാണ് മേനക മോഹൻലാലുമായി മാത്രമല്ല മമ്മൂട്ടിയുമായും മേനക ധാരളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഒരുകാലത്തെ മലയാളത്തിലും തമിഴിലുമൊക്കെ തിളങ്ങി നിന്ന സൂപ്പർ നായികയായിരുന്നു മേനക. മലയാളത്തിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് മേനക നിര്മമതാവ് സുരേഷ് കുമാറുമൊത്തു പ്രണയത്തിലാവുനന്തും വിവാഹം കഴിക്കുന്നുത്‌മൊക്കെ. മോഹൻലാലും പ്രിയദർശനും സുരേഷ്‌കുമാറുമൊക്കെ അന്നും ഇന്നും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. ഇന്നും തങ്ങളുടെ കുടുംബാംഗങ്ങളും ആ ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് എന്ന് താരങ്ങൾ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ വീണ്ടും സോഷ്യൽ ഇടങ്ങളിൽ വൈറലാവുന്നത് താരങ്ങളുടെയെല്ലാം കൂടി ഒരഭിമുഖ വീഡിയോ ആണ്. തൊണ്ണൂറുകളിലെ താരങ്ങളുടെ കൂടിച്ചേരലിന്റെ ഭാഗമായി ആണ് താരങ്ങൾ എത്തിയത് അപ്പോളാണ് ലാലേട്ടന്റെ മേനകയോടുള്ള ഒരു ചോദ്യം ഇനിയും പഴയപോലെ നായികയായി അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന്. തന്റെ ഭർത്താവ് സുരേഷ് കുമാർ സമ്മതിക്കുകയാണെങ്കിൽ തീർച്ചയായും ലാലേട്ടന്റെ നായികയായി തനിക്കു അഭിനയിക്കാൻ താൽപര്യമുണ്ടെന്നു മോഹൻലാലിനോട് മേനക തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENT

മേനകയ്ക്കും സുരേഷ്കുമാറിനും രണ്ട് മക്കളാണ് അതിൽ ഇളയവളാണ് പ്രശസ്ത നടിയായ കീർത്തി സുരേഷ്. കീർത്തി ഇപ്പോൾ തെലുങ്കിലെയും തമിഴിലെയും സൂപ്പർ താരമാണ്. അതോടൊപ്പം മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ താരം കൂടിയാണ് കീർത്തി സുരേഷ്. തൊണ്ണൂറുകളിലെ താരങ്ങളുടെ കൂടിച്ചേരലിൽ ധാരാളം അതുല്യ നിമിഷങ്ങൾ ഉണ്ടായിരുന്നു തങ്ങളെല്ലാവരും ഒരുമിച്ചു കണ്ട സിനിമ എന്ന വലിയ സ്വപ്നം എല്ലാവർക്കും ഒന്നിച്ചു തന്നെ സഫലമായി എന്ന് അന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. ഇനിയും ഒരു തലമുറയിലെ താരങ്ങളും ഇത്രയും സൗഹൃദവും ആത്മബന്ധവും കാത്തു സൂക്ഷിക്കുമോ എന്നറിയില്ല എന്ന് മണിയൻപിള്ള രാജുവും ഓർമ്മിപ്പിക്കുന്നു.

ADVERTISEMENT