പൃഥ്വിരാജിന്റെ സിനിമയിൽ അവസരം ചോദിച്ചു വന്ന ആ എട്ടാം ക്‌ളാസുകാരിയെ അന്ന് അഭിനയിപ്പിക്കാൻ കഴിഞ്ഞില്ല എന്നാൽ പിന്നീട് സംഭവിച്ചത് സംവിധായകൻ വിനയൻ പറയുന്നു.

397
ADVERTISEMENT

മലയാള സിനിമയ്ക്ക് ധാരാളം നടീനടന്മാരെ സംഭാവന ചെയ്ത സംവിധായകനാണ് വിനയൻ. സൂപ്പർ താരങ്ങളെയും യുവതാരങ്ങളെയും നായകന്മാരാക്കി വിനയന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ എന്നിവരെല്ലാം വിനയൻ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിനയനാണ് ജയസൂര്യയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന വിനയൻ ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളായി ജയസൂര്യ മാറി.

അഭിനേതാക്കള് ക്കൊപ്പം നിരവധി നായികമാരെയും വിനയന് അവതരിപ്പിച്ചിട്ടുണ്ട്. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെയാണ് നടി ഹണി റോസ് മലയാളത്തിലേക്ക് എത്തുന്നത്. മണിക്കുട്ടൻ നായകനായ ചിത്രത്തിലെ രണ്ട് നായികമാരിൽ ഒരാളായിരുന്നു നടി. അതേസമയം ഹണി റോസ് എന്ന നടി എങ്ങനെയാണ് മലയാള സിനിമയിലെത്തിയതെന്ന് വിനയൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞതു ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്.

ADVERTISEMENT

മീരയുടെ സങ്കടവും മുത്തുവിന്റെ സ്വപ്നവും എന്ന പൃഥ്വിരാജ് ചിത്രം തുടങ്ങാനിരിക്കെ ഒരു എട്ടാം ക്ലാസുകാരിയും അവളുടെ അച്ഛനും സിനിമയിൽ അവസരം ചോദിച്ചു തന്നെ സമീപിച്ചു . അതായിരുന്നു ഹണി റോസ് എന്ന് വിനയൻ പറയുന്നു. എന്നാൽ അന്ന് ഹണിക്ക് സിനിമയിൽ നായികയാകാനുള്ള പ്രായമായിരുന്നില്ല. അത്രയും കൊച്ചു കുട്ടിയായ ഒരു പെൺകുട്ടിയെ ഒരിക്കലും സിനിമയിൽ നായികയായി അഭിനയിക്കാൻ ആവില്ലായിരുന്നു.

അടുത്ത സിനിമയിൽ പരിഗണിക്കാം എന്ന് പറഞ്ഞു താൻ അവരെ മടക്കി അയക്കുകയായിരുന്നു. ഹണിയുടെ അച്ഛൻ വർഗീസ് ചേട്ടൻ പക്ഷേ എന്നെ കൃത്യമായി പിന്തുടരുന്നുണ്ടായിരുന്നു. ബോയ്‌ഫ്രണ്ട് എന്ന ചിത്രം പുതുമുഖങ്ങളെ അണിനിരത്തി ചെയ്തപ്പോൾ അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു; അടുത്ത സിനിമ ചെയ്യുമ്പോൾ മകൾക്ക് ഒരു വേഷം നൽകുമെന്നു മുൻപ് താങ്കൾ പറഞ്ഞിരുന്നു എന്ന് അദ്ദേഹം . ഞാൻ അതെ എന്ന് പറഞ്ഞു, ഞാൻ എന്റെ വാക്ക് പാലിക്കാൻ പോകുന്നു. അങ്ങനെയാണ് ഹണി റോസ് സിനിമയിലേക്ക് വരുന്നത്, വിനയൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഇതിനിടെ ബോയ്ഫ്രണ്ടിന് ശേഷം അന്യഭാഷകളിൽ അഭിനയിച്ച് തിരക്കുള്ള താരമായി ഹണി റോസ് മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹണി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ കരിയറിൽ പ്രധാനപ്പെട്ട അഭിനയ വേഷങ്ങൾക്കൊപ്പം ഗ്ലാമർ വേഷങ്ങളും നടി ചെയ്തിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് പോലുള്ള സിനിമകൾ ഹണി റോസിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമാണ്.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സൂപ്പർ താര ചിത്രങ്ങളിലും ഹണി റോസ് നായികയായി എത്തിയിരുന്നു.ഇപ്പോൾ മോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഹണി റോസ്. ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് മോഹൻലാലിന്റെ ബിഗ് ബ്രദർ. മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങൾ താരത്തിന്റേതായി ഒരുങ്ങുന്നുണ്ട് അതിൽ മോഹൻലാലുമൊത്തുള്ള മോൺസ്റ്റർ , തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണയുമൊത്തുള്ള ഒരു ചിത്രം എന്നിവ ഷൂട്ടിംഗ് നടക്കുകയാണ്. സിനിമയ്ക്ക് പുറമെ ടെലിവിഷൻ പരിപാടികളിലൂടെയും താരം പ്രേക്ഷകർക്ക് മുന്നിലെതുന്നുണ്ട്.

ADVERTISEMENT