ആ വൃദ്ധൻ അന്ന് തന്നെ മടിയിൽ പിടിച്ചിരുത്തി മോശമായി ശരീരത്തു സ്പർശിച്ചു ദുരനുഭവം വെളിപ്പെടുത്തി ദുർഗ കൃഷ്ണ

230
ADVERTISEMENT

മലയാളത്തിലെ മുൻനിര നായികയും നൃത്തകിയുമായ ദുർഗ കൃഷ്ണ തന്റെ ബാല്യകാല ദുരനുഭവം വെളിപ്പെടുത്തി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നും ബസിൽ യാത്ര ചെയ്യുന്നതിനിടെ വീടുകൾ തോറും മധുരപലഹാരങ്ങൾ വിൽക്കുന്ന ഒരു വൃദ്ധൻ തന്റെ മടിയിൽ പിടിച്ച് ഇരുത്തി തന്റെ ശരീരത്തു പല ഭാഗങ്ങളിലും മോശം രീതിയിൽ തൊട്ടു. അനാവശ്യ സ്പർശനം തട്ടിമാറ്റാൻ അന്ന് താൻ ശ്രമിച്ചെന്നും താരം പറഞ്ഞു.. ടീച്ചർമാരുൾപ്പെടെ ബസിൽ തന്റെ ഒപ്പം ഉണ്ടായിരുന്നിട്ടും കാര്യം തുറന്നു പറയാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ലെന്ന് ദുർഗ പറയുന്നു.

അന്ന് തനിക്ക് അക്കാര്യം വേണ്ടപ്പെട്ടവരോട് പറയാൻ കഴിയാതെ പോയതിൽ വിഷമമുണ്ടെന്നും ഒരു പക്ഷേ അധ്യാപകരോ രക്ഷിതാക്കളോ ഇത്തരം കാര്യങ്ങളെ കുറിച്ച് തന്നോട് പറഞ്ഞിരുന്നെങ്കിൽ ധൈര്യമായി അവ മറ്റുള്ളവരോട് അന്ന് പറയുമായിരുന്നെന്നും താരം പറയുന്നു. താനൊരു സ്ത്രീയായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഭയം തോന്നിയതിനാൽ ആണ് വികാരങ്ങൾ വേണ്ട രീതിയിൽ പ്രകടിപ്പിക്കാൻ കഴിയാതെ വന്നതെന്നും താരം പറയുന്നു. പിന്നീട് സ്‌കൂളിൽ പോകുമ്പോൾ ഇതോർത്തു കരഞ്ഞപ്പോൾ അധ്യാപികമാർ കാര്യം തിരക്കിയപ്പോൾ അകാരണമായ നാണക്കേടും ഭയവും കാരണം തുറന്നുപറയാൻ സാധിച്ചില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു. തീർച്ചയായും മുതിർന്നവർ കുട്ടികൾക്ക് ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചുള്ള അവബോധം നൽകണം എന്ന് താരം പറയുന്നു. പലപ്പോഴും ഭയം മൂലം ആണ് കുട്ടികൾ ഇത്തരം കാര്യങ്ങളെ കുറിച്ച് ആരോടും പറയാത്തത്. അതുകൊണ്ടു എന്തും തുറന്നു പറയാനുള്ള ഒരു സാഹചര്യം അവർക്കായി എപ്പോളും ഒരുക്കി നൽകണം അതിനുള്ള ധൈര്യം രക്ഷിതാക്കളും ടീച്ചേഴ്സും ഒരുക്കിനൽകണം എന്നും താരം പറയുന്നു.

ADVERTISEMENT

ഏതൊരു മലയാളിയെയും പോലെ കടുത്ത മോഹൻലാൽ ആരാധികയാണ് ദുർഗ, ഇപ്പോൾ മോഹൻലാലിന്റെ റാമിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ദുർഗ. ജീത്തു ജോസഫിന്റെ റാമിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിരിക്കുകയാണ്. മോഹൻലാലിനോടുള്ള അതിരറ്റ ആരാധനയെക്കുറിച്ച് ദുർഗ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്

ADVERTISEMENT