തന്റെ ഈ മൂന്നു ഉറച്ച തീരുമാനങ്ങൾ ശെരിക്കും ബുദ്ധിമുട്ടിച്ചിട്ടുണ്ട് എങ്കിലും അതിൽ നിന്നും പിന്മാറില്ല – വാപ്പച്ചിയുടെ സിനിമകളുടെ റീമെയ്ക് ചെയ്യില്ല – ദുൽഖർ പറയുന്നു.

484
ADVERTISEMENT

മലയാള സിനിമയുടെ താരപുത്രൻ ദുൽഖർ സൽമാൻ ബോളിവുഡിലും തെലുങ്കിലും തിളങ്ങുകയാണ്. ഏറെ നാളുകൾക്ക് ശേഷം ദുൽഖർ നായകനായ ഒരു മലയാള ചിത്രം ഈ വർഷം പുറത്തിറങ്ങി. തെലുങ്കിലും തമിഴിലുമായി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന സീതാരാമൻ വലിയ വിജയമാണ് എന്നാണ് റിപ്പോർട്ടുകൾ. രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തിൽ ചെയ്യാൻ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്.

അത് അടുത്ത സുഹൃത്തുക്കളോ കുടുംബ സുഹൃത്തുക്കളോ വലിയ സംവിധായകരോ ആകട്ടെ, ഈ തീരുമാനങ്ങളെ എനിക്ക് എതിർക്കേണ്ടി വന്നിട്ടുണ്ട്. റീമേക്ക് സിനിമകൾ ചെയ്യില്ലെന്നാണ് ദുൽഖറിന്റെ ആദ്യ തീരുമാനം. അതുപോലെ ഒരു ദ്വിഭാഷാ സിനിമ ചെയ്യില്ലെന്നും താരം പറയുന്നു.

ADVERTISEMENT

മൂന്നാമത്തെ കാര്യം ദുൽഖറിന്റെ അച്ഛനും മലയാള സിനിമയുടെ മെഗാസ്റ്റാറുമായ മമ്മൂട്ടി ചിത്രങ്ങളുടെ തുടർച്ചയായോ പ്രീക്വലോ ആയി വന്നാൽ അഭിനയിക്കില്ല. ഒരു പ്രാദേശിക സിനിമ മലയാളത്തിൽ നിന്ന് തമിഴ് പതിപ്പായി നിർമ്മിക്കുന്നത് ഗുണം ചെയ്യില്ല. രണ്ടിടങ്ങളിലെയും സംസ്‌കാരവും പെരുമാറ്റവും ഒരുപോലെയല്ല. വാപ്പിച്ചി ചെയ്ത ചിത്രങ്ങളുടെ റീമേക്കുകളുടെയും തുടർച്ചകളുടെയും കാര്യത്തിലാണ് തനിക്ക് പോരാടേണ്ടി വന്നതെന്ന് ദുൽഖർ പറയുന്നു.

ADVERTISEMENT