സ്വയം വെല്ലുവിളിക്കുന്നത് ആസ്വദിക്കുന്ന ആളാണ് മമ്മൂട്ടി അതിനേറ്റവും വലിയ ഉദാഹരണമാണ് ഇത് – താൻ ശരിക്കും ഞെട്ടിപ്പോയി ദുൽഖർ പറയുന്നു.

262
ADVERTISEMENT

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ അർപ്പണ ബോധവും കൃത്യ നിഷ്ട്ടയും ജീവിത ചിട്ടകളുമൊക്കെ ആണ് അദേഹത്തെ പ്രായത്തിനു വെല്ലുന്ന സൗന്ദര്യത്തിനു ഉടമയാക്കിയിരിക്കുന്നതു. മമ്മൂട്ടിയുടെ ജീവിത വിജയത്തിന് കാരണം അദ്ദേഹത്തിന്റെ ദൃഢ നിശ്ചയമാണ് എന്ന് പല സഹ താരങ്ങളും മുൻപ് പറഞ്ഞിട്ടുണ്ട്. ആഹാര കാര്യത്തിൽ പോലും കടുത്ത നിഷ്ട്ടകൾ പുലർത്തുന്ന ആളാണ് മമ്മൂട്ടി എന്ന് സാക്ഷാൽ മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു തീരുമാനം എടുത്താൽ ആരുടെ സ്വാധീനം ഉണ്ടായാലും അദ്ദേഹം അതിൽ നിന്നും കടുകിട മാറ്റം വരുത്തില്ല എന്നാണ് ഏവരും പറയുന്നത് അത്തരത്തിൽ കോവിഡു കാലയളവിൽ മമ്മൂക്ക തന്നോട് തന്നെ വച്ച ചില വെല്ലുവിളികളെ കുറിച്ച് ദുൽഖർ പറയുന്നത്. താൻ എത്ര പരിശ്രമിച്ചാലും തനിക്കു വാപ്പച്ചിയെ പോലെ ഇത്രയും കടുത്ത തീര്മ്മങ്ങൾ എടുക്കാൻ കഴിയില്ല എന്ന് ദുൽഖർ പറയുന്നു.

ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെക്കാൾ കൂടുതൽ മമ്മൂട്ടി തിരക്കിലായിരുന്നുവെന്നും മുടങ്ങാതെ ജോലി ചെയ്യുകയായിരുന്നുവെന്നും ദുൽഖർ പറഞ്ഞു. എന്നാൽ, ഏറ്റവും കൂടുതൽ ദിവസം വീട്ടിൽ ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് സൃഷ്ടിക്കാനാണ് മമ്മൂട്ടി അപ്പോൾ ശ്രമിച്ചതെന്ന് ദുൽഖർ തമാശ രൂപേണ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആ സമയത്തു 150 ദിവസമായി സ്‌ക്രീൻ ഐക്കൺ തന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. നിരന്തരം സ്വയം വെല്ലുവിളിക്കുന്നത് ആസ്വദിക്കുന്ന ആളാണ് മമ്മൂട്ടി. “എത്രനേരം ഇങ്ങനെ വീടിനുള്ളിൽ നിൽക്കാൻ കഴിയുമെന്ന് അദ്ദേഹം നോക്കുകയാണ്. ഞാൻ അദ്ദേഹത്തിനോട് ഒരു ചെറിയ ഡ്രൈവിന് എങ്കിലും പോകുവാൻ പറഞ്ഞു. എന്നാൽ, വീടിന് പുറത്തിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. ഇത്രയും കാലം ക്ഷമയോടെ കാത്തിരുന്നതിനാൽ പരമാവധി അത് നീട്ടിക്കൊണ്ടു പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു.

ADVERTISEMENT

ലോക റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു . എന്നാൽ ഇതുപോലുള്ള വ്യക്തിപരമായ വെല്ലുവിളികൾ അദ്ദേഹം ശരിക്കും ആസ്വദിക്കുന്നു. അതിനാൽ, അത് ഇപ്പോൾ ഒരു മത്സരമായി മാറിയിരിക്കുന്നു. പക്ഷേ, എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കിട്ടുന്ന ആദ്യ അവസരത്തിൽ പുറത്തിറങ്ങാൻ ഞാൻ ഇഷ്ടപ്പെടുന്നു,” ദുൽഖർ പറയുന്നു.

ADVERTISEMENT