എനിക്ക് പെൺകുട്ടികളോടും താല്പര്യം തോന്നാറുണ്ട് – കഴുത്തിന് താഴേക്ക് കൂടി കാണിക്കുന്ന വിഡിയോകൾക്കാണ് റീച് ഞാൻ ബൈ സെക്ഷ്വല്‍ ആണ് തുറന്നു പറഞ്ഞു വൈറൽ ഗേൾ അഞ്ജന പള്ളത്ത്.

386
ADVERTISEMENT

ഓരോ വ്യക്തികളും അവരുടെ സെക്ഷ്വല്‍ ഓറിയന്റേഷൻ സധൈര്യം വെളിപ്പെടുത്തുന്ന ഒരു കാലഘട്ടം അനിവാര്യമാണ് എന്നത് ഒരു ആരോഗ്യ പരമായ സമൂഹത്തിന്റെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്. പക്ഷേ ഇന്നത്തെ സമൂഹത്തിൽ പോലും അതിനു വേണ്ട രീതിയിൽ ഉള്ള പ്രോത്സാഹനം ലഭിക്കാറില്ല എന്നുള്ളതാണ് വസ്തുത. അതോടൊപ്പം ഇനി ആരെങ്കിലും ധൈര്യപൂർവ്വം അത്തരം വെളിപ്പെടുത്തൽ നടത്തിയാൽ അവരെ വ്യക്തിഹത്യ ചെയ്യുവാൻ ഒരു വിഭാഗം ആൾക്കാർ വല്ലാതെ മല്സരിക്കുന്നത് കാണാം. എങ്കിലും ഇത്തരം വിമർശനങ്ങളെ അതിജീവിച്ചു മുന്നോട്ടു എത്തുന്ന വ്യക്തികൾ ഇപ്പോൾ സമൂഹത്തിൽ സർവ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ഏറ്റവും പ്രതീക്ഷനൽകുന്നത്.

ഇപ്പോൾ ആ നിരയിലേക്ക് എത്തിയിരിക്കുന്നത് ഇൻസ്റാഗ്രാമിലൂടെ പ്രശസ്തയായ അഞ്ജന പള്ളത്ത് ആണ്. കുട്ടൻ ചേട്ടൻ വെള്ളത്തിൽ പോയേ എന്ന വീഡിയോയിലൂടെ വൈറലായ അഞ്ജന ഇപ്പോൾ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സെക്ഷ്വൽ ഓറിയന്റേഷൻ വെളിപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

തന്റെ വീട്ടിൽ ഒരു വിവാഹ ആലോചന വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് താരം ഇത്തരത്തിൽ തന്റെ ലൈംഗിക താല്പര്യത്തെ കുറിച്ച് മനസ്സ് തുറന്നത്. പ്രൊപ്പോസലുമായി എത്തിയ ആ വ്യക്തിയോട് തന്റെ സെക്ഷ്വൽ ഓറിയെന്റേഷനെ പറ്റി തുറന്നു പറയണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആ ഫാമിലി വളരെ ഓർത്തഡോക്സ് ആയതു കൊണ്ട് തന്നെ ‘അമ്മ തന്നെ അത് വേണ്ട നിനക്ക് ചേരില്ല എന്ന തീരുമാനം എടുത്തു. പത്താംക്ലാസിൽ പഠിയ്ക്കുന്ന സമയം തൊട്ടു ചില പെൺകുട്ടികളോട് സൗഹൃദത്തിൽ കവിഞ്ഞ ഒരടുപ്പം മനസ്സിൽ തോന്നിയിരുന്നു. പക്ഷേ അന്നൊന്നും അതെന്താണ് എന്ന് വേർതിരിച്ചറിയാനുള്ള പക്വതയും ബോധവുമൊന്നും ഇല്ലായിരുന്നു. ഇപ്പോൾ ഏകദേശം തനിക്കു മനസിലായി താനൊരു ബൈസെക്ഷ്വൽ ആണെന്ന് ,സ്ത്രീകളോടും എനിക്ക് സെക്ഷ്വൽ ഇന്റെരെസ്റ് ഉണ്ട് എന്ന്. തൻറെ സുഹൃത്തുക്കൾക്ക് ഇതേ പറ്റി അറിയാം എന്നും അഞ്ജന പറയുന്നു പക്ഷേ അമ്മക്ക് അറിയില്ല എന്നും ഈ ഇന്റർവ്യൂവിൽ ആണ് ഇത് ഓപ്പൺ ആയി പറയുന്നത്.

തന്റെ വിഡിയോകൾക്ക് വരുന്ന നെഗറ്റീവ് കമെന്റുകൾ പറ്റിയും അഞ്ജന പറയുന്നുണ്ട്. തന്റെ ചില വിഡിയോകൾക്ക് മാത്രമാണ് കൂടുതൽ റീച് കിട്ടുന്നത്. കഴുത്തു വരെ മാത്രം കാണിക്കുന്ന വിഡിയോകൾക്ക് റീച് കുറവാണ്, അതിനു താഴേക്കും കൂടി കാണിക്കുന്ന വിഡിയോകൾക്ക് വലിയ റീച് ആണ് കിട്ടുന്നത്. അത് ആൾക്കാരുടെ മെന്റാലിറ്റി ആണ്. കമെന്റുകൾ അധികം നോക്കാറില്ല അത് തന്റെ മെന്റൽ ഹെൽത്തിനെ വല്ലതെ ബാധിക്കും എന്ന അറിവുള്ളതു കൊണ്ട് അവോയ്ഡ് ചെയ്യുകയാണ് പതിവ്. തന്റെ ശരീര ഭാഗങ്ങളെ എടുത്തു പറഞ്ഞു ബാഡ് കമെന്റ് ഇടുന്ന ഒരു വിഭാഗം ഉണ്ട്. ഒരാളെ ബോഡി ഷെയിമിങ് ചെയ്യുന്നത് നല്ലതല്ല. ഡാൻസ് ചെയ്യുമ്പോൾ നിങ്ങളുടെ ഈ ഭാഗം കുലുങ്ങുന്നു ഷേക്ക് ആകുന്നു എന്നൊക്കെ ഉള്ള രീതിയിൽ ഉള്ള കമെന്റുകൾ നമ്മളെ തന്നെ നമ്മുടെ ശരീരത്തെ കുറിച്ച് നെഗറ്റീവ് ആയി കാണാൻ പ്രേരിപ്പിക്കുന്ന തരമാണ്. അതുകൊണ്ടാണ് ഇപ്പോൾ അധികം കമെന്റുകൾ നോക്കാറില്ല. എന്നും അഞ്ജന പള്ളത്ത് പറയുന്നു. Also Read:സംവിധായകനോ നിര്‍മാതാവോ, നടന്മാരോ തനിയെ കാണണം, മുറിയിലേക്ക് വരൂ എന്ന് വിളിച്ചാല്‍ പോകാതിരിക്കുകയാണ് വേണ്ടത്- അന്ന് തന്നോട് അങ്ങനെ പെരുമാറിയവരൊക്കെ ഇപ്പോള്‍ സ്വഭാവം കൊണ്ട് മാറിയിരിക്കാം- നടി മുംതാസ് വെളിപ്പെടുത്തുന്നു.

ADVERTISEMENT