മമ്മൂട്ടി സുരേഷ് ഗോപി , മലയാളത്തിലെ ഏറ്റവും പൗരുഷമുള്ള രണ്ടു നടന്മാർ. ശക്തമായ പുരുഷ കഥാപത്രങ്ങൾ പൗരുഷം തുളുമ്പുന്ന വേഷങ്ങൾ ശക്തമായ ഗ്ളാമറസ്സായ പോലീസ് വേഷങ്ങൾ ഒക്കെ ചെയ്യാൻ മലയാളത്തിൽ സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും നിറഞ്ഞു നിൽക്കും. ഇവർ തമ്മിലുള്ള വ്യക്തി ബന്ധങ്ങളിൽ ഉലച്ചിലുകൾ ഉണ്ടായതായി സിനിമ മേഖലയിലെ പരസ്യമായ രഹസ്യമാണ്. പക്ഷേ ഇരുവരും ആ വിഷയത്തെ പറ്റി തുറന്നു സംസാരിച്ചിട്ടില്ല. എന്നാൽ ഈ അടുത്ത് ഒരഭിമുഖത്തിൽ സുരേഷ് ഗോപി മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റിയും സ്നേഹത്തെ പറ്റിയും ബഹുമാനത്തെ പറ്റിയും സൗഹൃദത്തെ പറ്റിയും സുരേഷ് ഗോപി തുറന്നു പറയുന്നു.
പോലീസ് വേഷങ്ങളിൽ മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട ചോയ്‌സ് ആണ് സുരേഷ് ഗോപി . ഒരു ആക്ഷൻ ഹീറോ എന്ന പരിവേഷത്തിനപ്പുറം പച്ചയായ മനുഷ്യൻ. വലിയ നന്മയുള്ള ഒരു മനുഷ്യ സ്‌നേഹി. രാഷ്ട്രീയമായ എതിർപ്പുകൾ അദ്ദേഹത്തിനെതിരെ പലർക്കുമുണ്ടെങ്കിലും അതിനെല്ലാം അപ്പുറം സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെ അദ്ദേഹത്തിന്റെ എതിരാളികൾക്ക് പോലും പ്രീയമാണ് ബഹുമാനമാണ്. ഇപ്പോൾ സുരേഷ് ഗോപി ഒരഭിമുഖത്തിൽ അദ്ദേഹത്തിന്റെ സൗഹൃദത്തെ കുറിച്ചും താണുംമമ്മൂട്ടിയുമായുള്ള സൗഹൃദത്തിലെ ഉലച്ചിലുകളെ കുറിച്ചും വ്യക്തമാക്കുകയാണ്. വളരെ ആഴത്തിൽ പതിഞ്ഞ തന്റെ സൗഹൃദത്തിലെ ഉലച്ചിലുകളെ കുറിച്ച് പറഞ്ഞപ്പോൾ ആണ് അദ്ദേഹം മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ പറ്റി പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ” എനിക്കുള്ള സൗഹൃദങ്ങൾ എല്ലാം ആഴത്തിൽ ഉള്ളതാണ്. മമ്മൂക്കയുടെ ഒരു കാൾ ഇപ്പോൾ വന്നാലും താൻ എഴുന്നേറ്റു നിന്ന് മാത്രമേ സംസാരിക്കൂ. അതാണ് ആ ബന്ധം. അദ്ദേഹത്തോട് അത്രയും വലിയ സൗഹൃദവും ബഹുമാനവും ഉണ്ട്. പക്ഷേ ആ ബന്ധത്തിലും ഉലച്ചിലുകൾ ഉണ്ടായിട്ടുണ്ട് പക്ഷേ അതൊരിക്കലും താൻ മൂലം അല്ല താൻ മൂലം ഒരിക്കലും അങ്ങനെ ഒരു പ്രശ്‌നം ഉണ്ടാവുകയുമില്ലെന്നു സുരേഷ് ഗോപി പറയുന്നു. വളരെ ആഴത്തിൽ പതിഞ്ഞ ബന്ധങ്ങൾ എത്ര താനാണ് ഉലഞ്ഞാലും ഇല്ലാതാകില്ല. ഉലച്ചിലുകൾ ഇല്ല എന്ന് ഒരിക്കലും താൻ പറയില്ല എന്നും സുരേഷ് ഗോപി പറയുന്നു. മലയാളത്തിലെ ഏറ്റവും ഹൃദയ വിശാലത ഉള്ള നടനായി ആണ് പലരും സുരേഷ് ഗോപിയെ കാണുന്നത് അത് അദ്ദേഹം സാധാരണ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന നന്മകളുടെ പേരിലാണ് എന്ന് ഏവർക്കുമറിയാം പല സിനിമ അഭിനേതാക്കളും മറ്റു അണിയറ പ്രവർത്തകർ പോലും പറയുന്നത് തങ്ങളെ പലപ്പോഴും ആൾക്കാർ വിളിച്ചു സുരേഷ് ഗോപി സാറിന്റെ നമ്പർ തിരക്കാറുണ്ടെന്നും കാര്യങ്ങൾ അന്വോഷിക്കുമ്പോൾ അതെല്ലാം ആരെയെങ്കിലും സഹായിക്കുന്ന കാര്യങ്ങൾ ആകുമെന്നും അവർ പറയുന്നു.