കസ്തൂരി എന്ന നടിയെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച അവർ ഇപ്പോൾ അവതാരകയായും മിനിസ്‌ക്രീനിലും തിളങ്ങുന്നു . തമിഴ് സീരിയലുകളിലെ നിത്യ സാന്നിധ്യമാണ് കസ്തൂരി.
പതിനാറു പതിനേഴ് വയസ്സിൽ സിനിമ മേഖലയിലേക്ക് എത്തിപ്പെട്ട ആളാണ് നടി.പല തുറന്നു പറച്ചിലുകളും വിവാദമാകുന്നു ഈ കാലത്തിൽ കസ്തൂരിക്കും പറയാനുണ്ടായിരുന്നു പല കാര്യങ്ങളും.സിനിമ മേഖലയിൽ ഒട്ടനേകം പെൺകുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന അവരുടെ വെളിപ്പെടുത്തൽ ഓൺലൈൻ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്കു വഴിയൊരുക്കി.
ഇപ്പോളിതാ തനിക്കുണ്ടായ ദുരനുഭവത്തെ വെളിച്ചപ്പെടുത്തുകയാണ് കസ്തൂരി.താൻ സിനിമയിൽ അഭിനയിക്കുന്നതിന്റെ തുടക്കത്തിൽ ഒരു സംവിധായൻ തന്നോട് പറഞ്ഞത് അഭിനയിക്കാൻ ചാൻസ് തന്നാൽ അതിനു ഗുരുദക്ഷിണയും നൽകണമെന്നായിരുന്നു.മാത്രമല്ല അത് ഏതു രീതിയിലും തരാം എന്നാണ് അയാൾ പറഞ്ഞത്.ആദ്യം അയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാൻ തനിക്കു സാധിച്ചില്ല.
അതിന്റെ അർത്ഥ൦ തന്റെ ശരീരം അയാൾക്ക് കാഴ്ച വയ്ക്കണമെന്നാണെന്നു തിരിച്ചറിഞ്ഞതും അതിനു തക്കതായ മറുപടി നൽകി ഇറങ്ങി പോരുകയും ചെയ്തു.എന്തിനേറെ പറയണം തന്റെ അപ്പൂപ്പൻ ആകാൻ പ്രായമുള്ള ഒരാൾ വരെ തനിക്കൊപ്പം കിടക്ക പങ്കിടാമോ എന്ന് ചോദിച്ചിട്ടുണ്ട് എന്നാണ് കസ്തൂരി വെളിപ്പെടുത്തുന്നത്.
മലയാളത്തിലെ കസ്തൂരിയുടെ സിനിമകൾ എണ്ണപ്പെട്ടതായിരുന്നുവെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുള്ള അവരുടെ തന്മയത്വം പ്രശംസനീയമാണ്