മലയാള സിനിമയിൽ വർഷങ്ങളായി തിളങ്ങിയ താരങ്ങളിലൊരാളാണ് ജഗതി ശ്രീകുമാർ. കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ നേരം പൊട്ടിച്ചിരിപ്പിച്ചിരുന്നു താരം. ഒരു കാലത്ത് ജഗതിയല്ലാതെ മറ്റാരെയും ചില വേഷങ്ങളിൽ സങ്കൽപ്പിക്കാൻ പോലും സംവിധായകർക്ക് കഴിഞ്ഞില്ല. ഒരു നടന്റെ ഡേറ്റിനായി നിർമ്മാതാക്കളും സംവിധായകരും ഏറെ നാളായി കാത്തിരിക്കുകയാണ്. ഹാസ്യ വേഷങ്ങൾക്കൊപ്പം സീരിയസ് വേഷങ്ങളിലും താരം മികച്ചു നിന്നു. നായകനായും സഹനടനായും വില്ലനായും അങ്ങനെ അഭിനയത്തിന്റെ സമസ്ത മേഖലകളും കയ്യടക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ജഗതി ശ്രീകുമാർ. മലയാളത്തിലെ മുൻനിര സംവിധായകർക്കൊപ്പവും സൂപ്പർ താരങ്ങൾക്കൊപ്പവും താരം പ്രവർത്തിച്ചിട്ടുണ്ട്.
ഇടവേളയില്ലാതെ ജഗതി ഓരോ സിനിമയിലും മാറിമാറി അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. അതേസമയം, ജഗതി ശ്രീകുമാറിന്റെ കരിയറിലെ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ് ജൂനിയർ മാൻഡ്രേക്ക്. 1997ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ അലി അക്ബറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രം തിയേറ്ററുകളിൽ സൂപ്പർഹിറ്റായി. ജഗതി, രാജൻ പി ദേവ്, ജനാർദനൻ, മാമുക്കോയ, കൊച്ചിൻ ഹനീഫ, മാള അരവിന്ദൻ, കലാഭവൻ നവാസ്, ഇന്ദ്രൻസ്, കീർത്തി ഗോപിനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയർ മാൻഡ്രേക്ക്.
ഷമീർ തുകലിലും മമ്മി സെഞ്ചുറിയും ചേർന്നാണ് ചിത്രം നിർമ്മിനിർമ്മിച്ചത് . ടെലിവിഷൻ ചാനലുകളുടെ കാര്യത്തിൽ ജൂനിയർ മാൻഡ്രേക്കിന് ഇപ്പോഴും നല്ല പ്രേക്ഷകരുണ്ട്. ജഗതിയുടെ കോമഡി രംഗങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. അതേസമയം, നിർമ്മാതാവ് മമ്മിഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജൂനിയർ മാൻഡ്രേക്കിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു. ജഗതി വേണ്ട എന്ന ചിത്രത്തിന്റെ ആദ്യ നിർമ്മാതാവ് തീരുമാനിച്ചതും തുടർന്നുള്ള സംഭവവികാസങ്ങളെയും കുറിച്ച് മമ്മി സെഞ്ച്വറി വെളിപ്പെടുത്തുന്നു.
ജൂനിയർ മാൻഡ്രേക്കിന്റെ തിരക്കഥ വായിച്ചപ്പോൾ മുതൽ തനിക്ക് സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് മമ്മി സെഞ്ച്വറി പറയുന്നു. എന്നാൽ 25 വർഷമായി സിനിമയുടെ പ്രസക്തി ഇങ്ങനെ നിലനിൽക്കും ന്നു ഒരിക്കലും കരുതിയിരുന്നില്ല. സിനിമ നമ്മളെ നഷ്ടത്തിലാകില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അക്കാലത്ത് ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പഴയ നിർമ്മാതാവ് ജഗതിയോട് നോ പറഞ്ഞതുകൊണ്ടാണ് താൻ ആദ്യം ഈ സിനിമ ചെയ്യില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ അലി അക്ബർ പറഞ്ഞത്.
നടനെതിരെ അന്ന് കേസ് ഉള്ളത് കൊണ്ടാണ് ആദ്യം നിർമ്മാതാവ് ജഗതിയോട് നോ പറഞ്ഞതെന്ന് മമ്മി സെഞ്ച്വറി പറയുന്നു. ആ കേസിന്റെ പേരിൽ ജഗതി ഒരു ദിവസം ജയിലിൽ കിടന്നു. ആ സമയത്ത് നിർമ്മാതാവ് പറഞ്ഞു; ജഗതിയെ വച്ച് ചെയ്താൽ പടം ഓടില്ല. ജഗതിക്ക് പകരം മറ്റൊരാൾ വരാമെന്ന് ആദ്യ നിർമ്മാതാവ് പറഞ്ഞു. എന്നാൽ അലി അക്ബർ സമ്മതിച്ചില്ല. ജഗതിയെ വച്ച് മാത്രമേ ഇത് ചെയ്യു എന്ന് അലി അക്ബർ തറപ്പിച്ചു പറഞ്ഞു.
എന്നാൽ ഈ സിനിമ ചെയ്യാൻ പോയപ്പോൾ ജഗതി സിനിമയിലേക്ക് തിരികെ എത്തിയിരുന്നില്ല കേസും മറ്റുമായി ആകെ ട്രാപ്പിലായി ഇരിക്കുന്ന സമയമായിരുന്നു . അദ്ദേഹം . അഭിനയിക്കാൻ പോകുന്നുണ്ടെങ്കിലും പക്ഷേ ആ പഴയ തിരക്ക് അന്നുണ്ടായിരുന്നില്ല. എന്നാൽ ചിത്രം ജഗതിയെ വീണ്ടും തിരക്കുള്ള നടനാക്കി. ജഗതി ശ്രീകുമാർ എന്ന നടന്നില്ലെങ്കിൽ ഈ ചിത്രം ഇത്രയ്ക്കും മനോഹരമാകുമായിരുന്നില്ല ജഗതി തന്നെയാണ് ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനെന്നു ആ തിരക്കഥ വായിഹാപ്പോഴേ എനിക്കും മനസ്സിലായിരുന്നു .ഞാനും ജഗതി തന്നെ വേണം എന്ന പക്ഷത്തായിരുന്നു . അങ്ങനെ ജഗതി വന്നപ്പോൾ ചിത്രം ഹിറ്റായി, മമ്മി സെഞ്ച്വറി അഭിമുഖത്തിൽ ഓർത്തെടുത്തു.