നടന്മാരെപോലെ എന്തുകൊണ്ട് പ്രതിഫലം തങ്ങൾക്കും നൽകുന്നില്ല അപർണ ബലമുരളിയുടെ ചോദ്യത്തിന് രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സുരേഷ്‌കുമാർ

336
ADVERTISEMENT

മലയാള സിനിമയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി പിന്നീട് തമിഴിൽ സൂപ്പർ നായികയായി ഇപ്പോൾ തമിഴ് ചിത്രത്തിലൂടെ താനാണ് ദേശീയ അവാർഡും കരസ്ഥമാക്കിയ താരമാണ് അപർണ ബാലമുരളി. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മിടുക്കുള്ള താരമാണ് അപർണ തന്റേടിയായ പെണ്ണായി അപർണ ചെയ്യുന്നാണ് വേഷങ്ങൾ എല്ലാം മികച്ചതാകാറുമുണ്ട്. സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഉള്ള വിവേചനത്തെ പാട്ടി അടുത്തിടെ അപർണ സംസാരിച്ചിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേദനം നൽകാൻ ബാധ്യതയുണ്ട്. തന്റെ ഒപ്പം സിനിമയിലെത്തിയ വ്യക്തി മേടിക്കുന്ന പ്രതിഫലമറിഞ്ഞപ്പ്പോൾ താൻ ഞെട്ടിപ്പോയെന്നും അപർണ പറയുന്നു.
തൻ ഇത് പറയുന്നത് പണത്തോടുള്ള ആർത്തി കൊണ്ടല്ല മറിച്ചു തന്നോടൊപ്പം സിനിമയിലെത്തിയവർക്ക് കിട്ടുന്ന പോലുള്ള പ്രതിഫലം എന്തുകൊണ്ട് തങ്ങൾക്കും കിട്ടുന്നില്ല എന്നുള്ളതാണ് ഈ ചോദ്യത്തിനാധാരം .രണ്ടു പേരും കഥാപാതാരമായി മാറാൻ അദ്വാനിക്കുന്നവരാണ്,പക്ഷെ മെച്ചപ്പെട്ട പ്രതിഫലം പുരുഷ താരങ്ങൾക്ക് മാത്രം. അതിനെതിരെയാണ് തന്റെ വിമർശനം എന്ന് താരം പറയുന്നു . എന്നാൽ സീനിയർ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകുന്നതിൽ തനിക്ക് എതിർപ്പില്ല എന്നും അപർണ പറയുന്നു.ഡബ്ള്യു സി സി യും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു.

പൊതുവേ താരങ്ങൾ പ്രതിഫലം ക്രമാനുഗതമായി കൂട്ടുകയാണ് എന്ന് ആക്ഷേപം നിലനിൽക്കവെയാണ് അപർണയുടെ കമെന്റ്. നിർമ്മാതാക്കൾ താരങ്ങൾ പ്രതിഫലം കുറക്കണം എന്ന ആവശ്യവുമായി മുന്നോട്ടു എത്തിയിരിക്കുകയാണ്. നിർമ്മാതാവ് സുരേഷ് കുമാർ അടുത്തിടെ സൂപ്പർ താരങ്ങൾ ഉൾപ്പടെ ഉള്ളവരെ വിമർശിച്ചിരുന്നു. സിനിമ പരാജയപ്പെട്ടാലും താരങ്ങൾ പ്രതിഫലം കൂട്ടിക്കൊണ്ടിരിക്കുയാണ്. ഇതെന്താ ഇവർക്ക് മാത്രം ജീവിച്ചാൽ മതിയോ എന്നാണ് സുരേഷ് കുമാർ ചോദിക്കുന്നത്.

ADVERTISEMENT

അപർണ ബലമുരളിക്കും സുരേഷ് കുമാർ മറുപിടി പറയുന്നുണ്ട്. എങ്ങനെയാണ് എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകുക. ലോകത്തെവിടെയെങ്കിലും അങ്ങനെ നൽകുന്നുണ്ടോ. സൂപ്പർ താരങ്ങൾക്ക് ഇത്രയും പ്രതിഫലം നൽകുന്നത് സ്വന്തം മികവും ജനപിന്തുണയും കൊണ്ട് അവർ സിനിമകൾ വിജയിപ്പിക്കുന്നവരായതു കൊണ്ടാണ്. അതുകൊണ്ടാണ് നമ്മൾ അവരെ സൂപ്പർ താരങ്ങൾ എന്ന് പറയുന്നത്. മോഹൻലാലിന് നമ്മൾ കോടികൾ കൊടുക്കുന്ന പോലെ ഒരു നടിക്കു കൊടുക്കാൻ ആകുമോ. ആൾക്കാർ വരുന്നത് ലാൽ അഭിനയിക്കുന്നത് കൊണ്ടാണ്. അതെ പ്രതിഫലം എന്റെ മകൾ കീർത്തിക്കും കൊടുക്കണം എന്ന് എനിക്ക് വാശി പിടിക്കാനാകുമോ, ഇത്രയും സിനിമകൾ നിർമ്മിച്ച ഒരു നിർമ്മാതാവായ എനിക്ക് പോലും അതിനോട് യോജിക്കാൻ ആകില്ല. അപർണ സ്വന്തം കഴിവും കൊണ്ടും മികവും കൊണ്ടും സിനിമകൾ വൻ വിജയങ്ങൾ ആക്കട്ടെ അപ്പോൾ ഞങ്ങൾ അപർണക്കും മോഹൻലാലിന് നൽകുന്ന പ്രതിഫലം നൽകാം.

എനിക്ക് വലിയ ഇഷ്ടമുളള കുട്ടിയാണ് അപർണ. പക്ഷെ സിനിമയുടെ സാമ്പത്തിക വശങ്ങൾ അറിയാത്തതു കൊണ്ടാകാം ആ കുട്ടി ഇങ്ങനെ പറയുന്നേ. ഹിന്ദിയിൽ ഷാരുഖാന് ഒരു ചിത്രത്തിന് 200 കോടി കിട്ടുന്നുണ്ട് ആ പ്രതിഫലം നമുക്ക് മോഹൻലാലിന് നൽകാൻ പറ്റുമോ ഇല്ല, എന്തിനു വിജയ് വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി പോലും മോഹൻലാലിന് ലഭിക്കുന്നില്ല. ഷാരുഖിന് 200 കൂടി കിട്ടുമ്പോൾ ഐശ്വര്യയ്ക്ക് അത്രയും കിട്ടുന്നുണ്ടോ? ഇല്ല ആരാണ് സിനിമയെ വിജയിപ്പിക്കാൻ കാരണം അതാണ് പ്രധാന കാരണം. അംങ്ങനെയെ പ്രതിഫലം മെച്ചപ്പെടുകയുള്ളു. സിനിമയിൽ സീനിയോറിറ്റിയ്ക്കല്ല സ്ഥാനം സ്റ്റാർ വാല്യൂവിനാണ്

ADVERTISEMENT