ഇപ്പോഴും നമുക്ക് കാവലായി നിൽക്കുന്ന മഹാ നടൻ മനുഷ്യ സ്‌നേഹി – നടൻ സുരേഷ് ഗോപിയെ പാട്ടി ആരുടേയും കണ്ണ് നിറക്കുന്ന അനുഭവ കുറിപ്പുമായി നടൻ ജെയ്‌സ്ജോസ് .

323
ADVERTISEMENT

ജീവിതത്തിൽ ഇനി ഒരു രക്ഷ മാർഗ്ഗം എന്ത് എന്നറിയാതെ കൊടിയ ദുരിതത്തിൽ കഴിഞ്ഞിരുന്ന ,എല്ലാ പ്രതീക്ഷകളും നഷ്ട്ടമായ ധാരാളം വ്യക്തികൾക്ക് സ്വാന്തനമായി എത്തിയ ഒരു വലിയ മനുഷ്യനാണ് സാക്ഷാൽ സുരേഷ് ഗോപി.അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളിൽ വിയോജിച്ചു പലരും അദ്ദേഹത്തെ ട്രോളുകയും മറ്റും ചെയ്യുമെങ്കിലും ഒരിക്കലും അത്തരം പ്രവർത്തികൾക്ക് തിരഞ്ഞെടുക്കാൻ പാടില്ലാത്ത ഒരു മനുഷ്യനാണ് അദ്ദേഹം. പിന്നെ രാഷ്ട്രീയമാകുമ്പോൾ അതേല്മ് സഹജം. എന്ത് തന്നെയായാലും സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിക്കു മുന്നിൽ അത്തരം ട്രോളുകൾ നിഷ്പ്രഭമാണ് എന്ന് തന്നെ പറയാം. ഇപ്പോൾ മലയാള സിനിമ ലോകത്തു വില്ലനായും സഹനടനായും തിളങ്ങുന്ന ജെയ്‌സ്ജോസ് സുരേഷ് ഗോപി എന്ന മനുഷ്യന്റെ മനുഷ്യ സ്നേഹിയുടെ മനസ്സിന്റെ വലിപ്പം തെളിയിക്കുന്ന ഒരു സംഭവം വെളിപ്പെടുത്തുകയാണ് .

ജയിംസിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു സൂപ്പർ സ്റ്റാറും എംപിയും എന്നതിലുപരി സുരേഷ് ഗോപിയുടെ നന്മയെക്കുറിച്ച് ഒരുപാട് കേട്ടിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ നന്മ അനുഭവിച്ച ഒരു നിമിഷത്തെ കുറിച്ചാണ് പോസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ ഉണർന്നത് എന്റെ ബന്ധുവിന്റെ ഒരു സന്ദേശം കേട്ടാണ്. സത്യത്തിൽ നമ്മുടെ അആരുടേയും ഉള്ളുലയ്ക്കുന്ന ഒരു അനുഭവമാണ് എന്റെ കാസിം പങ്ക് വെച്ചത്.

ADVERTISEMENT

അയർലണ്ടിൽ അവരോടൊപ്പം പഠിക്കുന്ന ഒരു കുട്ടിക്ക് (സ്വകാര്യത കാരണങ്ങളാൽ പേരുകൾ മറച്ചുവെച്ചിരിക്കുന്നു) ലുക്കീമിയ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി, രണ്ട് കീമോതെറാപ്പി ചികിത്സകൾക്ക് ശേഷം, അവൾക്ക് കുറച്ച് ആഴ്ചകളോ മാസങ്ങളോ മാത്രമേ ഇനി ജീവിക്കാനായി ഉള്ളു എന്ന് ഡോക്ടർമാർ വിധിച്ചു. നാട്ടിൽ പോയി മാതാപിതാക്കളോടൊപ്പം താമസിച്ച കൊണ്ട് കീമോ തുടരാൻ ഡോക്ടർമാർ അദ്ദേഹത്തെ ഉപദേശിച്ചു.

ഒരു നിമിഷം അവളുടെയും അവളുടെ മാതാപിതാക്കളുടെയും മുഖങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു, ഓരോ നിമിഷവും തള്ളിനീക്കുന്നത് എത്രമാത്രം ഹൃദയഭേദകമാണെന്ന് ഞാൻ ചിന്തിച്ചു ആ വേദന എനിക്കും മനസിലാക്കാൻ പറ്റി , പരസ്പരം കാണാതെ ഈ ലോകം വിടുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് എനിക്ക് നന്നായറിയാം.

