ആസാമീസ് കാശ്മീരി കൊങ്കിണി എന്നീ ഭാഷകളിലല്ലാതെ ഇന്ത്യയിലെ മുഴുവൻ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള മഹാനായ സംഗീതജ്ഞനാണ് കെ ജെ യേശുദാസ്. യേശുദാസിന്റെ ഒരു പാട്ടു എവിടെങ്കിലും കേൾക്കാത്ത ഒരു ദിവസം ഒരു മലയാളികൾക്കും ഇല്ല എന്നതാണ് വസ്തുത. അത്രമേൽ ആ മാസ്മരിക സംഗീതത്തിൽ മലയാളികൾ അകപ്പെട്ടു പോയി എന്ന് വേണം പറയാൻ. ഒരുകാലത്തു പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളിലും യേശുദാസിന്റെ ഗാനങ്ങൾ ഉറപ്പായും ഉണ്ടാകുമായിരുന്നു . ഇപ്പോഴുള്ള എല്ലാ ഗായകരും ഈ ഗാനഗന്ധർവന്റെ ആരാധകരാണ് എന്നതാണ് വസ്തുത
ചലച്ചിത്രലോകത്ത് മാത്രമല്ല, ആദ്യകാലങ്ങളിലും ശാസ്ത്രീയ സംഗീത ലോകത്ത് യേശുദാസ് തന്റേതായ ഇടം കണ്ടെത്തി. വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്തേക്ക് കടന്നു വന്ന യേശുദാസ് പിന്നണി ഗാന രംഗത്തേക്ക് കടന്നതോടെയാണ് മലയാള സിനിമയുടെ ശബ്ദമായി മാറിയത്. ഈ സമയത്ത്, ഗായകന് തന്റെ കരിയറിൽ നിരവധി കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നു.
ഒരു കാലത്ത് എല്ലാ സിനിമകളിലും യേശുദാസിന്റെ ശബ്ദം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നു. ഇതോടെ മറ്റുള്ളവർക്ക് അവസരം ലഭിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരുന്നു. വന്ന പാട്ടുകളെല്ലാം പാടേണ്ടെന്നും കച്ചേരികളിൽ മാത്രം ശ്രദ്ധയൂന്നാമെന്നും അടുത്ത പത്തുവർഷത്തേക്ക് താമ്രാഗിണി സ്റ്റുഡിയോയ്ക്കു വേണ്ടി മാത്രം പാടാൻ തീരുമാനിച്ചു.
യേശുദാസ് ഇത്തരമൊരു തീരുമാനമെടുത്ത സമയത്ത് നടൻ മോഹൻലാൽ പ്രണവം ആർട്‌സ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകുകയായിരുന്നു. പ്രണവം ആർട്‌സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ രവീന്ദ്രൻ മാഷിനെ തിരഞ്ഞെടുത്തിരുന്നു. രവീന്ദ്രൻ മാഷ് ഈ പാട്ടിനായി യേശുദാസിനെ കണ്ടെത്തി. ഈ വിഷയത്തിൽ യേശുദാസിനെ സമീപിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
തരംഗിണി അല്ലാതെ മറ്റൊരു കമ്പനിക്കും വേണ്ടിയാകരുതെന്നും യേശുദാസ് വ്യക്തമാക്കി. അതോടെ രവീന്ദ്രൻ മാഷും ഈ സിനിമയിൽ നിന്ന് പിന്മാറി. പക്ഷേ ഒടുവിൽ മോഹൻലാൽ യേശുദാസിനെ നിർബന്ധിച്ചു രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ പാട്ട് കേൾപ്പിക്കുകയായിരുന്നു . പാട്ട് ഇഷ്ടപ്പെട്ടതോടെ ആ പാട്ട് പാടാൻ അദ്ദേഹം തയ്യാറായി.
തൊട്ടടുത്ത വർഷം തന്നെ പ്രണവം ആർട്‌സിന്റെ ബാനറിൽ പുറത്തിറങ്ങിയ ഭാരതത്തിലും യേശുദാസ് പാടി. രാമകഥാഗാനാലയം എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാർഡും നേടി. ഈ ഗാനത്തിന് രവീന്ദ്രൻ മാഷിന് പ്രത്യേക ജ്യുറി പരാമർശവും ലഭിച്ചു. പിന്നീട് പ്രണവം ആർട്‌സിന്റെ ബാനറിൽ യേശുദാസ് ഒരുപിടി മികച്ച ഗാനങ്ങൾ ആലപിച്ചു.