നിങ്ങൾ പക്കാ വാണിജ്യ ചിത്രങ്ങൾക്ക് ഒട്ടും ചേർന്ന രൂപഘടനയുള്ള നായകനല്ല എന്ന് പറയുന്നതിൽ കുറച്ചിലുണ്ടോ, നെടുമുടി വേണുവിന്റെ ആ ചോദ്യങ്ങൾക്ക് മോഹൻലാൽ നൽകിയ കിടിലൻ മറുപിടി വീണ്ടും വൈറൽ.

276
ADVERTISEMENT

മോഹൻലാൽ എന്ന നടനെ കുറിച്ചുള്ള സ്തുതികൾ പലപ്പോഴും അല്പം കടന്നു പോകുന്നില്ലേ എന്ന് പല മീഡിയ പോർട്ടലുകളിലും വരുന്ന വാർത്തകൾ കാണുമ്പോൾ നമുക്ക് തോന്നാം അത്രയേറെ വാക്കുകൾ അദ്ദേഹത്തെ പുകഴ്ത്താനും അദ്ദേഹത്തിന്റെ അഭിനയ സിദ്ധികളെ വാഴ്ത്താനും ഉപയോഗിക്കാറുണ്ട്. പക്ഷേ ഒരു സിഇനിമ നിരൂപക വീക്ഷണത്തോടെ നോക്കുമ്പോൾ ആ പ്രതിഭയുടെ അഭിനയ സിദ്ധി അർഹിക്കുന്ന തരത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. വെറും വ്യക്തി ആരാധനയ്ക്ക് അപ്പുറം അയാളുടെ സർഗാത്മകമായ കഴിവുകളും അഭിനയ പാടവവും ആഴത്തിൽ വിശകലനം ചെയ്യപ്പെടുകയും പാഠ്യ വിഷയമാക്കുകയും ചെയ്യുന്നത് വരും തലമുറയിലെ അഭിനയ മോഹികൾക്ക് വലിയ ഒരു സഹായകമാകും.

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെയും ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകകളിലെ അദ്ദേഹത്തിന്റെ അഭിനയത്തെ പറ്റി അവിടുത്തെ പല താരങ്ങളും വിലയിരുത്തിയിട്ടുണ്ട്. അഭിനയം എന്ന നിലയിൽ ചിന്തിക്കുമ്പോൾ പല ഭാഷകളിലെയും നടന്മാർ ആരാധിക്കുന്ന താരമാണ് മോഹൻലാൽ. നേരത്തെ മോഹൻലാലുമായി മലയാളത്തിന്റെ സ്വന്തം നെടുമുടി വേണു നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു അതിനു കാരണം അതിൽ വേണുച്ചേട്ടൻ ചോദിച്ച ചില ചോദ്യങ്ങൾ ആണ്. ഒരു കൊമേഴ്‌സ്യൽ ഹീറോ എന്ന പരിവേഷം ഒട്ടുമില്ലാത്ത അതിനീങ്ങാത്ത രൂപഘടനയുള്ള ഒരു നടൻ എന്ന നിലയിൽ കുറച്ചിലുണ്ടോ എന്ന് മോഹൻലാലിനോട് നെടുമുടി വേണു അഭിമുഖത്തിൽ ചോദിച്ചു.

ADVERTISEMENT

ഏത് ചോദ്യത്തിനും വളരെ ശാന്തമായി മറുപിടി പറയുന്ന മോഹൻലാൽ ഈ ചോദ്യത്തിനും തന്റെ സ്വാഭാവിക രീതിയിൽ നൽകിയ മറുപടിയാണ് വീണ്ടും വൈറലായിരിക്കുന്നത്. ഒരു കൊമേഴ്‌സ്യൽ നായകന്റെ ഇമേജ് ഇല്ലാത്ത ഒരു നടന് ഇത്രയധികം ആളുകളുടെ സ്‌നേഹവും ജനപ്രീതിയും പിടിച്ചുപറ്റാൻ കഴിയുന്നത് താൻ കേരളത്തിൽ ആയതുകൊണ്ടാണോയെന്നും നെടുമുടി വേണു അന്ന് അദ്ദേഹത്തോട് ചോദിച്ചു. കൊമേഴ്‌സ്യൽ ഹീറോ എന്ന സങ്കൽപ്പമില്ലാത്ത നടനാണ് താനെന്ന് പറയുന്നതിൽ തനിക്കു യാതൊരു കുറവുംനില്ല എന്നാണ് ആ ചോദ്യത്തിന് ലാലിന്റെ മറുപിടി.

അങ്ങനെ അറിയപ്പെടുനനത്തിൽ തനിക്കു അഭിമാനം മാത്രമേ ഉള്ളു എന്നും ലാൽ പറയുന്നു അതോടൊപ്പം വേണുച്ചേട്ടനും താനുമൊക്കെ അത്തരത്തിൽ ഉള്ള നടന്മാരാണ് എന്നും കൂടി ലാൽ ഓർമ്മിപ്പിക്കുന്നു. ഒരു പക്ഷെ കേരളത്തിൽ ആയതുകൊണ്ടാകാം ഇത്രയും ജനപ്രീതി നേടാൻ കഴിഞ്ഞത്. ഞങ്ങൾ, ശ്രീനിവാസൻ, ഭാരത് ഗോപി എന്നിവരെല്ലാം പരമ്പരാഗത നായക സങ്കൽപ്പത്തിൽ നിന്ന് വളരെ വ്യത്യസ്തരാണ്. എന്നിട്ടും ഉയരങ്ങളിൽ എത്താനായതിൽ അഭിമാനം കൊള്ളുകയാണ് വേണ്ടത് എന്ന് ലാൽ പറയുന്നു.

അങ്ങനെ ഒരു രൂപ സവിശേഷത ഒരു അനുഗ്രഹമായി കരുതുക. സദയം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയ ക്ലാസ്സിക്ക് ഹിറ്റ് സിനിമകൾ മലയാള സിനിമ ശാഖയിൽ മാത്രമേ ഉണ്ടാകൂ എന്നും മറ്റു ഭാഷകളിൽ അത്തരം സിനിമകൾ ഉണ്ടാകില്ലെന്നും താരം പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മോഹൻലാലുമായി നെടുമുടി വേണു നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്.

ADVERTISEMENT