കുഞ്ഞിനെ ഉടൻ വീട്ടിലെത്തിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ എന്റെ കസിൻ എനിക്ക് മെസ്സേജ് അയച്ചതാണ് അതിനു പ്രധാന കാരണം അവർ അപ്പോഴേക്കും പല വാതിലുകളിലും മുട്ടിക്കഴിഞ്ഞിരുന്നു. ഞാൻ സിനിമാ ഫീൽഡിൽ ഉള്ളതുകൊണ്ടും ഇപ്പോൾ മഹാ നടൻ സുരേഷ് ഗോപിയുടെ കാവൽ എന്ന സിനിമയിൽ അഭിനയിക്കുന്നതിനാലും എനിക്ക് അദ്ദേഹവുമായി എന്തെങ്കിലും ബന്ധമുണ്ടാകുമെന്ന് അവർ ഊഹിച്ചിട്ടുണ്ടാകും.

മെസ്സേജ് വായിച്ച ഉടനെ ഞാൻ അവനെ തിരിച്ചു വിളിച്ചു. ഇത്തരം വിഷയങ്ങൾ നേരിട്ട് ഫോണിൽ വിളിക്കുന്നതിനുപകരം എന്തിനാണ് മെസേജ് അയക്കുന്നത് എന്ന് ചോദിച്ചു.

സുരേഷേട്ടന്റെയും മാനേജർ സിനോജിന്റെയും നമ്പർ ഇവർക്ക് അയച്ചുകൊടുത്തു. സുരേഷ് സാറിനെ അപ്പോൾ ശ്രമിച്ചപ്പോൾ കിട്ടിയില്ല എങ്കിലും വിവരം എത്രയും പെട്ടന്ന് സാറിന് സാറിന് കൈമാറാമെന്ന് മാനേജർ ഉറപ്പ് നൽകി. ഒരു പക്ഷേ ഇനി ഈ വിവരം അദ്ദേഹത്തിന്റെ അടുത്ത് ഏതാണ് വൈകിയാലോ എന്ന ആദിയിൽ അദേഹത്തെ ഇങ്ങാനെയും ബന്ധപ്പെടണം എന്ന് തീരുമാനിച്ചു .

പക്ഷേ ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിക്കുന്നതിനേക്കാൾ നല്ലതു നിതിൻ രൺജിപ്പണിക്കറെ കൊണ്ട് വിളിപ്പിക്കുന്നതാണ് എന്ന് ഞാൻ കരുതി. ഞാൻ ഉടൻ തന്നെ നിതിനെ വിളിച്ച് എന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും രേഖകളും അയച്ചു. നിതിൻ പറഞ്ഞു, “ജെയ്‌സ്, ഞാൻ ഇത് ഉടൻ സുരേഷേട്ടനെ അറിയിക്കാം.

തൊട്ടുപിന്നാലെ സുരേഷേട്ടനെ എനിക്ക് ഫോണിൽ കിട്ടി, പിന്നെ എല്ലാം ഒരു സിനിമയുടെ ക്ലൈമാക്‌സ് പോലെ അതിശയിപ്പിക്കുന്നതായിരുന്നു. കൊവിഡ് കാലമായതിനാൽ അയർലണ്ടിൽ നിന്ന് ഇന്ത്യയിലെത്തുക അസാധ്യമാണ്.

എന്നാൽ അടിയന്തര ഇടപെടൽ മൂലം ഇന്ത്യൻ എംബസിയുടെ എൻ ഒ സി ലഭിക്കുകയും അയർലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനം ഇല്ലാത്തതിനാൽ കുട്ടിയെ ലണ്ടനിലേക്ക് കൊണ്ടുപോകുകയും അടുത്ത വിമാനത്തിനുള്ള ഫ്ലൈറ്റ് പട്ടികയിൽ കുട്ടിയുടെ പേര് ഉടൻ ചേർക്കുകയും ചെയ്തു. മറ്റൊരു കാര്യം ആ കുട്ടി മലയാളിയല്ല, സംസ്ഥാനവും മതവും നിറവും രാഷ്ട്രീയവും നോക്കാതെ എപ്പോഴും നമുക്കായി കാവലായി നിൽക്കുന്ന മഹാനടൻ സുരേഷ് ഗോപിക്ക് എന്റെ ബിഗ് സല്യൂട്ട്. ജെയിസ് പറയുന്നു .

ADVERTISEMENT