ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ ആ സിനിമയിൽ ഉൾപ്പെടുത്തുന്നത് അതിനെ ഹോട്ടായ ഒരു മസാല ചിത്രം ആക്കാനല്ല ലിപ് ലോക്ക് സീനും ബെഡ്‌റൂം സീനുമെടുക്കുമ്പോൾ ഭർത്താവും അവിടെ സ്ക്രീനിനു മുൻപിലുണ്ട് : ദുർഗാ കൃഷ്ണ തുറന്നടിക്കുന്നു.

329
ADVERTISEMENT

ശക്തവും ബോൾഡുംയ സ്ത്രീ കഥാപാത്രങ്ങൾ കരിയറിൽ തിരഞ്ഞെടുത്തതിന്റെ പേരിൽ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ചില വൈകാരിക രംഗങ്ങളിൽ സ്വാഭാവികമായും അഭിനയിക്കേണ്ടി വരും പക്ഷേ ഒരു നായികയ്ക്ക് മാത്രം ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ മോശപ്പേരു ഉണ്ടാകുന്നു എന്നതാണ് വസ്തുത അതിന്റെ ഇരയായി സദാചാര ആക്രമണം നേരിടുകയാണ് ദുർഗ കൃഷണ. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ, ദുർഗ്ഗാ കൃഷ്ണ, ഇന്ദ്രൻസ്, ജൂഡ് ആന്റണി ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടൽ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ കയ്യടി നേടിയ ഒരു പ്രമേയം ആണ് കൈകാര്യം ചെയ്തത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഇന്ദ്രൻസിന്റെ മികച്ച പ്രകടനവും നടി ദുർഗാകൃഷ്ണയുടെ ഇന്റിമേറ്റ് സീനുകളും കൊണ്ട് ചിത്രത്തിന്റെ ടീസർ ഷെറിൽ വൈറലായിരുന്നുഅത്തരം രംഗങ്ങളുടെ പേരിൽ നടി ദുര്ഗ കൃഷ്ണ വലിയ രീതിയിൽ സൈബർ ലിഞ്ചിങിന് ഇരയായിരുന്നു . ഇപ്പോഴിതാ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നായിക ദുർഗ കൃഷ്ണ. ഇതിനു മുൻപേ ഉള്ള ഒരു ലിപ് ലോക്ക് സീനും താരത്തിനെതിരെ സദാചാര ആക്രമണം ക്ഷണിച്ചിരുന്നു

ഇന്റിമേറ്റ് സീനാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ചൂടൻ രംഗങ്ങൾ നൽകി മസാലപ്പടമാക്കാൻ അല്ല അത്തരം രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയത് എന്ന് നായിക പറയുന്നു. അതിനു കാരണം കഥയ്ക്ക് അത് അനിവാര്യമാണ് എന്നുള്ളത് കൊണ്ടാണ്.’

ADVERTISEMENT

ഇത്രയും ശക്തമായ ഒരു കഥയും കഥാപാത്രവും ഒരു അഭിനയത്രി എന്ന നിലയിൽ ഈ ഒരു രംഗത്തിന്റെ പേരിൽ ഉപേക്ഷിക്കാൻ പറ്റില്ല. മോണിറ്ററിന് മുന്നിൽ ഭർത്താവ് ഉണ്ടായിരുന്നു. നേരത്തെ മറ്റൊരു സിനിമയിലെ ഒരു ഗാനരംഗത്തിൽ ലിപ് ലോക്ക് ചെയ്തതിന്റെ പേരിൽ താൻ വിമർശിക്കപ്പെട്ടിരുന്നുവെന്ന് ദുർഗ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പൊതുവെ ഇത്തരം സദാചാര ആക്രമണം നടിമാർക്ക് നേരെ മാത്രമേ ഉണ്ടാകു എന്നും താരം ഓർമ്മിപ്പിക്കുന്നു.ഇന്റിമേറ്റ് സീനുകളിൽ രണ്ടു പേരും അഭിനയിക്കുന്നുണ്ട് പക്ഷേ എന്തുകൊണ്ടോ തന്റെ ഒപ്പമുള്ള പുരുഷ താരത്തിന് ആക്രമണങ്ങളിൽ നിന്ന് മോചനം നൽകുന്നു അതെല്ലായിപ്പോഴും അങ്ങനെ തന്നെയാണ് എന്നും താരം പറയുന്നു.

വിവാഹത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ ചിത്രമാണ് ഉടൽ. ദുർഗയുടെ ആദ്യ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ ചിത്രം വലിയ രീതിയിൽ ഉള്ള നിരൂപക പ്രശംസ നേടിയിരുന്നു.

ADVERTISEMENT