മലയാള സിനിമയിലെ ചുരുക്കം ചില ബഹു മുഖ പ്രതിഭകളിൽ ഒരാളാണ് ശ്രീനിവാസൻ. അഭിനയം തിരക്കഥയെഴുത്, സംവിധാനം , നിർമ്മാണംഅങ്ങനെ സിനിമയുടെ ഒട്ടു മിക്ക സർഗാത്മക മേഖലകളിലും കയ്യൊപ്പ് പതിച്ചിട്ടുള്ള ശ്രീനിവാസൻ തന്റെ അഭിപ്രായം ശക്തമായി പറയുന്നതിൽ ഒരിക്കലും ശംഖിച്ചിട്ടില്ല. ഏതൊരു വിഷയം വളരെ രസകരമായ രീതിയിൽ പറഞ്ഞവതരിപ്പിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക വൈഭവം ഉണ്ട് എന്നു തന്നെ പറയാം.അതുകൊണ്ടു താനാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രസംഗങ്ങളും കാണാൻ മറ്റുളളവർക്ക് വലിയ താല്പര്യവുമാണ്. ഇപ്പോൾ ശ്രീനിവാസൻ മുൻപൊരിക്കൽ മലയാള സിനിമയിലെ ജാതി സംബന്ധിച്ചുള്ള വിഷയങ്ങളിൽ ഒരഭിമുഖത്തിൽ പറഞ്ഞ ഒരു വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
നടൻ കലാഭവൻ മണിക്ക് 1999 ൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മികച്ച നടനുള്ള നാഷണൽ അവാർഡ് ലഭിക്കാഞ്ഞതിനെ ചൊല്ലി അന്ന് താനാണ് സിനിമയിൽ വലിയ ഒരു ചർച്ച നിലനിന്നിരുന്നു അന്ന് ആ അവാർഡ് ലഭിച്ചത് മോഹൻലാലിനായിരുന്നു അത് വാനപ്രസ്ഥം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ലാലിന് ആ അവാർഡ് ലഭിച്ചത്. എന്നാൽ അന്ന് താനാണ് അത് ജാതിയിൽ താഴ്ന്നവനാണ് എന്ന രീതിയിൽ ഒരു ചർച്ചകൾ നടന്നിരുന്നു. അന്നത്തെ ആ സമയത്തു തന്റെ അടുത്ത സുഹൃത്തായ ഒരാൾ അദ്ദേഹം ഒരു നായർ കുടുംബാംഗമായിരുന്നിട്ടു കൂടി ദളിത് നേതാവായിരുന്നു. സമൂഹത്തിലും തന്റെ കൂമ്പാതിൽ തന്നെ ദളിതനായ മനുഷ്യരോട് കാട്ടുന്നത് വിവേചനത്തിന്റെ പേരിൽ അദ്ദേഹം ദളിതർക്ക് വേണ്ടി പ്രവർത്തിക്കാനിറങ്ങിയതായിരുന്നു. പ്രഭാകരൻ എന്ന തന്റെ ആ സുഹൃത്തിനെ പറ്റിയും അദ്ദേഹം അന്ന് കലാഭവൻ മണിയുടെ അവാർഡ് നഷ്ടമായ വിഷയത്തെ പാട്ടി തന്നോട് സംസാരിച്ച വിഷയം ശ്രീനിവാസൻ വെളിപ്പെടുത്തുകയാണ്.
ശ്രീനിയുടെ വാക്കുകൾ ഇങ്ങനെ: ഒരിയ്ക്കൽ പ്രഭാകരനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു അദ്ദേഹം തൃശ്ശൂർക്ക് പോവുകയാണ് നിങ്ങളുടെ സിനിമയിൽ മുഴുവൻ ജാതിക്കളിയാണല്ലോ അതുകൊണ്ടാണല്ലോ കലാഭവൻ മണിക്ക് നാഷണൽ അവാർഡ് കൊടുക്കാഞ്ഞത്. മാണി ദളിതനായതുകൊണ്ടല്ലേ ആ അവാർഡ് അയാൾക്ക് നൽകാഞ്ഞതും നായരായി മോഹൻലാലിന് നൽകിയതും എന്ന് അതുകൊണ്ടു അതിനെതിരെ ഒരു പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ പോവുകയാണ് എന്ന് പറഞ്ഞു. അപ്പോൾ ശ്രീനി പറഞ്ഞു എന്റെ പ്രഭാകര നിങ്ങൾ ഇങ്ങനെ വിഡ്ഢിത്തം പറയുരുത് ഒരു തരത്തിലുമുള്ള ജാതിയുമൊഇല്ലാത്ത മേഖലയാണ് സിനിമ അവിടെ ഒരാൾക്ക് ഞങ്ങളുടെ ഇടയിലുള്ള സ്വാധീനം ആണ് നോക്കുന്നത്. അയാളെ ജങ്ങൾക്ക് ഇഷ്ടമെങ്കിൽ അയാൾ ദളിതനായാലും അല്ലെങ്കിലും അയാളെ വച്ച് സിനിമകൾ എടുക്കും അയാൾക്ക് നായകനാകാൻ സംവിധായകനാകാം അങ്ങനെ എന്തുമാകാം. കലാഭവൻ മണിയുടെ ജാതി ഒരു വിഷയമായിരുന്നു എങ്കിൽ അയാൾ ഒരിക്കലും ഒരു നടനാവില്ലായിരുന്നു. അയാള എവച്ചു സിനിമകൾ ചെയ്തത് എല്ലാം ദളിതന്മാരല്ല. മറ്റു ജാതിയിൽ പെട്ട പലരും ആണ്. അങ്ങനെ ഒരു വിവേചനം ഉണ്ടെങ്കിൽ മണി എങ്ങനെ ഇത്രയും വലിയ താരമായി എന്നും ശ്രീനി ചോദിക്കുന്നു.അതുകൊണ്ടു താനേ ഇത്തരത്തിലുള ചർച്ചകൾ എങ്ങുമെത്തില്ല എന്ന് ശ്രീനിവാസൻ പറയുന്നു.